Posts

Showing posts from June, 2020

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Image
അനുഭവങ്ങൾ പാളിച്ചകൾ 🖤 അനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ നൽകുന്നത്. എന്നാൽ എല്ലാ പാഠങ്ങളും പലപ്പോഴും ശരിയാകണമെന്നില്ല. കുറച്ചു നാളായി വല്ലാതെ ഡിപ്രെഷൻ അടിച്ചു ഇരിക്കുവാർന്നു ഞാൻ. ഇന്ന് രാവിലെയാണ് അതിൽ നിന്ന് കുറച്ചു ആശ്വാസം കിട്ടിയത്. ശരിക്കും സന്തോഷം തോന്നുന്നുണ്ട്. ടി. പി രാജീവൻ സാറിന്റെ "പ്രണയശതകം" എന്ന കവിതയിൽ ഒരു വരിയുണ്ട്. " നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്ക് തെറ്റിയ വഴികളെല്ലാം " ഞാൻ ചിന്തിച്ചു നോക്കി എന്റെ വഴികളും എവിടെയൊക്കെയോ പിഴച്ചിരുന്നു. പക്ഷേ ഇപ്പോൾ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ വഴി തെറ്റിയിട്ടൊന്നുമില്ല. ഈ തെറ്റിയ വഴികളെല്ലാം ജീവിതത്തിന്റെ ശരിയായ പാതയിലേക്കാണ് എന്നതാണ് സത്യം. അവസരങ്ങളൊക്കെ കോണിപ്പടി പോലെയാണ്. ദൈവം നമുക്ക് മുന്നിൽ ഓരോ അവസങ്ങൾ കാണിച്ചു തരും. അത് വെറുതെ നോക്കിയിരിക്കാനല്ല. ചാടിക്കയറി പിടിക്കടാ മോനെ എന്നാണ് ദൈവം പറയുന്നത്. സന്തോഷം ഉണ്ടെങ്കിൽ സങ്കടവും ഉണ്ട്. സങ്കടം ശരിക്കും ഒരവസരമാണ്. നിങ്ങൾക്ക് വിഷമങ്ങളൊക്കെ ഉണ്ടെങ്കിൽ അതിനെ ഒന്ന് കൺവെർട്ട് ചെയ്യാൻ ശ്രമിക്കുക. എന്റെ വളരെ അടുത്ത രണ്ട് സുഹൃത്തുക്കളുണ്ട് ഒ...

മാധുരി❤️

Image
ആട്ടക്കഥ 🎭 നാൽപ്പത് വയസ്സ് തികച്ചു കാണും. കഷണ്ടി കയറിയ തലയിൽ വിയർപ്പുകുരുക്കൾ തിളങ്ങുന്നത് കാണാം. ട്രേയിൽ ചൂട്പാറുന്ന ചായയുമായി അവൾ ഉമ്മറത്തേക്ക് ചെന്നു. കരിമഷിയാൽ അലംകൃതമായ കണ്ണുകളിൽ നിരാശയുടെ വേലിയേറ്റം കാണാം. കറുത്ത കുപ്പിവളകൾ അവളുടെ കൈകളെ സുന്ദരമാക്കുന്നു. നന്നേ മെലിഞ്ഞ ശരീരപ്രകൃതം. ഒന്നുമുരിയാടാതെ അവൾ അവർക്കു മുന്നിൽ കാഴ്ചവസ്തുവായി. നിങ്ങളുടെ കുട്ടിക്ക് എന്ത് കൊടുക്കും ? ചോദ്യമുണർന്നു. എനിക്കുള്ളതെല്ലാം ഇവൾക്കാ... പൊന്നും പണ്ടവുമായി അല്ലാതെയും. അത് തറവാടിത്തം. മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ചിരുന്നു കരയുവാനല്ലാതെ ശാലിനിക്ക് എന്താണ് ചെയ്യാനാവുക ? മനസ്സിന്റെ നീറ്റൽ പറഞ്ഞു മനസിലാക്കാൻ പറ്റിയൊരു ഭാഷ ഒരാൾക്കും അറിഞ്ഞുകൂടാ... അതാ എല്ലാവരും അവനവന്റെയുള്ളിൽ തന്നെ കിടന്ന് അലയണെ. മൂർദ്ധാവിൽ തഴുകിക്കൊണ്ട് മുത്തശ്ശി പറഞ്ഞു. പ്രഭാകരൻ തീരുമാനിച്ചുറപ്പിച്ച മട്ടാ... കുട്ടീ എന്താ ഇപ്പോ ചെയ്യാൻ കഴിയ ? ഇതൊരു കച്ചവടമാണ്. കമ്പോളത്തിൽ വിൽക്കപ്പെടുന്ന ഒരുവളുടെമേലുള്ള വിലപേശൽ. ഒന്ന് നാവുയർത്താൻ പോലും അവകാശമില്ലാതെ അവൾ തേങ്ങുകയാണ്. നാൽപതു വയസ്സുകാരന്റെ മുന്നിൽ അടിയറവു പറയേണ്ടി...

മാധുരി❤️

Image
സ്നേഹം 🖤 അച്ഛാ... അച്ഛനെന്തിനാ അമ്മൂട്ടിയെ തല്ലിയേ ? കുഞ്ഞാറ്റ ചോദിച്ചു. മോളെ... അത് പാവം അമ്മ അവിടിരുന്നു കരയുവാ. എന്നോട് ഒന്നും മിണ്ടുന്നില്ല. അശ്വതി... എഴുന്നേൽക്ക് വാ... വന്ന് ഭക്ഷണം കഴിക്ക്. ആരോടാ നിന്റെയീ വാശി. വേണ്ട. ഞാനല്ലേ പറയുന്നേ വാ... എനിക്കൊന്നും കേൾക്കേണ്ട. ഒന്ന് ഇവിടുന്ന് പോയിത്തരോ ? മറിച്ചൊന്നും പറയാതെ അജിത്ത്‌ അവിടെ നിന്നും പോയി. ഒരു നിമിഷത്തെ അരിശം ആയിരം നിമിഷങ്ങളുടെ കുറ്റബോധമാണ് അജിത്തിന് സമ്മാനിച്ചത്. അജിത്തിൽ നിന്ന് അശ്വതി ഒരിക്കലും അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. ശരീരത്തിൽ ഏറ്റ പ്രഹരത്തെക്കാൾ വാക്കുകളായിരുന്നു അശ്വതിയെ കൂടുതൽ തളർത്തിയത്. അശ്വതിയ്ക്ക് അജിത്തിനോട്‌ നീരസം തോന്നി. പതിയെ മിണ്ടാതായി; ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. അജിത്ത്‌ പലതവണ സംസാരിക്കാൻ ശ്രമിച്ചു. തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞിട്ടും അശ്വതി അത് കൂട്ടാക്കിയില്ല. എന്താടാ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത് ? എന്തെങ്കിലും പ്രശ്നമുണ്ടോ ? മാധവേട്ടാ... അത് അജിത്ത്‌ മാധവേട്ടനോട് കാര്യങ്ങൾ പറഞ്ഞു. നിന്റെ ഭാഗത്ത്‌ നിന്ന് ഞാനും ഇങ്ങനെ പ്രതീക്ഷിച്ചില്ല. സംഭവിക്കാനുള...

