Posts

Showing posts from July, 2020

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

Image
മൗനം 💙 "ടാ... വരുന്നില്ലേ... ? മഴ തോർന്നു. " അവൻ മറ്റേതോ ലോകത്തായിരുന്നു. ഒരു പ്രതിമപോലെ സ്ഥായിയായി നിന്നു. അവന്റെ ചുവടുകൾ ആ ഒരുവളിലേക്കായി.  "ടാ... നീയിത് ഏത് ലോകത്താ... ? " "അളിയാ എനിക്കവളോടൊന്ന് സംസാരിക്കണം. " ഞങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി. മനസ്സിന്റെ വന്യതയിലെന്തോ അണയാതെ കത്തുന്നുണ്ടാകാം. ഹൃദയത്തിന്റെ പടിപ്പുരയിൽ മൗനത്തിന്റെ കരിമ്പടം മൂടിനിൽക്കുകയാണ്.  ഈ മൗനം അവനെ അലോസരപ്പെടുത്തുന്നുണ്ട്. അവന്റ അധരം അവളോടൊന്ന് ഉരിയാടാൻ വെമ്പൽകൊള്ളുന്നു.  അവളിലേക്കുള്ള പരകായപ്രവേശത്തിന്റെ ആദ്യചുവട് വെപ്പുകൾ അവനെക്കാൾ അറിയാവുന്നത് പെയ്തൊഴിഞ്ഞ കുളിർമഴയ്ക്കാവാം. മഴ അടക്കി ചിരിച്ചപോലെ തോന്നി.  അവളുടെ നീണ്ട കാർക്കൂന്തൽ കണ്ണിലേക്ക്‌ ഇറങ്ങി നിൽക്കുന്നുണ്ടായിരുന്നു. മുടിയിഴകളെ പതിയെ വക ഞ്ഞ് മാറ്റുന്ന സുന്ദരമായ വിരലുകൾ.  മാലാഖക്കൂട്ടങ്ങൾ അവൾക്ക് ചുറ്റും ചിറകടിച്ചുയരുന്നുണ്ടായിരുന്നു. അവളിൽ ഒരു ദൈവീക ചൈതന്യം ശോഭിച്ചിരുന്നു.  ഒരു നായകനെപ്പോലെ അവൻ അവളിലേക്ക് അടുത്ത് കൊണ്ടിരുന്നു. അവളിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടിരിന്നു. അന്നനാളത്തിലൂടെ ഉമിനീർ പതിയെ ആഴ്ന്നിറങ്ങി.  എ...

മാധുരി❤️

Based on a true story 🖤 ( continue ) ആ ഒരുവൾ💕 റോഡിനോട് ചേർന്ന് തന്നെയാണ് സ്കൂളും.  രാവിലെ പൊടിയംപിള്ള സാറിന്റെ മലയാളം ക്ലാസ്സ്‌ ഉണ്ടാകും. കൂടാതെ നിർമ്മല ടീച്ചറിന്റെയും ജഗദമ്മ ടീച്ചറിന്റെയും.  ഇന്റർവെൽ ആകുമ്പോൾ കൂട്ടുകാരോടൊപ്പം മൈതാനിയിൽ ; അവിടമൊരു പൂരപ്പറമ്പ് പോലെയാകും.  അങ്ങനെ പെട്ടന്ന് തന്നെ ഉച്ചയുമാകും.  ഉച്ചത്തിൽ മണിമുഴങ്ങുമ്പോൾ കഞ്ഞിപ്പുരയുടെ അടുത്തേയ്ക്കോടും.  ഗോമതി ചേച്ചിയാണ് ഉച്ചക്കഞ്ഞിയുണ്ടാക്കുന്നത്. കഞ്ഞിയും ചൂടുവെള്ളത്തിൽ പുഴുങ്ങിയെടുത്ത പയറും. ഉള്ളത് കൊണ്ട് പള്ള നിറയ്ക്കും.  ഉച്ചയ്ക്ക് ശേഷമുള്ള പീരിയഡ് ആകെ വിഷമത്തിലാക്കാറുണ്ട്. നിഷ്കളങ്കമായ മുഖത്ത്‌ കോട്ടുവായ് പ്രതിഭലിക്കുന്നുണ്ടായിരിക്കും.  അവസാനത്തെ പീരിയഡ് കഴിയുമ്പോൾ  ഉച്ചത്തിൽ മണി മുഴങ്ങും. ചെമ്മരിയാട്ടിൻ പറ്റങ്ങൾ കൂട്ടത്തോടെ സ്കൂൾ ഗേറ്റിന് മുന്നിലേക്കോടും.  കവലയിൽ നിന്നും പട്ടാണിക്കടലയും വാങ്ങി ചെമ്മൺ പാതയിലൂടെ സഹോദരങ്ങളോടൊപ്പം വീട്ടിലേക്ക് നടക്കും.  ചുറ്റുമുള്ള കാഴ്ചകൾ അവളുടെ കണ്ണുകളിൽ സന്തോഷം പകരും.  കാലഘട്ടം മാറിക്കൊണ്ടിരുന്നു. അവളും വളർന്നു. ഹൈസ്കൂൾ കാലഘട്ടം ...

