Posts

Showing posts from August, 2020

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
കാണാതെപോയ സ്നേഹം🖤 ഇന്നലെ ഓണസദ്യയൊക്കെ കഴിച്ച് , ചെറിയൊരു മയക്കത്തിലായിരുന്ന ഞങ്ങളെ ഉണർത്തിയത് അവളുടെ ശബ്ദമായിരുന്നു.  രണ്ട് വർഷത്തോളമായി അവളിവിടെയുണ്ട്. പറഞ്ഞു വരുന്നത് വീട്ടിൽ വളർത്തുന്ന കോഴിയെക്കുറിച്ചാണ്.  വളരെ അവിചാരിതമായാണ് അത് സംഭവിച്ചത്. അവളെ ഒരു നായ ആക്രമിച്ചു. ഉടനെ തന്നെ ശബ്ദകോലാഹലങ്ങളുണ്ടാക്കിയത് കൊണ്ട് അവളുടെ ജീവൻ തിരികെ കിട്ടി.  ദൂരേക്ക് ഓടിമറയുന്ന നായയുടെ പിറകെ ഓടിയെങ്കിലും രക്ഷപെട്ടു. സങ്കടമെന്തെന്ന് പറയട്ടെ അവളുടെ തൂവലുകൾ ചെറുതായി അടർന്ന് മാറിയിരിക്കുന്നു. കാലുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പേടിച്ചതിന്റെ ആഘാതത്തിൽ നന്നായി കിതയ്ക്കുന്നുണ്ട്.  സ്നേഹവായ്‌പോടെ ചിറകിലൂടെ കൈകൾ മെല്ലെ പായിച്ചു. കുറച്ച് വെള്ളം കൊടുത്തപ്പോൾ കുടിക്കുകയും ചെയ്തു.  കുറച്ച് നാളുകൾക്ക് മുന്നേ അപ്പച്ചി എന്നോട് പറഞ്ഞൊരു കാര്യമോർമ്മവന്നു. " നമ്മൾ അവരെ സ്നേഹിച്ചാൽ അവരും നമ്മളെ സ്നേഹിക്കും ".  നമ്മൾ മനുഷ്യരോട് സംസാരിക്കില്ല എന്നതൊഴിച്ചാൽ ഇവരോളം മനുഷ്യരെ സ്നേഹിക്കുന്ന മറ്റ് ജീവിവർഗമുണ്ടാകില്ല.  പരിഭവമോ പരാതിയോ പറയാതെ നമ്മളെ സ്നേഹിക്കുന്നവർ വീട്ടിൽ വളർത്തുന്ന കോഴിയാവാം പൂച...
മുറിവുകൾ🖤 " ദൈവം എല്ലാം കാണുന്നയാളാ... നീ ഇന്നൊരാൾക്ക് വേദനകൊടുത്താൽ കാലം നിനക്കത് തിരിച്ചെത്തിക്കാതെയിരിക്കില്ല. അതുപോലെ തന്നെ അദ്ദേഹം നിനക്കൊരു വേദന തന്നാൽ അതിന്റെ പ്രതിഫലം കാലം പിന്നീട് അയാൾക്ക് കൊടുക്കും ".  ഈ വാചകങ്ങൾ മനസ്സിരുത്തിയൊന്ന് ആലോചിച്ചാൽ നമ്മൊളൊക്കെ എത്രയോപേരെ വേദനിപ്പിച്ചു എന്ന് മനസിലാക്കാം ; അതുപോലെ നമ്മളെ വേദനിപ്പിച്ചവരേയും. നാലാള് കൂടുന്നിടത്ത്‌വെച്ച് നമ്മളൊക്കെ ചില സുഹൃത്തുക്കളെയൊക്കെ കളിയാക്കാറുണ്ട് അവിടെയൊക്കെ ചെറുതായി നിന്ന്, തോറ്റ് തരാറുമുണ്ട്.  നിഷ്കളങ്കമായ മനസ്സിനുടമകളായിരുന്നു അവരൊക്കെ. അതിലുപരി ബന്ധങ്ങൾക്ക് വിലകല്പിച്ചിരുന്നു.  അങ്ങനെയൊക്കെ ചില സുഹൃത്തുക്കൾ കൂടെയുള്ളതാണ് സ്നേഹം എന്നതിനെ കൂടുതൽ അറിയാൻ സഹായിക്കുന്നത് ; അവിടെയാണ് സ്നേഹം സ്നേഹിക്കപ്പെടുന്നത്.  നമുക്കൊക്കെ തെറ്റുകളുണ്ടാകുന്നത് മാനുഷികമാണ്. ആ തെറ്റുകൾ ക്ഷമിക്കുന്നതാണ് ദൈവികം.  ക്ഷമിക്കുക എന്ന് പറയുന്നത് അത്ര നിസ്സാരമല്ല.  നമ്മുടെ പ്രിയപ്പെട്ടവരോടൊക്കെ ദേഷ്യം കൊണ്ട് വാക്കുകളിലൂടെ മുറിവേൽപ്പിക്കാറുണ്ട്. പിന്നീട് നമ്മള് പോയി സോറി പറയുമായിരിക്കും. പക്ഷേ അവരുടെ ഹൃദയത്തിലേക...

മാധുരി❤️

ഒരോണക്കാലത്ത്‌🌺 "മാനം തെളിഞ്ഞു മഴക്കാറ് മാഞ്ഞു. ചിങ്ങപ്പുലരിതൻ ശോഭയിൽ മൽഹാർ വിരിഞ്ഞു" അദ്ധ്യായം ഒന്ന്  ഈയിടെ പപ്പയോട് ഇതേ കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ ചിരിക്കുകയാണുണ്ടായത്.  കുറച്ച് വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. അന്നൊരു ഓണക്കാലമായിരുന്നു.  പകൽ മായ്ഞ്ഞു തുടങ്ങിയിരുന്നു. കടയ്ക്കൽ ബസ്‌സ്റ്റാൻഡിൽ നല്ല തിരക്കനുഭവപ്പെട്ടത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു .അവിടം മാത്രമല്ല കടകമ്പോളങ്ങളിലും പൊതുവെ തിരക്കുണ്ടായിരുന്നു. എങ്ങോട്ടെന്നില്ലാതെ ഓടിമറയുന്ന മുഖങ്ങളിലൊക്കെ സന്തോഷത്തിന്റെ തിരിനാളങ്ങൾ പ്രകാശിക്കുന്നുണ്ടായിരുന്നു.  പതിയെ ഇമവെട്ടിക്കൊണ്ട് തെല്ലൊരു മടിയോടെ തെരുവ് വിളക്കുകൾ പ്രകാശപൂരിതമായി. വെളിച്ചം അവിടമാകെ പടർന്നപ്പോൾ നന്മയുടെ പൂക്കാലം ഭൂമിയിലാകെ വർഷിച്ചതുപോലെ തോന്നി.  ചെറിയൊരു ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കാനുള്ള ബസ്‌ കാത്ത്‌ നിൽക്കുകയായിരുന്നു ഞാനും പപ്പയും.  ഞങ്ങളുടെ സമീപത്തായി ഒരു ഭിക്ഷക്കാരനുണ്ടായിരുന്നു. അയാൾ നിലത്തിരിക്കുകയായിരുന്നു.  ഒരു നിമിഷം പപ്പ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കുറച്ച് കാശെടുത്ത്‌ അയാൾക്ക് നേരെ നീട്ടി. നി...