മാധുരി❤️

Image
അനുഗ്രഹം 🖤 അമ്മാ... അമ്മോ... ഇവിടെ ആരും ഇല്ലേ ? ഒച്ചവെക്കെണ്ടടാ... ഇവിടുണ്ട് എല്ലാവരും. നീയങ്ങു ക്ഷീണിച്ചല്ലോ ? ഓഹ് അതോ അവിടുത്തെ ഫുഡിന്റെയാണന്നേ. നാല് കൊല്ലത്തെ എൻജിനീയറിങ് പഠനത്തിന് ശേഷം നാട്ടിൽ വന്നതാണ് ജോണിക്കുട്ടി. അപ്പനെന്തിയേ ? മുകളിലുണ്ട് നീ ചെല്ല്. അല്ലെങ്കിലതുമതി അങ്ങേർക്ക്. അപ്പാ... നീ എപ്പഴാടാ വന്നേ ? നിന്റെ എക്‌സാമൊക്കെ എങ്ങനെയുണ്ടാർന്നു ? അതൊക്കെ നന്നായി എഴുതിയിട്ടുണ്ട് എന്റെ വർഗീസ് മാപ്പിളേ... അല്ല വല്യമ്മച്ചി എന്തിയേ ? അവളെ നിനക്കറിയാലോ... നിന്റെ അമ്മയും അമ്മച്ചിയും തമ്മിൽ കണ്ടാ വഴക്കാ... അതുകൊണ്ട് ഞാൻ ഡേവിസ്ന്റെ അടുത്ത് കൊണ്ടാക്കി. ആഹ് നല്ല അപ്പൻ. ടാ നീയിത് എങ്ങോട്ടാ ? കഴിക്കുന്നില്ലേ ? ആനിക്കുട്ടി സോ... സോറി. ഞാൻ തറവാട് വരെ ചെന്ന് വല്യമ്മച്ചിയെ കണ്ടിട്ട് വരാം. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പഴയ വീട്. നീ വന്നതറിഞ്ഞു. മേപ്പടിയിലെ സണ്ണിച്ചൻ പറഞ്ഞു. ഏത് സണ്ണിച്ചൻ? ടാ നമ്മടെ സൂസന്നെടേ കെട്ടിയോൻ. ഓഹ് കറണ്ട് സണ്ണിച്ചൻ. കൊച്ചപ്പാ... വല്യമ്മച്ചി എന്തിയേ ? അകത്തുണ്ട് നീ ചെല്ല്. കാത്തിരിക്കുവാ. വല്യമ്മച്ചി... എന്നാന്നേ ഒരു പിണക്കം. ...

മാധുരി❤️

Image
കറുത്തരാത്രി🖤 തലപുകയുന്നു കാത് പഴുക്കുന്നു. അയാൾ ഒരു നിമിഷം കണ്ണുകളടച്ചു. വെറുപ്പിന്റെയും കുത്തുവാക്കുകളുടെയും മുരൾച്ചകൾ കേൾക്കാം. എല്ലാവരുടെയും മുന്നിൽ ഒരു കോമാളിയെപ്പോലെ ആടിത്തീർക്കുകയാണ് അയാൾ മറിച്ചൊരക്ഷരം പറയാതെ. ഇരുൾ തളം കെട്ടി നിൽക്കുന്ന മുറിയിൽ നിന്നും നിസ്സഹായതയുടെ നിലവിളി അമർന്നു. കൂന് പിടിച്ച മുതുകിൽ വല്ലാത്തൊരു ഭാരം. ഇനിയും വയ്യ. പടിഞ്ഞാറേ ചക്രവാളത്തിൽ പ്രചോദനത്തിന്റെ നീലക്കാറ് ഇനി വിരിയുകയില്ല. കറുത്ത പുഷ്പങ്ങളുടെ മൂടുപടലം അയാളെ അഭിരമിപ്പിക്കുകയാണ്. മുറിയിലെ നിശബ്ദതയും അയാളുടെ മൂകതയും ആസന്നമായ മരണത്തിന്റെ ലക്ഷണമാണ്. ദിനരാത്രങ്ങളുടെ കണക്ക് പുസ്തകത്തിൽ അയാൾ അവസാനമായി എഴുതി Love You...