കീചെയ്ൻ🎻

Image
മഴ🖤 മെയിൻ എൻട്രൻസ് കടന്ന് വന്നപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്.  പിടക്കോഴികളുടെ ഇടയിൽ മുട്ടയിടാൻ കയറിയ ഒരു വിരുതനെന്ന് ഒറ്റവാക്കിൽ പറയാം. അതെ ഒനൈസ്‌.  ആഫ്രിക്കൻ മരുഭൂമിൽ അനാഥനായ ഒരു ഒട്ടകപക്ഷിയെപ്പോലെ അവനിടയ്ക്കിടെ തലയുയർത്തി നോക്കുന്നുണ്ടായിരുന്നു.  കോളേജിന്റെ ചത്വരങ്ങളിൽ ഒരു പുതുമ പോലെ. കൽഭിത്തികളിൽ കാല്പനികതയുടെ ഒരു തന്മയീഭാവം നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു.  പടിക്കെട്ടുകൾ കയറിയതും ചൂളം വിളിയുമായി അകലെനിന്നെവിടെയോ ഒരു ചെല്ലക്കാറ്റ് എല്ലാവരേയും തെല്ലൊന്ന് തലോടിപ്പോയി.  വാനിൽ മീവൽപക്ഷികൾ പാറിപ്പറക്കുന്നത് ഞങ്ങളങ്ങനെ നോക്കിനിന്നു. കാർമേഘങ്ങൾക്ക് കനപ്പ് കൂടിവരുന്നുണ്ട്.  അപ്പോഴേക്കും വരാന്തയിൽ സ്ഥാനം പിടിക്കാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു. ആകാശം ഭൂമിയിലേക്കയച്ച പ്രണയസന്ദേശം അവിടാകെ പടരുന്നുണ്ടായിരുന്നു.  മണ്ണിൻ പുതുമണം സ്പന്ദമാപിനികളെപ്പോലെ പലരിലും പടർന്നു കയറുന്നുണ്ടായിരുന്നു.  വരാന്തയുടെ ഒരറ്റത്ത് മാലാഖക്കൂട്ടങ്ങൾക്കിടയിൽ അകപ്പെട്ട ഒരജ്ഞാത സുന്ദരി.  അവന്റെ മിഴികൾ ഇടയ്ക്കിടെ അവിടേക്ക് പായുന്നുണ്ടായിരുന്നു.  അവളുടെ കരങ്ങ...