കീചെയ്ൻ🎻

ഞാൻ കൊല്ലപ്പെടുമ്പോൾ❤️ ഉത്തരങ്ങൾ എവിടെ... ? ഞാൻ പതിയെ കണ്ടെത്താൻ തുടങ്ങുകയായിരുന്നു. ദിനസരിക്കുറിപ്പുകളിലെ താളുകൾ പതിയെ മറിക്കപ്പെടുമ്പോൾ ഞാൻ കണ്ടെത്താൻ ശ്രമിച്ചത് അപസർപ്പകരെയാണ്.  താളുകൾ മറിക്കപ്പെടുമ്പോൾ പലരും സ്നേഹാലിംഗനം ചെയ്ത് കടന്ന് പോകുന്നുണ്ട്. ഓർമ്മിക്കാൻ എന്തെങ്കിലും സമ്മാനിച്ചവർ ; ഹൃദയം കൈമാറിയവരാണ്.  തണുത്തുറഞ്ഞ മഷിയിലൂടെ പതിയെ വിരലോടിച്ചു. ഈ കുറിമാനങ്ങൾ അത്രമേൽ സ്നേഹിച്ചവരുടെയുള്ളിലെ വെറുമൊരു ഓർമ്മ മാത്രമായിരിക്കാം.  ഈ കാണുന്നതൊക്കെ ആരുടേയെങ്കിലുമൊക്കെ തോന്നലുകളാവാം ; അതുമല്ലെങ്കിൽ ഒരു സ്വപ്നവുമാകാം. എന്തായാലും അവരൊക്കെ ഉണരാതിരിക്കട്ടെ.  അതിരുകളില്ലാത്ത ഭൂപടത്തിൽ ഇനിയും മഴപെയ്യും പ്രണയവുമുണ്ടാകും കലഹവുമുണ്ടാകും ഒടുവിൽ സങ്കടപ്പെയ്ത്തുകളും.  മനസ്സ് ദൂരേക്കെവിടെയോ സഞ്ചരിക്കുകയായിരുന്നു. വികാരങ്ങൾക്ക് അടിമപ്പെട്ടത് കൊണ്ടാവാം വിവേകശൂന്യനായിപ്പോയത്.  സമയം കടന്ന് പൊയ്ക്കൊണ്ടേയിരുന്നു.  ഇനി വരാനിരിക്കുന്നത് സങ്കടപ്പെയ്ത്തുകളുടെ രാവുകളാണ്. മഴമേഘങ്ങൾ വാനിൽ തടിച്ച് കൂടി.  കണ്ണ് കലങ്ങിയിരിക്കുന്നു. ശബ്ദമുയരാതെ സങ്കടപ്പെയ്ത്തുകൾ നീർച്ചാലുപോൽ ഒഴുകി...

കീചെയ്ൻ🎻

Image
താളുകളിലൂടെ ഒരു യാത്ര🖤 സുഹൃത്തുക്കളെ യാത്രയാക്കി റോഡിലൂടെ പതിയെ നടക്കുമ്പോൾ എന്നിൽ മൗനത്തിന്റെ ശിലാബോധം തണുത്തുറയാൻ തുടങ്ങിയിരിക്കുന്നു. വാക്കുകൾ അപ്രാപ്യമായിരിക്കുന്നു.  പലപ്പോഴും ഹൃദയം പറയുന്നത് തലച്ചോറ് കേൾക്കാറില്ലല്ലോ... ? ഓർമ്മകളിങ്ങനെ കുത്തിനോവിക്കുകയാണല്ലോ...  ഹൃദയത്തിന്റെ മറ്റൊരു കോണിൽ തിളച്ചുമറിയുന്ന ജ്വാലകൾ പതിയെ പൊള്ളലേൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.  പുകച്ചുരുളുകൾ ഉയരുന്നുണ്ടായിരുന്നു. ഓർമ്മകളുടെ ചിതാധൂമങ്ങൾക്ക് സാന്ദ്രത കൂടിവരുന്നു.  ഞാൻ എന്നോട് തന്നെ ചില ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ അത്തരം ചോദ്യങ്ങൾ എനിക്ക് പ്രഹേളികയായി തോന്നി. ആഗ്രഹങ്ങൾ ദൂരെനിന്നുകൊണ്ട് കളിയാക്കി ചിരിക്കുകയാണോ... ? വീണ്ടും ചോദ്യങ്ങൾ ഉയർന്ന് കൊണ്ടേയിരുന്നു.  ഞാൻ മാത്രമല്ലായിരിക്കും എത്രയോപേർ ഇത്തരത്തിൽ ചിന്തിക്കുന്നുണ്ടാകും... ? അവിടെയും ചോദ്യം.  ഉത്തരങ്ങൾ എവിടെ... ? ഞാൻ പതിയെ കണ്ടെത്താൻ തുടങ്ങുകയായിരുന്നു. ദിനസരിക്കുറിപ്പുകളിലെ താളുകൾ പതിയെ മറിക്കപ്പെടുമ്പോൾ ഞാൻ കണ്ടെത്താൻ ശ്രമിച്ചത്... തുടരും...