മാധുരി❤️

Image
മുറിവുകൾ 💔 നമ്മൾ എപ്പോൾ ഓടിച്ചെന്നാലും നമ്മളെ കേൾക്കുന്ന ചിലരുണ്ട്. എല്ലാ കുറവുകളോടും കൂടി ചേർത്ത് നിർത്തുകയും വലുപ്പ ചെറുപ്പങ്ങളില്ലാതെ തോളോട് തോൾ ചേർന്ന് നടക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയും ചെയ്യുന്ന ചിലർ. അത് നമ്മുടെ സുഹൃത്തുക്കളാകാം കുടുംബമാകാം ആരുമാകാം. എന്റെ ഒരു സുഹൃത്തുണ്ട്. തൊട്ടടുത്ത്‌ ഉണ്ടായിട്ടും വളരെ വൈകി പരിചയപ്പെട്ട ഒരു സുഹൃത്ത്‌. കുറച്ചു നാളുകൾക്ക് മുന്നേ അവളൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നു. കൂട്ടുകാർ എന്ന് പറയുമ്പോൾ നമുക്ക് ഒരു വികാരവും സ്നേഹവുമൊക്ക ഉണ്ട്. പക്ഷേ അതൊക്കെ എത്രത്തോളം വലുതാണെന്നറിയാൻ അവരൊക്കെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നറിയാൻ അവൾക്ക് ആ ഒരു ദുരന്തം കാരണമായി. അവളിലെ മുറിവിനെ സ്വാന്തനപ്പെടുത്താൻ വളരെ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളെന്നോട് പറഞ്ഞൊരു വാചകമുണ്ട് " ആഴത്തിലിറങ്ങിയ പലതിനും ആൾക്കാരെ തമ്മിലകറ്റാനുള്ള ആഴം ഉണ്ടായിരിക്കും " പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു ; മൗലാന ജലാൽ അദ്ദീൻ മുഹമ്മദ്‌ റൂമി. അദ്ദേഹം പറഞ്ഞൊരു വാചകമുണ്ട് " മുറിവുകളിലൂടെയാണ് പ...

മാധുരി❤️

Image
കാത്തിരിപ്പ് 🖤 ഗായത്രി ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്... വേണ്ടാ... എനിക്കൊന്നും കേൾക്കേണ്ട. എനിക്ക് നിങ്ങളെ വെറുപ്പാണ്. അന്ന് അത്രയും പേരുടെ മുന്നിൽ ഗായത്രി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നു പോയി. ആ നിമിഷം ഇടയ്ക്കൊക്കെ എന്റെ മനസ്സിൽ പെയ്തു പോകാറുണ്ട്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ; ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അവളുടെ മനസിന് സമാധാനവും സന്തോഷവുമാണ് പ്രധാനം. നല്ല മനസിന്‌ മാത്രമേ അത് കൊടുക്കാൻ കഴിയുകയുള്ളൂ. നിർമലേച്ചിയുടെ വിവാഹത്തിന് ഞാനും തീർത്ഥയും കൂടി ഓരോ കാര്യങ്ങൾക്കു പുറകെ ഓടി നടക്കുകയായിരുന്നു. തീർത്ഥ എന്റെ ഉറ്റ സുഹൃത്താണ്. എന്റെ കള്ളത്തരങ്ങൾ എല്ലാം മറ്റാരേക്കാളും നന്നായി അറിയുന്നത് അവൾക്കാണ്. അപ്പോഴാണ് സുധാകരൻമാമ വീടു വരെ പോകാൻ പറഞ്ഞത്. കണ്ണട മറന്നു. പുള്ളിക്കാരന് ഇത് പതിവാണ്. ഈ മറവി. മുഹൂർത്തത്തിന് ഇനിയും സമയമുണ്ട്. തീർത്ഥയുടെ കൈയിൽ നിന്നും കാറിന്റെ കീ വാങ്ങി പെട്ടന്ന് പുറത്തേക്ക് ഓടി. അപ്പോഴാണ് അത് സംഭവിച്ചത്. രണ്ട് ധ്രുവങ്ങൾ കൂട്ടി മുട്ടി. ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവൾ എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി. സോറി കുട്ടി ഞാൻ കണ്ടില്ല. തനിക്കു...

മാധുരി❤️

Image
Based on a true story 💜 മധുരനൊമ്പരം ❤️ ഒരുപക്ഷേ... അവൾക്കും എന്നെ ഇഷ്ടമായിരുന്നോ ? അറിയില്ല... പക്ഷേ... ഒന്നറിയാം. എന്റെയുള്ളിൽ വാക്കുകൾ അപ്രാപ്യമാവുകയും മൗനം ശിലപോലെ ഉറഞ്ഞിരിക്കുകയാണ്. കോളേജിലെ രണ്ടാം വർഷമാണ്. ഒരു കൊല്ലം പോയതറിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എത്ര വേഗമാണ് കടന്നു പോകുന്നതെന്ന ചിന്ത എന്നിൽ അത്ഭുതമുളവാക്കി. കഴിഞ്ഞ വർഷം ഈ ഒരു സമയത്ത് ഇതേ കോളേജിന്റെ മുന്നിൽ പതർച്ചയോടെ നിന്ന എന്നെ എനിക്കിപ്പോൾ ; ഈ കോളേജിലേക്ക് പുതുതായി കടന്നു വരുന്ന കുട്ടികളുടെ കണ്ണിൽ കാണാൻ സാധിക്കും. സീനിയറായതിന്റ അഹങ്കാരം കുറച്ചൊക്കെ കൈയ്യിലുണ്ടായിരുന്നത് കൊണ്ട് തന്നെ പുതിയ കുട്ടികളുടെ മുന്നിൽ അല്പം ജാടയിട്ടു നിന്നു. പരിചയപ്പെടലും റാഗിങുമൊക്കെയായി ഒന്ന് രണ്ട് മാസം കടന്നു പോയി. ഇടനെഞ്ചിൽ നിന്നുമുള്ള തുടിതാളം പോലെ ആരവങ്ങൾ കോളേജിൽ അലയടിക്കാൻ തുടങ്ങി. കോളേജിൽ ഇലക്ഷന്റെ സമയം അടുത്ത് വന്നു. സ്ഥാനാർത്ഥികളെ കണ്ടെത്തലും വോട്ടു ചോദിക്കലും മറ്റ് പ്രചരണ പ്രവർത്തങ്ങളുമായി ക്യാമ്പസ്‌ ഉണർന്നു. പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായ ആ ദിവസം ; കോളേജ് നേരത്തെ വിട്ടു. എന്റെ ജീവിതത്തിലേക്ക് അപ്രതീക...