മാധുരി❤️

Based on a true story🖤 ആ ഒരുവൾ💕 അവളാകെ ക്ഷീണിച്ചിരിക്കുകയാണ്. മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്. സത്യവേദപുസ്തകത്തിലെ വചനങ്ങൾ അവളുരുവിടുന്നുത് കേൾക്കാം.  കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് ചുറ്റും പീളകെട്ടിയ പോലെ. ഇടയ്ക്കെപ്പോഴോ മയക്കം കണ്ണിൽ തട്ടി. കാൽവഴുതി വീണത് പഴയ ഓർമ്മകളിലേക്കാണ്.  അച്ഛനും അമ്മയും അനുജത്തിയും അനുജനും സന്തോഷത്തോടെ ജീവിച്ച ആ കൊച്ചു വീട് സമൃദ്ധിയുടേതായിരുന്നു. വീടിനോട് ചേർന്ന് ഒരു തൊഴുത്തുണ്ട്. കന്നുകുട്ടൻമ്മാരും പൈക്കിടാവും ആട്ടിൻകുട്ടികളും ചെറിയൊരു സ്വർഗം.  വയലേലകളും കൈത്തോടുകളും ചെറു അരുവികളും ചിതറിക്കിടക്കുന്ന പാറക്കൂട്ടങ്ങളും മരതകക്കാന്തി നിറഞ്ഞഞ്ഞൊരു കൊച്ചു ഗ്രാമം.  രാവിലെ ആറുമണിയാകുമ്പോൾ മലേപ്പള്ളിയിൽ മണിമുഴങ്ങും കുർബാന കൂടുവാൻ അപ്പോഴേക്കും വിശ്വാസികൾ പള്ളിയിലെത്തിയിട്ടുണ്ടാകും.  മേരിമാതാവിന്റെ അനുഗ്രഹം അവൾക്കൊരു തുണയാണ്. ആപത്തുകളിൽ കൈത്താങ്ങായി ദുഃഖങ്ങളിൽ സ്വാന്തനമായി അമ്മയുടെ കൂടെ അടുക്കളയിൽ സഹായിക്കും. പൈക്കിടാവിനോടൊപ്പം ഒരൽപം കിന്നാരവും. അപ്പോഴേക്കും സ്കൂളിൽ പോകാനുള്ള നേരമായിട്ടുണ്ടാകും.  പുസ്തകവും ചേർത്ത് പിടിച്ച് ചെമ്മൺ പാതയിലൂടെ സ്കൂളിലേക...

കീചെയ്ൻ🎻

Image
കുന്നിൻ മുകളിലെ സുന്ദരി 🏫 രണ്ട് മാസത്തെ വേനലവധി പെട്ടന്നാണ് കടന്ന് പോയത്. ഇടയ്ക്കെപ്പോഴോ ആശ്വാസമായി വേനൽ മഴയും പെയ്തു പോയി. അവധിക്കാലത്തിനിവിടെ താൽക്കാലിക വിരാമം.  ഇത് മൂന്നാം വർഷമാണ്. വീണ്ടും ഒരുപിടി സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി കലാലയമുറ്റത്തേക്ക് സുഹൃത്തുക്കൾ ചുവട് വെയ്ക്കുകയാണ്.  എല്ലാവരിലും ഒരു ദൈവിക ചൈതന്യം പ്രതിഭലിക്കുന്നുണ്ടായിരുന്നു. പളപളത്തതും മനോഹരവുമായ വേഷവിധാനിയിൽ അവരൊക്കെ ശോഭിക്കുന്നുണ്ടായിരുന്നു.  കവാടത്തിന് മുന്നിലൂടെയുള്ള ഗേറ്റ് കടന്ന് പലരും കോളേജ് അങ്കണത്തിലേക്ക് പ്രവേശിക്കുന്നുണ്ട്.  ബസ്സിലും ഇരുചക്ര വാഹനങ്ങളിലും സുഹൃത്തുക്കൾ അവരുടെ സ്വർഗത്തിലേക്ക് തിരിച്ചു വരുകയാണ്.  രണ്ട് മാസത്തെ അവധിക്ക് ശേഷം കാണുന്നത് കൊണ്ടാവാം എല്ലാവരുടേയും മുഖത്തെ പുഞ്ചിരിക്ക്‌ എന്തെന്നല്ലാത്തൊരു ഭംഗി.  കോളേജ് മൈതാനിയോട് ചേർന്നുള്ള പുൽമേടാകട്ടെ തളിർത്ത്‌ ഒരു പരവതാനി പോലെ കാണപ്പെട്ടു. പുൽനാമ്പുകളിൽ ജലകണങ്ങൾ മുത്ത് പോലെ തിളങ്ങി.  സൂര്യന്റെ പുഞ്ചിരി എല്ലാവരിലും പതിച്ചു.  മനു പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ എല്ലാവർക്കും എന്തോ ഇടുത്തി വീഴുന്ന പോലെ തോന്നി....