കീചെയ്ൻ🎻

Image
മുറിവുകൾ🖤 എന്റെ ശ്രദ്ധയെ മാറ്റിയത് ആ വാച്യത്രാണിയായിരുന്നു. മനുവിന്റെ കൂർക്കംവലി എന്നെ മാത്രമല്ല മറ്റുള്ളവരെയും അലോസരപ്പെടുത്തി.  ഉറക്കച്ചടവിൽ അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.  പെട്ടന്നായിരുന്നു അഭിജിത്തിന്റെ ചോദ്യം. "എന്താടാ ഇതിനും മാത്രം ആലോചിക്കാൻ ? ".  ചെറുതായൊന്ന് പുഞ്ചിരിച്ചു. എനിക്ക് മറ്റൊന്നും പറയാനായില്ല. അല്ലെങ്കിലും ഓർമ്മകൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ഭംഗിയാണ്. മനസ്സിനെ മുറിവേൽപ്പിക്കും.  രണ്ട് വർഷത്തിനിടയിൽ കടന്ന് പോയ നല്ലനിമിഷങ്ങൾ ശരിക്കൊന്ന് ആഘോഷിക്കാൻ കൂടിയായില്ല. പിന്നെ അവയൊക്കെ എത്ര റീക്രീയേറ്റ് ചെയ്താലും വല്ല്യകാര്യമൊന്നുമുണ്ടാകില്ല.  സമയം എത്രപെട്ടന്നാണ്‌ കടന്ന് പോകുന്നത്. കാലത്തിനനുസരിച്ച് പലതും മാറ്റത്തിന് വിധേയമാകുന്നു. എന്തിന് ഈ ഭൂമി തന്നെ വലിയൊരു ഉദാഹരണമല്ലേ...  അഭിജിത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. ഇടക്കിടെ കൈയിൽ കെട്ടിയിരുന്ന നാഴികമണി ബീപ് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു.  വൈകുന്നേരമായിരിക്കുന്നു. ഇന്നത്തേക്ക് കോളേജിനോട് യാത്രപറയാൻ സമയമായിരിക്കുന്നു.  ഗ്രൗണ്ടിലൂടെ ഞങ്ങൾ പതിയെ നടന്നു.  സൂര്യൻ വെൺമ...

കീചെയ്ൻ🎻

Image
നിരാശ🖤 തോളിൽ പതിയെ തട്ടി വിളിച്ച് കൊണ്ട് ശ്യാം ചോദിച്ചു. "ടാ...  നീയിത് ഏത് ലോകത്താ... ? " "ആഹ്... ഓരോന്ന് ആലോചിച്ചതാ... " "ഇനിയിപ്പോ എന്താ... ? ഇപ്പോഴേ... വീട്ടിൽ പോകണോ... ? ".  അഭിജിത്തിനാകെ ആശയക്കുഴപ്പം.  "നമുക്ക് ക്ലാസ്സിലോട്ട് പോകാം. " അച്ചുവേട്ടന്റെ മറുപടി.  ഞങ്ങൾ പതിയെ 39 റൂം നമ്പറുള്ള ക്ലാസ്സ്‌ മുറിയിലേക്ക് നടന്നു. ക്ലാസ്സ്‌ മുറിയിലെ ശൂന്യത എന്നെ വീണ്ടും അലോസരപ്പെടുത്തി. എന്തെന്നല്ലാത്തൊരു നഷ്ടബോധം എന്നിൽ ഉടലെടുത്തു.  പലരും ഡെസ്കിലും ബെഞ്ചിലും സ്ഥാനീയരായി. മനുവാകട്ടെ ഒരു ഡെസ്കിൽ ശയനനായി. ശ്യാമാകട്ടെ ഫോണിലെ വീഡിയോ ഗെയിമിൽ മുഴുകിയിരിക്കുന്നു.  ആരും തന്നെ ഒന്നും സംസാരിക്കുന്നതില്ലതാനും. വളരെ ശക്തിയായി പങ്ക കറങ്ങിക്കൊണ്ടിരിക്കുന്നു.  മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു. പരുക്കൻ വാതിൽ തുറന്ന് പഴയ ഓർമ്മകളിലേക്ക് ഞാൻ വീണ്ടും സഞ്ചരിക്കുകയാണ്.  നിരാശയോടെ ക്ലാസ്സ്‌മുറിയിലേക്ക്‌ ഞാനൊന്ന് കണ്ണോടിച്ചു.  ഈ നിശബ്ദമായ ക്ലാസ്സ്‌മുറിയിലേക്കൊന്ന് കാതോർത്താൽ കൂട്ടചിരികളുടെ കെട്ടടങ്ങാത്ത സന്തോഷം ആർത്തിരുമ്പുന്നത് കേൾക്കാം.  തൊണ്ടയിലൂടെ ഉമിനീർ പതിയെ ആ...

കീചെയ്ൻ🎻

Image
സ്മൃതി🖤 ജന്നൽ പാളികൾക്കിടയിലൂടെ മിഴികൾ പുറത്തേക്ക് സഞ്ചരിച്ചു. തന്റെ അജ്ഞാത സുന്ദരി അതാ കടന്ന് പോകുന്നു.  കൂടെ മാലാഖക്കൂട്ടവും ഉണ്ട്. ഹൃദയത്തിന്റെ മറ്റൊരു കോണിൽ വാക്കുകളില്ലാത്ത വർണങ്ങൾ പെയ്തിറങ്ങി.  ഇടക്കിടെ കൈയിൽ കെട്ടിയിരുന്ന നാഴികമണി ബീപ് ശബ്ദം പുറപ്പെടുവിച്ച് കൊണ്ടിരുന്നു. ആരോടും യാത്രപറയാതെ സമയം പതിയെ ഇഴഞ്ഞു നീങ്ങി. സ്വർഗ്ഗത്തിന്റെ ചുവരുകളിൽ ഇലക്ട്രിക്ബെല്ലിന്റെ ശബ്ദം പ്രതിഫലിച്ചു.  എല്ലാവരും ആശ്വാസത്തോടെ നെടുവീർപ്പിട്ടു. ക്ലാസ്സിൽ ആരവമുയർന്നു. മൂന്നാം വർഷത്തിന്റെ ആദ്യദിനം അങ്ങനെ അവസാനിച്ചു.  തോളിൽ ബാഗുമായി വരാന്തയിലൂടെ പതിയെ നടന്നു.  ഡിപ്പാർട്ട്മെന്റിന് മുന്നിലുള്ള നെല്ലിമരച്ചോട്ടിൽ ഞങ്ങൾ ഒത്ത്‌കൂടി. മനസ്സിന്റെ വന്യതയിൽ പുതുമണം മാറാത്ത പഴയഓർമ്മകൾ ഒഴുകിക്കൊണ്ടിരുന്നു.  നീണ്ട രണ്ട് വർഷക്കാലം കടന്ന് പോയത് എത്രപെട്ടെന്നാണ്. ഹൃദയത്തിൽ ഓർത്തുവെയ്ക്കാൻ ഒരുപിടി ഓർമ്മകൾ, പ്രിയപ്പെട്ട ചങ്ങാതിമാർ, സീനിയേഴ്സ്, അധ്യാപകർ, ക്യാന്റീനിലെ തമാശകൾ, എല്ലാം നഷ്ടമാവുകയാണോ... ?  മനസ്സിന്റെ പടിപ്പുര പതിയെ ചോർന്നൊലിക്കാൻ തുടങ്ങിയിരിക്കുന്നു. ഓർമ്മകളുടെ ശവകുടീരത്തിൽ നിറച...