മാധുരി❤️

Image
മഞ്ചം ⚰️ ഒരു യാത്രയാണ്. ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ല. അയാൾ പറയുകയാണ്. ഈ കാണുന്ന കല്പടവുകൾക്കു പിന്നിൽ ഒരു കഥയുണ്ട്. വളരെ യാദൃശ്ചികമായാണ് ആ മാലാഖയെ കണ്ടത്. ഒറ്റനോട്ടത്തിൽ തന്നെ തുളച്ചു കയറുന്ന അസ്ത്രങ്ങളുടെ സ്ഥൂലതയുണ്ടായി. സൂര്യൻ നന്നായി ജ്വലിച്ചിരുന്നു. ആകസ്മികമായി വന്ന ഇളംങ്കാറ്റിന് വാകപ്പൂക്കളുടെ മണമായിരുന്നു. ചെറിയൊരു ഇടവേളക്കു ശേഷം സായാഹ്നത്തിൽ വീണ്ടും ആ മാലാഖയെ കണ്ടു. അന്നും സൂര്യൻ തീക്ഷ്ണതയോടെ ജ്വലിച്ചിരുന്നു. കേശധാരയെ വാരിപ്പുണർന്നു കൊണ്ട് ചെറിയൊരു മൃതുമർമരം തെല്ലൊന്നു കടന്നു പോയി. ആകർഷിക്കപ്പെടുന്ന കാന്തികവലയത്തെപ്പോലെ നിർമ്മലമായിരുന്നു ആ മാലാഖയുടെ രിധമം. സ്നേഹമാപിനി സൂക്ഷിക്കുന്ന ഹൃദയത്തിന്റെ അറയിൽ നിന്നും തന്ത്രിവാദ്യത്തിന്റെ ഈരടികൾ ആത്മാവിലേക്ക് സന്നിവേശിപ്പിച്ചപ്പോൾ മഴയുടെ ശീൽക്കാരമായിരുന്നു കാതുകളിൽ. പൂർവ ജന്മസാഫല്യം എന്നു പറയുന്നതാവും ഉചിതം. ആ മാലാഖയുടെ പുഞ്ചിരി ഇടക്കിടെ അതിഭീകരമായി ആലിംഗനം ചെയ്യാറുണ്ട്. വിഷാദത്തിന്റെ തേരൊളികളാൽ മൂടപ്പെടുമ്പോൾ പ്രത്യാശയുടെ മന്ത്രവീചികൾ സ്വപ്നങ്ങളെ തിരഞ്ഞ നക്ഷത്രപ്പൂക്കളായി മാറി. തന്ത്രിവാദ്യത്തിൽ സ്വാതികവിശുദ്ധി സന്നിവ...

മാധുരി❤️

Image
പക്ഷേ...☹️ മുളന്തുരുത്തിലെ വീട്ടിൽ അയാൾ തനിച്ചാണ്. അവിവിവാഹിതനാണ്. പേര് ഈനാശു. വലിയ വിദ്യാഭ്യാസമൊന്നുമില്ല. എന്നാൽ മാലത്തുരുത്തിലെ പബ്ലിക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്തു വായിക്കാറുണ്ട്. മുറ്റത്തെ ഇളം വെയിലിലേക്കു മിഴികൾ നീട്ടുകയാണയാൾ. വീട്ടുതിണ്ണയിലെ പടവുകളിറങ്ങി തൊടിയിലേക്ക് ചെന്നു. പിറകെ കുറുഞ്ഞിയും. കരിയിലകൾക്കിടയിൽ നിന്നും പറന്നിറങ്ങിയ പൂത്താങ്കിരികൾ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി. എന്നാൽ ആ കാഴ്ച ; പിറവികൊണ്ട മൂന്നു ജീവനുകളെ സംരക്ഷിക്കാൻ ഒരമ്മക്കിളി കഷ്ടപ്പെടുന്നതിന്റെ നോവും സങ്കടവും അയാളെ സന്ദേഹത്തിലാഴ്ത്തി. അയാൾ കുറുഞ്ഞിയെ നോക്കി. മ്യാവൂ... എന്നായിരുന്നു അവളുടെ മറുപടി. ചായ്ഞ്ഞു നിൽക്കുന്ന വഴക്കുലകൾക്കിടയിൽ കൂട് കൂട്ടിയ അമ്മക്കിളി ആകെ പ്രതിസന്ധിയിലാണ്. പ്രകൃതി അവിടെ കവചമൊരുക്കി. കൂടിന് തൊട്ടു മുകളിലുണ്ടായിരുന്ന വാഴയില ഒടിഞ്ഞു തൂങ്ങി നിന്ന് അപകടമുണ്ടാക്കാതെ മഴയത്തും വെയിലത്തും കുടചൂടി. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് ചൂടേകി അമ്മക്കിളി സദാസമയവും അരികിലുണ്ട്. ഈനാശു തിരികെ വീട്ടിൽ വന്നു. ചെറിയൊരു നെടുവീർപ്പോടെ ഉമ്മറത്ത്‌ ഇരുന്നു. റേഡിയോ ഓൺ ചെയ്തു. ചിലപ്പോഴൊക്കെ ഓർമക...

മാധുരി❤️

Image
താളുകൾ🖤 അപ്രതീക്ഷിതമായി കടന്നു വന്ന ആ സുഹൃത്ത്‌ അവളുടെ പ്രത്യാശകളെ തച്ചുടച്ചു. കാർന്നു തിന്നുന്ന കാൻസർ കോശങ്ങൾ മുത്തശ്ശന്റെ വൈരികളെ പിടിമുറുക്കിയിരുന്നു. വേദനയുടെ ആഘാതം മുത്തശ്ശനെ കൂടുതൽ പ്രഹരിച്ചു. വേദന കൂടുമ്പോൾ ഒരു മൃഗത്തോടെന്ന പോലെ പെരുമാറാൻ തുടങ്ങി ; അവളോട്‌ പോലും. വേദന മാറുമ്പോൾ അവളെ വിളിച്ചടുത്തിരുത്തി ആശ്വസിപ്പിക്കുമായിരുന്നു. സ്നേഹത്തോടെയുള്ള വാക്കുകൾ അവൾക്കൊരു സ്വാന്തനമായിരുന്നു. സത്‌ദേവതകളുടെ പ്രഹരങ്ങൾ മുത്തശ്ശനെ മരണത്തിന്റെ രഥത്തിൽ അചേതനയുടെ പുഷ്പഹാരങ്ങൾ സമ്മാനിച്ചു. ഇരുൾ നിറഞ്ഞ വാതകപിണ്ഡങ്ങൾ ഭൂമിയിൽ വർഷിച്ചപ്പോൾ ; ജീവിതത്തിന്റെ തുലാസിൽ മരണത്തിന്റെ തൂക്കുമരം ഉയർന്നു പൊങ്ങി. അവൾ നിലവിളിക്കുകയാണ് ; ഹൃദയം കൊണ്ട് ആത്മാർത്ഥമായി കിട്ടിയ സ്നേഹം മണ്ണിലേക്ക് അലിയുമ്പോൾ ഏകാന്തതയുടെ താഴ്‌വരയിൽ അവളിടറിവീണു. രാത്രികളുടെ നിശബ്ദതയിൽ അവൾ വിങ്ങിപ്പൊട്ടി. തന്റെ ജീവിതത്തിൽ മാത്രമെന്താണ് ഇത്രയും ദുരിതങ്ങൾ. എന്തിന് ദൈവം പോലും അവളെ കൈയ്യൊഴിഞ്ഞു. ചതുർമുഖ ഫലകത്തിനു മുന്നിൽ വീണ്ടും അവളായിരുന്നു പലരുടെയും ചർച്ചാവിഷയം. അവൾ ചിന്തിച്ചു. ഒരു പെണ്ണായി ജനിച്ചത് കൊണ്ടാണോ അവ...