കീചെയ്ൻ🎻

Image
തുടക്കം💚 ഞാൻ മറ്റേതോ ലോകത്തായിരുന്നു. ആ സ്വപ്നലോകത്ത്‌ നിന്നും ഞാൻ ഞെട്ടിയുണർന്നു.  "എന്താ ഇത്ര ആലോചിക്കാൻ...? " എനിക്ക് നേരെ ചോദ്യമുണർന്നു.  അത്...  ഓപ്പൺഎയർ ഓഡിറ്റോറിയത്തിലേക്ക് കൈകൾ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.  "നിങ്ങള് മറന്നോ...? " "കഴിഞ്ഞ കൊല്ലം ദേ അവരോടൊപ്പം ഡാൻസ് കളിക്കുകയും കൂടെ പാട്ട് പാടുകയും ചെയ്ത ശ്രീറാമേട്ടൻ പുള്ളിക്കാരനെക്കുറിച്ച് ഞാൻ ആലോചിച്ചതാ... ഞാനൊന്ന് സംസാരിച്ചിട്ട് കൂടിയില്ല. " പെട്ടന്നായിരുന്നു എല്ലാവരുടേയും മുഖത്ത്‌ നിരാശ പടർന്നു കയറിയത്.  "ടാ ശ്രീറാമേട്ടൻ നമ്മളിങ്ങനെ സംസാരിക്കുന്നതൊക്കെ ചിലപ്പോ കേൾക്കുന്നുണ്ടായിരിക്കാം... ചിലപ്പോ ദേ അവിടെ നിൽക്കുന്ന ചേട്ടന്മാരോടൊപ്പം ഉണ്ടായിരിക്കാം... അതുമല്ലെങ്കിൽ മറ്റെവിടെയോയിരുന്ന് ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടായിരിക്കും. " എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കുകയുണ്ടായി.  മുഴങ്ങി കേൾക്കുന്ന സംഗീതാരാവങ്ങൾ കാതുകളെ അടപ്പിക്കുന്നത് പോലെ തോന്നി.  അദ്ധ്യാപകരൊക്കെ മറ്റൊരു ഭാഗത്തിരുന്നു കൊണ്ട് വർത്തമാനം പറയുന്നുണ്ടായിരുന്നു.  പടിയിറക്കത്തിന്റെ അവസാനനിമിഷം എല്ലാവരും അവിസ്മരണീയമാക്കുകയ...

കീചെയ്ൻ🎻

Image
തുടക്കം💚 സനൂപിനാകട്ടെ ഇരുത്തമുറയ്ക്കുന്നില്ല ചിഞ്ചുവിനെ കാണുമ്പോൾ കാല് കൂട്ടിമുട്ടുന്നവന് അവളോടൊന്ന് സംസാരിക്കണമത്രേ...  "ഇനി ലോകം അവസാനിക്കുമെന്ന് പറഞ്ഞാൽ പോലും ഇവന് അവളുടെ മുന്നിൽ നിന്ന് സംസാരിക്കാനുള്ള ധൈര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ". മനു പറയുകയുണ്ടായി.  "മോനേ ആനയെ വാങ്ങാം, പോത്തിനേയും വാങ്ങാം, പണം മാത്രം ഉണ്ടായാൽ മതി.  പക്ഷേ... ഒരു പെണ്ണിന്റെ മനസ്സിലെ ഇഷ്ടം വാങ്ങാൻ കിട്ടില്ല...!". അഭിജിത്ത്‌ സ്നേഹവായ്‌പോടെ പറഞ്ഞു.  ഫോണിൽ കുത്തിക്കോണ്ടിരിക്കുകയായിരുന്നു പുഞ്ചിരി. അവന്റെ കൈയിൽ നിന്നും ജിത്തു ഫോൺ തട്ടി മേടിച്ചു.  ടച്ച്‌സ്‌ക്രീനിൽ കൈകൾ പതിച്ചു. വാട്സ്ആപ്പിൽ വന്ന ഒരു സന്ദേശം അവൻ ഉറക്കെ വായിച്ചു.  "ഉറുമ്പിനെ ഇടങ്കാലിട്ട് വീഴ്ത്തുന്ന വിദ്യ ഓൺലൈനായി പഠിപ്പിക്കുന്നു. റജിസ്‌ട്രേഷൻ ഫീസ് 1,000 രൂപ മാത്രം എന്തുവാടേ ഇത്...? " "ടാ മനു ആ പോകുന്ന കൊച്ചിനെ നിനക്ക് മനസ്സിലായോ...?  അച്ചുവേട്ടൻ ചോദിച്ചു.  ഏത്...?  ആ പോകുന്ന കൊച്ചാ... ഞാനെവിടെയോ...?   "നീ മറന്നാ നീ പേര് ചോദിച്ചപ്പോ പോ കോഴി എന്ന് പറഞ്ഞ് ഓടിച്ചുവിട്ട... " "ആഹ് അങ്ങനെ പറ. " ...