കീചെയ്ൻ🎻

Image
"കൂറേ ടാ ഉമ്മ താടാ... " "ടാ ചെക്കൻമ്മാരെ... സാർ നിങ്ങളെ തിരക്കുന്നുണ്ട്. " ഡേയ് വാ... ക്ലാസ്സിൽ പോകാം...  സനൂപ് ആകാംഷയോടെ ചോദിച്ചു. " ടാ  അവനവൾക്ക് ഉമ്മകൊടുത്തോ... ? " "നിനക്ക് എത്ര ഉമ്മവേണം...? മനു ഉള്ളപ്പോൾ നീ എന്തിനാ... പേടിക്കുന്നേ...?  "അയ്യോ വേണ്ടായേ... ജീവിച്ചു കൊതി തീർന്നില്ല ". ചുവടുകൾ ക്ലാസ്സ്‌ മുറിയിലേക്ക് ചലിച്ചു. ഞങ്ങൾക്ക് വേണ്ടി വലിയൊരു വാതായനം തുറക്കപ്പെട്ടപോലെ തോന്നി.  "ആഹ് എവിടായിരുന്നു എല്ലാരും... ? " "സാർ അത് പിന്നെ. " "മൊത്തത്തിൽ ഉടായിപ്പാണല്ലോ... " "അത് പിന്നെ സാർ അല്ലേ ഞങ്ങടെ HOD" "വല്ലതും പറഞ്ഞോ...? " "ഏയ്... "  ക്ലാസ്സ്‌മുറിയിൽ മനീഷ് സാറിന്റെ ശബ്ദം ഇടതടവില്ലാതെ ഉയർന്നും താഴ്ന്നുമിരുന്നു. ജന്നൽ പാളികൾക്കിടയിലൂടെ മിഴികൾ പുറത്തേക്ക് സഞ്ചരിച്ചു. തന്റെ അജ്ഞാത സുന്ദരി അതാ കടന്ന് പോകുന്നു.  കൂടെ മാലാഖക്കൂട്ടവും ഉണ്ട്. ഹൃദയത്തിന്റെ മറ്റൊരു കോണിൽ വാക്കുകളില്ലാത്ത വർണങ്ങൾ പെയ്തിറങ്ങി.  തുടരും... 

മാധുരി❤️

Image
നന്ദിനി🌺 ഞങ്ങൾ മൂന്നാളും മാടായിപ്പാറയിൽ പോയപ്പോഴായിരുന്നു അത്തരത്തിൽ ഒരു കാഴ്ച കണ്ടത്. ദുർമൂർത്തികളെ പ്രീതിപ്പെടുത്താൻ വേണ്ടി ആഭിചാരം ചെയ്യുന്നു.  "മാരണം " ഏട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്. മനുഷ്യന്റെ ജീവിതം തന്നെ അവതാളത്തിലാക്കാൻ കഴിയുന്ന മാന്ത്രികവിദ്യ. തലയോട്ടികൾ, അസ്ഥികൾ ;നിലത്ത് ചതുർമുഖ ഫലകത്തിൽ കവടി നിരത്തിവെച്ചിരിക്കുന്നു. ചുവന്ന പട്ട് അവിടാകെ ചുറ്റിയിരിക്കുന്നു. തീക്കുണ്ഡത്തിൽ നിന്നും ഉയർന്ന്‌ പൊങ്ങുന്ന പുകച്ചുരുളുകൾക്ക് കനപ്പ് കൂടിവന്നു. ഗാഢമായ തീക്ഷ്ണഗന്ധം നാസികയിലൂടെ തുളച്ച് കയറുന്നത് പോലെ തോന്നി.  അവിടെ നിൽക്കുന്നത് പന്തികേടാണെന്ന് തിരിച്ചറിഞ്ഞ ഞങ്ങൾ പതിയെ കുന്നിറങ്ങി. തിരികെ വരുമ്പോൾ കാക്കപ്പൂക്കൾ എന്റെ കൈവശമുണ്ടായിരുന്നു.  രാമേട്ടന്റെ കൈകൾ പിടിച്ച് കീഴ്ക്കാവിലമ്മയുടെ സന്നിധിയിലൂടെ പോകുമ്പോൾ പഴയ ഓർമ്മകളിലേക്ക് ഞാനൊന്ന് യാത്രചെയ്തിരുന്നു. രാമേട്ടൻ മൗനത്തിലായിരുന്നു. ഒന്ന് പൊട്ടിക്കരയാൻ മൗനത്തേക്കാളേറെ മറ്റെന്താണുള്ളത്.  ഇന്നും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇനിയും ജനിക്കാനിടയില്ലാത്ത പൊന്നോമനയെ ഒരുനോക്ക് കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.  എന്നെപ...