മാധുരി❤️

Image
താളുകൾ🖤 മുത്തശ്ശന്റെ സ്നേഹമായിരുന്നു അവളുടെ യാത്രയെ മുന്നോട്ട് നയിച്ചത്. മുത്തശ്ശൻ അവളുടെ ശക്തിയായിരുന്നു. ദിനദർശിക മറിക്കപ്പെടുമ്പോൾ ഋതുഭേതങ്ങൾ മാറിക്കൊണ്ടിരുന്നു. പതിയെ അവൾ വളർന്നു. ബന്ധുക്കളുടെ ദൃഷ്ടിയിൽ അവളൊരു ഭാരമായി മാറി. അവളെ സംരക്ഷിക്കേണ്ട കടമ തങ്ങൾക്കില്ലെന്ന് സ്വജനങ്ങൾ കഥിച്ചു. ജീവിതം ഇത്രക്കും കണ്ണുനീരും കയ്പ്പും നിറഞ്ഞതാണോ ? അല്ലെങ്കിൽ തന്നെ ലോകത്ത് ഏത് പെൺകുട്ടിയാണ് അർഹിക്കുന്നപോലെ സ്നേഹിക്കപ്പെട്ടിട്ടുള്ളത് ? മുത്തശ്ശന്റെ സ്നേഹമല്ലാതെ മറ്റൊന്നും അവൾ ആഗ്രഹിച്ചിരുന്നില്ല. അവൾ അവളായി മാറിയത് ആ മനുഷ്യനിലൂടെയായിരുന്നു. ഒരിക്കലും കടം വീട്ടാനാകാത്ത വിധമായിരുന്നു മുത്തശ്ശന്റെ സ്നേഹവും സ്വാന്തനവും. അവളുടെ മനസ്സ് കൊതിച്ചിരുന്നു അമ്മയുടെ സ്നേഹം ഒന്നുകിട്ടിയിരുന്നുവെങ്കിൽ ; അത് വേണമെന്ന് അവൾ ആഗ്രഹിച്ചു. സങ്കടം കൊണ്ട് മനസ്സ് നീറുമ്പോൾ കണ്ണുകൾ തുളുമ്പാതെ പുഞ്ചിരിച്ചിരുന്നു അവൾ. കൗമാരത്തിന്റെ കുറുമ്പുകൾ അലയടിക്കുന്ന സ്കൂൾ കാലഘട്ടം ; ആ ഒരു വാർത്ത അവളെ കൂടുതൽ തളർത്തി. കേട്ടതൊന്നും സത്യമാകല്ലേ എന്ന് അവൾ പ്രാർത്ഥിച്ചു. തുടരും... 

മാധുരി❤️

Image
Based on a true story💙 താളുകൾ🖤 അടച്ചുവയ്ക്കരുതേ എന്ന് അപേക്ഷിക്കാൻ പോലും അവകാശമില്ലാത്ത പുസ്തകമായിരുന്നു അവളുടെ ജീവിതം. ചിതലരിച്ച താളുകൾ മറിച്ചപ്പോൾ അറ്റം കാണാൻ കൊതിച്ചു. പുറമെ കാണുന്ന അസ്ഥിക്കും മജ്ജയ്ക്കുമപ്പുറം ഒരുപാട് സ്നേഹിക്കപ്പെടാൻ കൊതിക്കുന്നൊരു മനസുണ്ടായിരുന്നു അവൾക്ക്. ഓർത്തെടുക്കാൻ കഴിയാനാകാത്ത വിധം പോയ്മറഞ്ഞ മുഖങ്ങളെ അവൾ വീണ്ടും തിരഞ്ഞുകൊണ്ടേയിരുന്നു. പലരോടായി ചോദിച്ചെങ്കിലും അവിടെയും നിസ്സഹായയായി നിൽക്കുവാനായിരുന്നു അവളുടെ നിയോഗം. ഇടക്കിടെ അവളുടെ ഇടനെഞ്ചിൽ നുരച്ചു കയറുന്ന ആ ചോദ്യം ദൃഷ്ടിയെ ഛേദിച്ചു കളയുമായിരുന്നു. ആരാണ് തനിക്കു ജന്മം തന്നവർ ? കണ്ടില്ലെന്നാലും കാണാമറയത്ത്‌ അവരുണ്ടെന്ന് അവൾ വിശ്വസിച്ചു. തുറന്നിരുന്ന പുസ്തകത്തിന്റെ താളുകളിൽ വരകൾക്കുപകരം സ്നേഹത്തിന്റെയും കരുതലിന്റെയും വർണങ്ങൾ ചാർത്തിയത് അവളുടെ മുത്തശ്ശനായിരുന്നു. കുഞ്ഞിക്കാലുകൾ ഇടറുമ്പോൾ കൈതന്നു കൂടെ വന്നതും മുത്തശ്ശനായിരുന്നു. എന്നാൽ അവഗണയുടെ കുത്തുവാക്കുകൾ അവിടെ ഊതളിച്ചുകൊണ്ടിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന കുട്ടിയായതിനാൽ പലരും ചോദ്യങ്ങൾ ഉന്നയിച്ചു. എത്ര നാളെന്നു വെച്ചാ നോക്ക...

മാധുരി❤️

Image
അനുഗ്രഹം🖤 കടന്നു പോയ ദിവസം എനിക്ക് സമ്മാനിച്ചത് വളരെ സന്തോഷകരമായ മുഹൂർത്തങ്ങളായിരുന്നു. " ഇക്കാലത്തൊക്കെ കേൾക്കാനൊരാളെ കിട്ടുക എന്നത് ചെറിയൊരു കാര്യമല്ല ". വളരെ വേഗത്തിൽ പോയ്ക്കോണ്ടിരിക്കുന്ന ഈ ലോകത്തിൽ കേൾക്കാൻ ഒരാളുണ്ടാവുക എന്നത് ഒരത്ഭുതം തന്നെയാണ്. 2017 ഏപ്രിൽ 7 ന് ലോകാരോഗ്യദിനത്തിൽ ലോകാരോഗ്യസംഘടന " വിഷാദം നമുക്ക് സംസാരിക്കാം " എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. നമ്മുടെ ലോകത്ത്‌ 30 കോടി ജനങ്ങൾക്ക് വിഷാദരോഗമുണ്ടെന്നാണ് കണക്കുകൾ. 2005 നും 2015 നും ഇടയിൽ 18 ശതമാനത്തിലധികം വർദ്ധനവ്. വിഷാദം എന്ന കാര്യത്തെ അതിജീവിക്കാനുള്ള ഒരു മാർഗം സംസാരിക്കുക എന്നതാണ്. ഇന്നത്തെക്കാലത്ത്‌ കേൾക്കപ്പെടാതെ പോകുന്ന ഒരുപാട് ശബ്ദങ്ങളുണ്ട്. അതായത്, നമ്മുടെ കുടുംബത്തിൽ സുഹൃത്തുക്കൾക്കിടയിൽ നാം കേൾക്കാതെ പോകുന്ന ഒരുപാട് വേദനകളുണ്ട്. സ്നേഹത്തോടെയുള്ള വാക്കുകൾ അവരെ കരകയറ്റിയേക്കാം. അതൊരു അനുഗ്രഹമാണ്. നമുക്ക് രണ്ട് ചെവികളാണുള്ളത്. നമുക്ക് കുറച്ചു കൂടി കേൾക്കാം. നമ്മൾ കേൾക്കുമ്പോൾ ആരെയൊക്കെയോ കൈപിടിച്ചുകയറ്റുകയാണ്.  കേൾവി അതൊരു അനുഗ്രഹമാണ്...

മാധുരി❤️

Image
ദൈവം💛 ചുമരിൽ ചില്ലുകൂട്ടിൽ ഒരു നിഴൽചിത്രമുണ്ട്. നോവുകൾ നിറക്കൂട്ടാൽ ചാലിച്ചെഴുതിയ ഛായാപടത്തിൽ കൈകൾ മെല്ലെ തൂവി. പെയ്യാൻ പോകുന്ന കാർമേഘത്തെ പോലെ ഓർമകൾ വിങ്ങിനിൽക്കുന്നു. അവൻ നിശബ്ദമായി കരഞ്ഞു. ഉമ്മറക്കോലായിൽ ചെറിയൊരു നെടുവീർപ്പോടെ അനുഭവഹീനനായ ഒരു ദൈവമുണ്ടാകും. പൂമുഖപ്പടിയിലെ ചാരുകസേരയിൽ ഉപവിഷ്ടനായ ദൈവത്തിന് സൂര്യനോടെന്നപോലെ കാന്തിയാണ്. അച്ഛൻ... അവന്റെ കൈത്താങ്ങ്. സ്തബ്ധനായ അവൻ നിറകണ്ണുകളോടെ അമ്മയെ നോക്കി. ഒരുപാട്നാളില്ലായിരുന്നുവെങ്കിലും ഒരായുസിന്റെ ഓർമകളാണ് ആ ദൈവം അമ്മയ്ക്ക് നൽകിയത്. തേഞ്ഞുപഴകിയ അച്ഛന്റെ ഹവായ് ചെരുപ്പിൽ ജീവിതത്തിന്റെ കെട്ടുറപ്പും അവന്റെ പാതയിലെ പ്രകാശവുമായിരുന്നു. നിരയൊത്ത പല്ലുകൾ മനോഹരമായ പുഞ്ചിരി ലോകത്തിനു സമ്മാനിച്ചപ്പോൾ ; കൃത്യസമയത്ത്‌ പല്ലുകൾ പറിച്ചെടുത്ത്‌ പ്രാർത്ഥനയോടെ പുരപ്പുറത്തേക്ക് എറിയുമ്പോഴും ഉണങ്ങാത്ത മുറിവുപോലെ വേദനകൾ ആ മനസിനെ നോവിച്ചിരുന്നു. അവന്റെ പുരികത്തിൽ, കഴുത്തിൽ, ചുണ്ടിൽ, നടത്തത്തിൽ, സംസാരത്തിൽ, ശബ്ദത്തിൽ അച്ഛൻ തന്റെ സാമ്യതകളെ അളന്നുനോക്കിയിരുന്നു. അവനോട് ഒന്നും പറയാതെ " ഞാൻ നിന്നിൽ ജീവിക്കുന്നു " എന്നോർത്ത് മൗനമായ...