മാധുരി❤️

നന്ദിനി🌺 പണ്ടാരോ... പറഞ്ഞതിങ്ങനെയാണ് ; സ്ത്രീകളിവിടെ വാഴില്ലത്രേ... അതുകൊണ്ട് തന്നെയാകാം എനിക്ക് അമ്മയെ കാണാൻ കഴിയാഞ്ഞത്.  നാട്ടിലെ എന്റെ സുഹൃത്തുക്കളായിരുന്നു മൃണാളിനിയും സൈക്കിളും. മൃണാളിനി നന്നായി ചിത്രങ്ങൾ വരയ്ക്കാറുണ്ട്. അവൾ പലപ്പോഴായി എന്നോട് പറഞ്ഞിരുന്നു.  അമ്മയോളം നല്ല കൂട്ടുകാരി മറ്റെവിടെയും കാണില്ലെന്ന്. പനി വന്നാൽ അമ്മയുടെ സ്നേഹചുംബനവും തലോടലും ഇത്രയും കരുതൽ മറ്റെവിടുന്നാണ്.  അവൾ അങ്ങനെയൊക്കെ പറയുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്. എനിക്കെന്റെ അമ്മയെ ഒരുനോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ...  ഞാനൊരു ശാപജന്മമാണോ... ? ദർപ്പണത്തിനോട്‌ പലപ്പോഴായി ഞാൻ ചോദിച്ചുകൊണ്ടിരുന്നു. എന്റെ ചോദ്യം എന്നോട് തന്നെ ആവർത്തിക്കുന്നതല്ലാതെ അതിനൊരു ഉത്തരം എനിക്ക് കണ്ടെത്താനായില്ല.  സൈക്കിൾ അവൻ തെക്കനാണ്. ഞങ്ങളുടെ കൂട്ടത്തിൽ ഉയരക്കൂടുതലുള്ളത് അവനാണ്. പഴയൊരു റേഡിയോ അവനുണ്ട് ; മിതഭാഷിയാണവൻ.  ഞങ്ങൾ മൂന്നാളും മാടായിപ്പാറയിൽ പോയപ്പോഴായിരുന്നു അത്തരത്തിൽ ഒരു കാഴ്ച കണ്ടത്... തുടരും... 

മാധുരി❤️

Image
നന്ദിനി🌺 കറുത്തവാവിന്റെ ആ രാത്രിയിൽ ആരും തന്നെ അവളുടെ കണ്ണുനീർ കണ്ടിരുന്നില്ല. അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ വാവിട്ട് കരയുന്നുണ്ടായിരുന്നു.പലപ്പോഴും തലയിണയിൽ സങ്കടപ്പെയ്ത്തുകൾ നീർച്ചാലുകൾ പോലെ ഒഴുകിക്കൊണ്ടിരുന്നു.  നന്ദിനി ഒരുപാട് ആശിച്ചതാണ്. ഓരോ കുഞ്ഞിനെ കാണുംമ്പോഴും അവളോർക്കുന്നത് ജനിക്കാനിടയില്ലാത്തൊരു കുഞ്ഞിന്റെ ചിരിയാണ്.  അമ്മയാകാൻ കഴിയില്ല എന്ന സത്യം നന്ദിനിയെ തളർത്തി.  പള്ളയുടുപ്പും കാൽത്തളയും കരിവളയും അവൾ പൊന്നോമനയ്ക്കായി കരുതിരിയുന്നു. ജീവന്റെ പാതിയെ പാലൂട്ടുന്നതും കണ്ണെഴുതുന്നതും നെഞ്ചിലേറ്റി ഉറക്കുന്നതും അവൾ കിനാവ് കണ്ടിരുന്നു.  അമ്മയാവുകയെന്നാൽ ജന്മം നൽകുക മാത്രമല്ല എന്നവൾ അവളെ തന്നെ പറഞ്ഞു പഠിപ്പിച്ചു.  ഒരു സ്ത്രീ അമ്മയാകുമ്പോഴാണല്ലോ അവൾ പൂർണതയിലെത്തുന്നത്. ഒരായിരം കിനാക്കൾ അവളിന്നും കാണുകയാണ്. അവളുടെയുള്ളിലെ പുതിയ അതിഥിക്കായ്.  രാമേട്ടനോടൊപ്പം തെയ്യം കാണാൻ കീഴ്ക്കാവിലമ്മയുടെ സന്നിധിയിലേക്ക് പോകുമ്പോഴും നന്ദിനിയുടെ ഉള്ളിൽ ഇനിയും പിറക്കാത്ത ആ പൊന്നോമനയുടെ നിറചിരിയായിരുന്നു.  വൈതൽമലയും തെയ്യവും തോറ്റൻപാട്ടും മീൻകുന്ന് കടപ്പുറവും കാക്കപ്പ...

ഹൃദയം❤️

Image
നിമിഷം🖤 " ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണോ കൈയോ വേണ്ട ; ഹൃദയം മതി." -(ഹെലൻ കെല്ലർ ) കഴിഞ്ഞുപോയ നല്ല നിമിഷങ്ങളെ വിസ്മരിക്കുകയാണ് ഞാൻ.വീടിന് സമീപത്തായുള്ള കുന്നിൻ ചെരുവിൽ നിന്നും സായംസന്ധ്യയെ ഹൃദയം കൊണ്ട് ആസ്വദിക്കാൻ കഴിയുന്നത് ഒരനുഗ്രഹം തന്നെയാണ്.  ചെറു തട്ടുകളായി തിരിച്ച ഇവിടം ചെമ്മണ്ണിനാൽ സമ്പുഷ്ടമാണ്.  ശോണവർണ്ണമായ പൂഴിമണ്ണിൽ പാദങ്ങൾ അമർന്നു. മിഴികൾ അങ്ങകലേക്ക് നീട്ടുകയാണ്.  മലമടക്കുകളുടെ ഇടയിൽ സ്ഥായിഭാവത്തോടെ ഉയർന്ന് നിൽക്കുന്ന മൊബൈൽ ടവറുകൾ. കോളേജ് മൈതാനിയിൽ നിന്ന് നോക്കുമ്പോൾ കാണാവുന്ന കോറിയും കാണാൻ കഴിയും.  പച്ചപ്പ് നിറഞ്ഞ ആ മലമടക്കുകളുടെ ചിലഭാഗങ്ങളിൽ നിന്നും പുകച്ചുരുളുകൾ ബഹിർഗമിക്കുന്നത് കാണാം. മറ്റൊരിടത്ത്‌ ജെ. സി. ബി യുടെ കൈകൾ ചലിക്കുന്നുമുണ്ട്. അകലേക്ക്‌ പറന്നകലുന്ന പക്ഷികൾ. കലപില ഒച്ചയുണ്ടാക്കി സ്നേഹസംഭാഷണം നടത്തുന്ന കരിയിലക്കിളികൾ.  റബ്ബർ മരങ്ങളുടെ ഇലകൾ പതിയെ കൊഴിഞ്ഞ്  വീഴുമ്പോൾ ഉള്ളിലൊരാന്തലാണ്. മരച്ചില്ലകളിൽ ചേക്കേറിയ കാക്കകൾ ക്ഷമയുള്ളവരായി കാണപ്പെട്ടു. വാഹനങ്ങളുടെ ശബ്ദവീചികൾ കാതടപ്പിക്കുന്നപോലെ തോന്നി.  ശരീരത്ത...

കോമാളി🎭

ചിന്തിക്കണം🖤 എം .ടിയുടെ മഞ്ഞ്‌ എന്ന നോവലിൽ മരണത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.  " മരണം രംഗബോധമില്ലാത്ത കോമാളി ".   ഞാൻ ഇതിവിടെ പറയാൻ കാരണമുണ്ട്. കുറച്ച് മുന്നേ അപ്പൻ എന്നോട് പറഞ്ഞൊരു കാര്യമാണ്.  "ടാ നീയറിഞ്ഞോ ദേ ഇല്ല പയ്യൻ മരിച്ചു. " ഞാൻ അപ്പനോട് ചോദിച്ചു. ആരാണ് പേര് പറ. അപ്പൻ വിശദമാക്കി തന്നു.  ഞാൻ രാവിലെ കോളേജിലേക്ക് നടന്ന് പോകുമ്പോഴും വൈകുന്നേരം നടന്ന് വരുമ്പോഴും ഒരു ചേട്ടനെക്കാണും. ആ ചേട്ടന്റെ കാര്യമാണ് അപ്പനെന്നോട് പറഞ്ഞത്. ശ്യാം എന്നാണ് ആ ചേട്ടന്റെ പേര്. കാണുമ്പോഴൊക്കെ ചിരിക്കാറുണ്ട്. ഞാൻ ആ ചേട്ടനോട് അധികമങ്ങനെ സംസാരിച്ചിട്ടില്ല.  അപ്പൻ എന്നോട് പറഞ്ഞപ്പോൾ അതുൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. ചേട്ടന് ന്യുമോണിയ ആയിരുന്നു. ഈ മനുഷ്യന്റെ കാര്യമൊക്കെ ഇത്രയേയുള്ളൂ.  നമ്മളൊക്കെ നമ്മുടെ പ്രിയപ്പെട്ടവരോട് വ്യാജമായ ആത്മാഭിമാനത്തിന്റെ പേരിൽ ചിലപ്പോൾ മിണ്ടിയെന്ന് വരില്ല. "അവനല്ലേ എന്നോട് മിണ്ടാത്തെ അവൻ വന്ന് മിണ്ടട്ടെ ".  നമ്മൾ അവന്റെ മുന്നിൽ അല്ലങ്കിൽ അവളുടെ മുന്നിൽ ചെറുതായിപ്പോകും എന്നൊരു ചിന്ത.  ചിലപ്പോൾ അപ്രതീക്ഷിതമായിരിക്കും നമ്മുടെ പ...

കീചെയ്ൻ🎻

ഞാനൊരു കാര്യം പറഞ്ഞാൽ നീയെന്നെ കളിയാക്കുവോ... ? " ബൊമ്മിക്കുട്ടി സ്നേഹവായ്പോടെ ചോദിച്ചു.  "ഏയ് പറ " " കൂറേ ടാ ഞാനൊരു സ്വപ്നം കണ്ടു. " "ഞാനും സ്വപ്നം കണ്ടിരുന്നല്ലോ ഇനി അതാണോ... ? " ഞാൻ ചെറുതായൊന്ന് മന്ത്രിച്ചു.  "ടാ കൂറേ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ...  പൊട്ടാ... " "ആഹ് പറയ് ".  "നമ്മുടെ വിവാഹം കഴിഞ്ഞു. " "ആഹാ... കൊള്ളാലോ... എന്നിട്ട് ".  "എന്നിട്ട് കുന്തം. ഞാൻ പറയുന്നില്ല. " "ഏയ് അപ്പഴേക്കും പറ ബൊമ്മി. നീ പറഞ്ഞു തീർക്കാതെ ഞാനിനി മിണ്ടില്ല പോരെ. " "മം മിടുക്കൻ ".  എനിക്ക് എന്റെ ബൊമ്മിക്കുട്ടിയുമായി ഒന്ന് പിണങ്ങേണ്ടി വന്നു. എന്നോട് ഒന്ന് മിണ്ടുന്നുകൂടിയില്ല. എന്റെ അമ്മയോടും പെങ്ങളോടും അപ്പനോടും കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഞാനും കൊതിച്ച് പോവുകയാണ്. അതിൽ നിന്ന് ഒരംശമെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ. പാവം ഞാൻ.  എന്റെ സ്നേഹത്തിന് ഒരു കുറവുമില്ല. അവളുടെ ദേഷ്യത്തിനും. അങ്ങനെ ഒരു ദിവസം. ഞാൻ റൂമിലേക്ക് കയറിയതും അവൾ ഇറങ്ങിയതും ഒന്നിച്ചായിരുന്നു. ഞങ്ങൾ കൂട്ടിമുട്ടി. എന്റെ മേലിൽ തട്ടി വീഴ...

കീചെയ്ൻ🎻

അങ്ങനെ ഞാൻ നാട്ടിലെത്തി. ക്ഷീണം കൊണ്ട് അൽപനേരം ഞാനൊന്ന് മയങ്ങി.  ഞാനൊരു മായിക ലോകത്തേക്ക് വഴുതി വീഴുകയായിരുന്നു.  എന്റെ ബൊമ്മിക്കുട്ടിയുടെ മിഴികളിൽ നിറഞ്ഞ് തുളുമ്പിയ തിളക്കം എന്നെ കൊല്ലുന്നത് പോലെ തോന്നി.  ഈറനണിഞ്ഞ മുടിയിഴകളിൽ നനുത്ത വെള്ളത്തുള്ളികൾ. തലയിൽ തോർത്ത്‌ മുണ്ട് കെട്ടിയിട്ടുണ്ട്. മുഖത്ത്‌ വെള്ളത്തുള്ളികൾ തിളങ്ങുന്നു.  അവളെ കണ്ടമാത്രയിൽ ഞാൻ അറിയാതെ പറഞ്ഞു. " ഈശോയേ... " മുഖത്തേക്ക് വീണനേർത്ത ചുരുണ്ട മുടിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.  അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് തലയിൽ കെട്ടിയ തോർത്ത്‌ അഴിച്ചു. വെള്ളം ഊർന്ന് വീഴുന്ന നീണ്ട തലമുടി. മുടി ഒരുവശത്തേക്കിട്ട് തല തോർത്തുന്നു. മുടിയിൽ നിന്നും വെള്ളത്തുള്ളികൾ എന്റെ മുഖത്തേക്ക് വീണു.  ഞാൻ പതിയെ അവളുടെ പിറകിൽ ചെന്ന് അവളെ ചേർത്ത് പിടിച്ചു. ഞെട്ടിപ്പോയ അവൾ എന്റെ ബൊമ്മിക്കുട്ടി കുതറി മാറാൻ ശ്രമിച്ചു.  "കൂറേ... എന്താ ഇത്. വിടൂന്നെ... പ്ലീസ് വിട്. ". പേടിച്ച മുഖഭാവത്തോടെ അവൾ പറഞ്ഞു. ഞാൻ വിട്ടില്ല. അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവളെന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി.  പിന്നെ പതിയെ തല താഴ്ത്...