മാധുരി❤️

Image
ശ്യാംകൃഷ്ണ💙 അവർ രണ്ടാളും ദിവാസ്വപ്നങ്ങൾ കണ്ടിരുന്നു. പ്രതീക്ഷകളൊക്കെ ഒരു മഞ്ചാടിചെപ്പിൽ സൂക്ഷിച്ചിരുന്നു. കാലാന്തരത്തിൽ ആ പ്രതീക്ഷകളൊക്കെ പരിണയമാകും എന്ന് അവർ വിശ്വസിച്ചു. മനസിന്റെ കുന്നിൽ ചെരുവിൽ ഒരു ദേവി വസിച്ചിരുന്നു ; എന്ന് പറയാറുണ്ടവൻ. കുന്നത്തെ ദേവിക്ക് കുന്നോളം മനസുണ്ടാകുമെന്നും. സന്ധ്യമയങ്ങുമ്പോൾ ദേവിയുടെ സന്നിധിയിൽ സഹസ്രനാമങ്ങൾ മുഴങ്ങും. കൽവിളക്കുകൾ ദീപശോഭയാൽ പവിത്രമാകും. കെടാവിളക്കു പോലെ എന്നും അവരുടെ സ്നേഹം കാത്തുസൂക്ഷിക്കാൻ ദേവിയും. എന്നാൽ ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്തി. ആ ചെറുപ്പക്കാരന്റെ കുടുബത്തിലെ തലമൂത്ത കാരണവർ ഇവരുടെ ബന്ധത്തെ എതിർത്തിരുന്നു. ചാണക്യനെ പോലെ സൂത്രശാലിയായ അയാൾ ശ്യാമിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കൊടില തന്ത്രങ്ങൾ നിർബാധം തുടർന്നു. ഒടുവിൽ അയാൾ വിജയിച്ചു. ഒരുപാട് സ്നേഹിച്ച ഒരാളെ എങ്ങനാണ് മറക്കാൻ കഴിയുന്നത് ? എങ്ങനാണ് വേദനിപ്പിക്കാൻ കഴിയുന്നത് ? ചോദ്യങ്ങൾ ശ്യാമിന്റെ മനസ്സിൽ ആർത്തിരമ്പുന്ന കടൽ പോലെ അലതല്ലി. പ്രാണനായ് കരുതിയവൻ പാതിയിൽ പിന്തിരിഞ്ഞപ്പോൾ പാഥേയമില്ലാ... പഥികയായ് അവൾ പകച്ചു നിന്നു. വേദനകൾ കണ്ണുനീരിനാൽ ചാലിച്...

മാധുരി❤️

Image
ശ്യാംകൃഷ്ണ💙 ഇന്ദൂ... ഇവിടെയൊക്കെ ഇഷ്ടായോ ? ഉറക്കമൊക്കെ ശരിയായോ കുട്ടീ... സൗകര്യമൊക്കെ അല്പം കുറവാ.. വേണ്ടത് എന്തെന്ന് വെച്ചാൽ അറിയിച്ചാൽ മതി. ചിറ്റച്ചാ... അവിടെ ആരാ താമസം ? രാത്രി ഒരു സ്ത്രീ ശബ്ദം കേട്ടു. കുട്ടി അതൊന്നും ശ്രദ്ധിക്കേ വേണ്ട. ചിറ്റമ്മേ... ചിറ്റച്ചൻ എന്താ അങ്ങനെ പറഞ്ഞേ ? ശരിക്കും അവിടെ ആരെങ്കിലുമുണ്ടോ ? എന്റെ കുട്ടിയേ അതൊക്കെ അറിയാത്തതാ ഭേദം.  പറയന്നേ... അല്ലേൽ ഞാൻ പിണക്കാ... ഈ കുട്ടീടെ ഒരു കാര്യം ; വല്യേച്ചിയെ പോലെ തന്നെ. കൃഷ്ണപ്രിയ എന്നാ അവരുടെ പേര്. ഒരെഴുത്തുകാരി ആണ്. ശ്യാം എന്ന് പേരുള്ള ചെറുപ്പക്കാരനുമായി സ്നേഹത്തിലായിരുന്നു. അയാൾ ഒരു പാട്ടുകാരനും. അവർക്കിടയിൽ എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്തൊക്കയോ സംഭവിച്ചു. ഇതൊക്കെ അമ്മായി പറഞ്ഞു കേട്ടറിഞ്ഞ കഥകളാണേ... ജീവിതത്തിനും മരണത്തിനുമിടക്കുള്ള ആ അവസാന രാത്രിയിലും ഒരു തിരിച്ചു വരവു പ്രതീക്ഷിച്ചിരുന്നു അവൾ... കാത്തിരുന്ന ആ ഫോൺ കോൾ വന്നിരുന്നുവെങ്കിൽ...

മാധുരി❤️

Image
മാലാഖ💜 പതിയെ ലീനയ്ക്ക് അമൃതയോടുള്ള പെരുമാറ്റം മാറാൻ തുടങ്ങി. സ്നേഹം കൊണ്ട് പലരും വീണമീട്ടുന്നത് മൗനമായാണെങ്കിൽ ; ഇവിടെ അവഗണനയും കുത്തുവാക്കുകളുമായിരുന്നു ദുഷ്‌സുകൃതങ്ങൾ. പരസ്പരം ചിരികൊണ്ട് തിരിച്ചു പിടിക്കാവുന്ന ബന്ധങ്ങൾ വെറും വ്യാജമായ ആത്മാഭിമാനത്തിന്റെ പേരിൽ ഹൃദയത്തിൽ നിന്നും പടിയിറക്കപ്പെടുമ്പോൾ ; കണ്ണിൽ നോക്കി ചിരിച്ചാൽ തീരാവുന്നതായിരുന്നു ഉള്ളിൽ കൊണ്ട് നടന്ന പിണക്കത്തിന്റെ അകലം. ഇരുൾ നിറഞ്ഞ രാത്രിയുടെ യാമത്തിൽ മഴയുടെ ചിലമ്പൊലി ആർത്തിരമ്പി. ചിറകടിച്ചു പറന്ന നെടിലാന്റെ കാഹളങ്ങൾ കാതിലാളി. അവളുടെ പ്രാണൻ വായുവിൽ അലിയുന്നു, അവൾ മണ്ണിലേക്ക് തിരിയുന്നു, അവളുടെ നിരൂപണങ്ങൾ നശിക്കുന്നു. നക്ഷത്രാവൃതമായ താരാപഥത്തിൽ ആ മാലാഖയുടെ പുഞ്ചിരി അണയാത്ത മായികാ ദീപം പോലെ തുളുമ്പി. 