ചിന്തകളിലൂടെ🤔

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? 🤔 തലക്കെട്ട് പോലെ എന്നെ ഇന്ന് ഏറെ ചിന്തിപ്പിച്ച ചിലകാര്യങ്ങൾ നിങ്ങളോട് പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  എന്റെ പ്രിയസുഹൃത്ത്‌ മറിയാമ്മ (ശില്പ )യാണ് എന്നെ ഇങ്ങനെ എഴുതാൻ അല്ലെങ്കിൽ ചിന്തിക്കാൻ ഇടയാക്കിയത്. ഞാൻ ചില ഉദാഹരങ്ങൾ പറയാം.  1) ആൺകുട്ടിയും പെൺകുട്ടിയുമുള്ളൊരു വീട്ടിൽ പൊതുവെ വീട്ട് ജോലികൾ ( മുറ്റമടിക്കുക, അടുക്കള ജോലികൾ ) ആൺകുട്ടികൾ അത്രകണ്ട് ചെയ്യാറില്ല.  ആൺകുട്ടി അവിചാരിതമായി ഇത്തരം ജോലികൾ ചെയ്താൽ അത് ചിലപ്പോൾ ആ കുടുംബത്തിലുള്ളവർക്ക് വലിയൊരു കാര്യമായി തോന്നിയേക്കാം അവനെ പ്രശംസിച്ചെന്നും വരാം.  എന്നാൽ ഇതേ ജോലികൾ തന്നെ പെൺകുട്ടി ചെയ്യുമ്പോൾ ഇത്തരത്തിൽ നന്ദി വാക്കുകൾ പറയാറുമില്ല.  2) ഒരു പെൺകുട്ടി അവൾക്ക് ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചാൽ അത് സംസ്കാരമില്ലായ്മ.  3) ഒരു യുവാവിന് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ്. എന്നാൽ ഇതേ ഇഷ്ട്ടം ആ പെൺകുട്ടിക്ക് ഇല്ലതാനും. എന്നാൽ ഇതേ പെൺകുട്ടി മറ്റൊരു യുവാവിനോട് ഇഷ്ടമാണെന്ന് പറയുകയാണെങ്കിൽ.  " അവള് ശരിയല്ല " ഇങ്ങനെ കമന്റ്‌ പറയുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. പൊതുവെ ചെറുപ്പക്കാർ.  4) ചെറുപ്പത്...

കീചെയ്ൻ🎻

"ടാ കൂറേ... ഒരു കാര്യം പറയാനുണ്ട്.  " ഞാൻ ഉടൻ തന്നെ അവളെ വിളിച്ചു. "എന്താ പറയാനുണ്ടെന്ന് പറഞ്ഞിട്ട്. " "ടാ കൂറേ... ഞാൻ നമ്മുടെ കാര്യം പപ്പയോട് പറഞ്ഞു. മമ്മയ്ക്കും സമ്മതം. " "ഹേ... ചുമ്മാ... ശരിക്കും. അവരൊന്നും പറഞ്ഞില്ലേ...  "ടാ... പറഞ്ഞു വരുമ്പോൾ നിന്റെ റാണിചേച്ചി എന്റെ കസിൻ ആയിട്ട് വരും. പപ്പ എല്ലാം തിരക്കി. " "നീ നമ്മുടെ കാര്യം എന്ന് നിന്റെ വീട്ടിൽ പറയും. ഉടനെ പറയണം. ഒന്നും നാളത്തേയ്ക്ക് മാറ്റിവെക്കേണ്ട. " "ബൊമ്മി അത് ഇത്രപെട്ടെന്ന് അതെങ്ങനാ... ? " "എന്തായാലും പറയേണ്ടതല്ലേ " അവൾ സന്ദേഹത്തോടെ ചോദിച്ചു.  "മം പറയാം. പക്ഷേ അപ്പൻ എങ്ങനെ പ്രതികരിക്കും എന്നോർക്കുമ്പോൾ... " "എനിക്ക് വേണ്ടി രണ്ട് കൊണ്ടാലും കുഴപ്പമില്ല. പറയണാട്ടോ...  സീയൂ... കൂറേ വെയ്ക്കുവാന്നേ... " അപ്പനോട് കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴായിരുന്നു നാട്ടിൽ നിന്ന് അപ്പന്റെ ഫോൺ കാൾ.  "ടാ എബി എങ്ങനുണ്ട്. നന്നായിട്ടിരിക്കുന്നോ ? " "ആഹ് അപ്പാ... അപ്പാ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. "...

കീചെയ്ൻ🎻

പിന്നെയും ദിവസങ്ങൾ കടന്ന് പോയി. ഓഫീസിൽ ക്യാബിനിൽ കോളീക്സിനൊപ്പം ഒരു പ്രസന്റേഷൻ തയാറാക്കുകയായിരുന്നു ഞാൻ.  അപ്പോഴാണ് അന്നയുടെ മെസ്സേജ് വന്നത്.  ഞാൻ മെസ്സേജ് ഓപ്പൺ ചെയ്ത് വായിച്ചു." ഫ്രീയാണെങ്കിൽ ഒന്ന് വിളിക്കാൻ പറ്റുവോ ?" ഇതാണെന്റെ നമ്പർ.  "ഞാൻ അൽപം തിരക്കിലാ. ഉച്ചയാകുമ്പോഴേക്കും ഞാൻ ഫ്രീയാകും. അപ്പോൾ വിളിക്കാം. " മറുപടി നൽകി.  ഉച്ചയോടെ പ്രസന്റേഷൻ വർക്ക്‌ കഴിഞ്ഞു. ലഞ്ച് ബ്രേക്കായി. അന്നയെ ഞാൻ വിളിച്ചു.  "ഹലോ... "മറുഭാഗത്ത്‌ നിന്നും ഒരു കിളിനാദം.  "ഹായ്... " ഞാൻ എബി. ഇപ്പോഴാ ഒന്ന് ഫ്രീയായേ.  "ഹാ... ഞാൻ അന്ന " സന്തോഷത്തോടെ അവൾ പറഞ്ഞു.  "എന്താ എന്നോട് വിളിക്കാൻ പറഞ്ഞത് ? ". "നിനക്കെന്നെ ഇതുവരെയും മനസ്സിലായില്ലേ... ? സ്റ്റെല്ലാ മേരീസിൽ പഠിച്ച. അന്ന് നീയെന്നെ കളിയാക്കി വിളിച്ചിരുന്നത് ബൊമ്മിക്കുട്ടിയെന്നാ... " "ആഹ്... ബൊമ്മി. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എത്ര വർഷമായി. പറ എന്തൊക്കെയുണ്ട് വിശേഷങ്ങൾ. " "അന്ന് പപ്പയ്ക്ക് ബാംഗ്ലൂരിലേക്ക് ട്രാൻസ്ഫെർ ആയതല്ലേ. ആകെ തിരക്ക് പിടിച്ചൊരു ജീവിതം. ഞാനിവിടെ ടെക്സെല്ലി...

കീചെയ്ൻ🎻

എന്താവും അവൻ അവളോട് പറയുക. ഞങ്ങളാകെ പരിഭ്രമിച്ച് നിന്നു. ആ അജ്ഞാതസുന്ദരി സൂര്യരശ്മികളിൽ നിന്നും മറച്ച മയിൽ‌പീലി പോലെ അവന്‌ തോന്നി.  "ടാ... നമുക്കെന്നാൽ ക്ലാസ്സിലോട്ട് പോയാലോ... ?" ശ്യാം ചോദിച്ചു.  "അവനോ... ? " "അവനങ്ങ് വന്നോളും. " "ടാ നീയങ്ങ് വന്നേക്കണേ... ഞങ്ങൾ ക്ലാസ്സിൽ കാണും. " അഭിജിത്ത്‌ ഉറക്കെ വിളിച്ച് പറഞ്ഞു.  "എന്താകുമോ ആവോ... ?  അവളവനെ കൊല്ലാതിരുന്നാൽ മതിയായിരുന്നു. " ഞങ്ങൾ പതിയെ ക്ലാസ്സിലേക്ക് നടന്നു. മഴ അപ്പോഴേക്കും ശമിച്ചിരുന്നു. ക്ലാസിലെത്തി അവിടാകെ നനഞ്ഞിരിക്കുന്നു. ഡെസ്കിൽ ബാഗ് വെച്ചു.  എല്ലാവരും അങ്ങിങ്ങായി ബഞ്ചുകളിലും ഡെസ്കിലും പിന്നെ ആ തടികൊണ്ടുള്ള കസേരയിൽ ജിത്തുവും ഇരുന്നു.  "നമ്മളിന്ന് പതിവിലും നേരത്തെയാണല്ലോ... ? വേറെയാരും തന്നെയില്ല ".  "അവരൊക്കെ ഡിപ്പാർട്ട്മെന്റിന്റെ അവിടെയുണ്ടാകും. " പുഞ്ചിരി പറഞ്ഞു.  "എന്താണാവോ... ?  അറിയില്ല ഒരു വല്ലായ്മപോലെ. " അനു നീരസത്തോടെ പറയുകയുണ്ടായി.  "എന്നാ ഞാനൊരു കഥ പറയാം. കുറച്ച് പൈങ്കിളിയാ... " "എന്നാ പറ കേൾക്കട്ടെ. " അഭിജിത്ത്‌ സ്നേഹവ...

മാധുരി❤️

Based on a true story 🖤 ( continue ) ആ ഒരുവൾ💕 പിന്നെയും ദിനരാത്രങ്ങളും വൃദ്ധിക്ഷയങ്ങളും കടന്ന് പോയി. അപ്പോഴാണ് അത് സംഭവിച്ചത്.  ഒരു യാത്രയാണ് അതും ദില്ലിയിലേക്ക് (ഡൽഹി ). തമ്പിച്ചായന്റേയും ജിജിച്ചേച്ചിയുടേയും കൂടെയാണ് യാത്ര. തമ്പിച്ചായന് ഒരു കോർപ്പറേറ്റ് കമ്പനിയിലാണ് ജോലി. ജിജിച്ചേച്ചി അവിടെ ഗംഗാറാം എന്ന സ്ഥലത്തെ ഹോസ്പിറ്റലിൽ നേഴ്സ് ആണ്. അവരുടെ കുട്ടിയെ പരിചരിക്കാൻ വേണ്ടിയാണ് ഈ ദില്ലി യാത്ര. ഒരു നാടൻ പെൺകുട്ടിയിൽ നിന്നും ആയമ്മയിലേക്കുള്ള രൂപമാറ്റം.  ഈ കൊച്ചു ഗ്രാമത്തിൽ നിന്നും അവൾ മറ്റൊരു നാട്ടിലേക്ക് പോവുകയാണ്. അച്ഛന്റെ കൈയിൽ നിന്നും ദില്ലി യാത്രയ്ക്ക് വേണ്ടി അനുവാദവും അനുഗ്രഹവും വാങ്ങി.  അച്ഛന്റെ ചിത്തം തേങ്ങി. അവൾ കുഞ്ഞായിരുന്നപ്പോൾ പിള്ളവാതം ബാധിച്ചു. ഒരു കാല് തളരുകയും ചെയ്തു. അച്ഛനും അമ്മയും അവൾക്ക് വേണ്ടി പ്രാർത്ഥനയും കണ്ണുനീരും  ദൈവസന്നിധിയിൽ അർപ്പിച്ചു.  "യാത്ര പറയുന്നില്ല. " മൂന്ന് ദിവസത്തെ യാത്രയാണ്. അവൾ ആദ്യമായാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. വീടിനടുത്ത്‌ അൽപം മാറി ചെറിയൊരു റെയിൽവേ സ്റ്റേഷനുണ്ട്.  രാവിലെ ട്രെയിൻ പോകുന്ന ശബ്ദവും ചൂളം വിളിയും കേൾ...