മാധുരി❤️

Image
മാലാഖ💜 അവളുടെ മിഴികൾക്ക് എന്തെന്നല്ലാത്തൊരു ശക്തിയാണ്. അന്ധതമസ്സിലും അവളുടെ പുഞ്ചിരി നന്മകൊണ്ട് നിറയ്ക്കുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടയിലാണ് ഒരു കൊച്ചു മിടുക്കിയെ നൂറ്റിരണ്ടിൽ കാണാൻ ഇടയായത്. ഇവാന... വളരെ പെട്ടന്ന് തന്നെ അവർ നല്ല സുഹൃത്തുക്കളായി. ഹൃദയം തകരുന്ന വേദനയുമായി കാലചക്രത്തെ തള്ളിനീക്കുമ്പോൾ കുറച്ചെങ്കിലും സന്തോഷിക്കുന്നത് ആ മുഖം കാണുമ്പോഴായിരുന്നു. രോഗം ഭേദമായി ആ മിടുക്കി പോയപ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നിയിരുന്നു ; അവളെ ബാധിച്ച മാരകരോഗത്തെ ആത്മവിശ്വാസത്തോടെ ചെറുത്തുതോൽപ്പിച്ചപ്പോൾ ഒരാശ്വാസവും. ലീനയാകട്ടെ മിണ്ടുന്നുകൂടിയില്ല. റൗണ്ട്സ് കഴിഞ്ഞതിനു ശേഷം കിട്ടുന്ന ഒഴിവുസമയങ്ങളിൽ ലീനയോടൊന്നു മിണ്ടാൻ ബി വിങ്ങിലേക്ക് പോകും. എന്നാൽ അവിടെയും നിരാശയായിരുന്നു ഫലം. തന്റെ വേദനകളൊക്കെ ഉള്ളിലൊതുക്കി മുഖത്തൊരു പുഞ്ചിരി വരുത്തിയാണ് അപ്പോഴും അമൃതയുടെ നടപ്പ്. 

മാധുരി❤️

മാലാഖ💜 ഒരു പുഷ്പമുണ്ടെങ്കിൽ എനിക്ക് പൂങ്കാവനമായി, ഒരു സുഹൃത്തുണ്ടെങ്കിൽ ലോകവും. ആദ്യമായി അവിടേക്ക് വന്നപ്പോൾ അവൾ ആ വാചകം ശ്രദ്ധിച്ചിരുന്നു ; ഒടുവിൽ അവിടുന്ന് പടിയിറങ്ങുമ്പോഴും. ഉള്ളിലൊരാന്തൽ, ശരീരമാകെ മരവിക്കുന്നതുപോലെ. ചീറിപ്പായുന്ന ആംബുലൻസിന്റെ ശബ്ദം അവളെ അലോസരപ്പെടുത്താൻ തുടങ്ങി. മിഴികൾ നിറയെഴുതാൻ തുടങ്ങിയിരിക്കുന്നു. ലീനാ... ഇത് എത്രനാളെന്നുവെച്ചാ ? അമൃത നിന്നോട് മിണ്ടിയിട്ടും എന്താ ഒന്നും പറയാത്തെ ? ചങ്ങലകളാൽ തീർത്ത അഹന്തയുടെ വലയങ്ങൾ അവളുടെയുള്ളിലെ പ്രകാശത്തെ മറച്ചിരുന്നു. ലീനയുടെ മൗനം ഒരു കനലുപോലെ അമൃതയുടെ ഉള്ളിൽ എരിഞ്ഞടങ്ങി. ഒരു ബലൂൺ പോലെ ഊതി വീർപ്പിച്ച അഹന്തയുടെ തലയുമായാണ് ലീന നടക്കുന്നതെന്ന് പലരും കുറ്റപ്പെടുത്തിയപ്പോൾ സ്നേഹത്തോടെ ചേർത്തു പിടിച്ചത് അവളായിരുന്നു. പാലക്കാട് ഒരു പട്ടര് കുടുംബത്തിൽ ജനിച്ച അമൃത ഒരുപിടി സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റിയാണ് അവിടേക്ക് വന്നത്. അവളുടെ മിഴികൾക്ക്...

മാധുരി❤️

Image
കട്ടൻ☕️ ഇച്ചായോ... ഏത് ലോകത്താ... ? എന്തുപറ്റി ഒരു ഉഷാറില്ലാത്ത പോലെ? ഏയ്... നീ എന്നാ ഇങ്ങനെ ചിരിക്കുന്നേ... ? ഇച്ചായോ... സന്തോഷം വന്നാലും സങ്കടം വന്നാലും ചിരിക്കണം. ഒരു ചിരികൊണ്ട് ഇവിടാർക്കും നഷ്ടം വന്ന ചരിത്രമൊന്നുമില്ല. അല്ല. അവൻ എന്തു പറഞ്ഞു ? പടിഞ്ഞാറേ ചക്രവാളത്തിൽ അപ്രത്യക്ഷമാകുന്ന സൂര്യബിംബം ഒരു വാക്കുപോലും ചൊല്ലാതെ പോയപ്പോൾ ; മഞ്ഞപ്പുടവ ചുറ്റിയ സൂര്യകാന്തി പരിഭവം പറഞ്ഞില്ല. വെയിലേറ്റു വാടിയ മുക്കുറ്റിപ്പൂവിനോടെന്നപോലെ അവൾ മുഖം താഴ്ത്തി. ഇടറിയ സ്വരത്തിൽ പറഞ്ഞു. അത്... എനിക്കറിയില്ല... പക്ഷേ... ഇടവപ്പാതി പോലെ, ഇടവിട്ടങ്ങനെ പെയ്തുതോരാൻ അവന്റെ ഓർമ്മകൾക്കല്ലാതെ മറ്റെന്തിനാണാവുക. സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരിച്ചു നിൽക്കുന്ന അവളുടെ മനസിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാനാവില്ല. ചന്ദ്രേട്ടന്റെ കടയും കട്ടനും ഒരു നിമിത്തം മാത്രമായിരുന്നു. മനസിലെ ഭാരം ഒന്നിറക്കി വക്കാനുള്ള ഒരു നിമിത്തം. വഴിയിൽ എവിടെയോ കണ്ട് കിട്ടിയ പെങ്ങളുട്ടി. ആരുടെ കത്താ ഇച്ചായാ...? ഇച്ചായി...