സന്ദേശം🌺

Image
തിരിച്ചറിവ് ❤️ ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിൽ ആസിഫലി പറയുന്നൊരു ഡയലോഗ് ഉണ്ട് അതിങ്ങനെയാണ്.  തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞാൽ ആ സെക്കന്റിൽ ശരിയായ വഴിയിലേക്ക് പോകാം.  ഞാൻ പറഞ്ഞു വരുന്നത് കടന്ന് പോയ ഒരു നിമിഷത്തെ ചെറിയൊരു കാര്യത്തെക്കുറിച്ചാണ്.  ഇന്ന് രാവിലെ എന്റെ വളരെയടുത്ത ഒരു സുഹൃത്തിനെ വിളിക്കുകയുണ്ടായി. അങ്ങനെ ഫോൺ കോൾ അവസാനിപ്പിക്കുന്ന സമയത്ത് " ഓക്കേ ടി " എന്ന് പറഞ്ഞു.  ഞാൻ സംസാരിക്കുന്നത് അമ്മ കേൾക്കുന്നുണ്ടായിരുന്നു.  ഫോൺ കോൾ അവസാനിപ്പിക്കുന്ന സമയത്ത് " ഓക്കേ ടി " എന്ന് പറഞ്ഞതിന് അമ്മ എന്നെ വഴക്ക് പറഞ്ഞു. കാരണം എന്താണന്നല്ലേ...?  പെൺകുട്ടികളെ " ടി " എന്ന് വിളിക്കാൻ പാടില്ലത്രേ...  ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഇങ്ങനെ വിളിക്കുന്നത് സ്വാഭാവികമാണ്.  അൽപനേരം ഞാൻ ഈയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചു.  ഉടനെ തന്നെ ഞാൻ എന്റെ സുഹൃത്തിനെ തിരികെ വിളിച്ച് ക്ഷമ ചോദിച്ചു.  ഞാൻ പറയുന്നത് കേട്ടിട്ട് അവൾ ചിരിക്കുകയാണ് ഉണ്ടായത്.  ഇതൊരു തിരിച്ചറിവാണ്.  "A real man knows how to respect a woman. Because he knows the feeling if someone would ...

കീചെയ്ൻ🎻

Image
തുടക്കം💚 പലരുടെയും മുഖത്ത്‌ ചിരി പതിയെ മായുന്നത് കാണാനുണ്ടായിരുന്നു. കാന്റീൻ വെച്ച് സീനിയർ ചേട്ടന്മാർ സംസാരിക്കുന്നത് എന്നെ അലോസരപ്പെടുത്തി. "അങ്ങനെ ഫിലിം ഫെസ്റ്റും കഴിഞ്ഞു. ഇനി കോളേജ് ഡേയ് കൂടി. " മൂന്ന് കൊല്ലം എത്രപെട്ടന്നാ പോയേ അല്ലേടാ... " അൽപനേരം അവരെല്ലാവരും നിശബ്ദതയിലായി. മൗനം അവരെയെല്ലാം കൂടുതൽ  വിഷണ്യതയിലാക്കി.  അധികം താമസിയാതെ ആ ദിവസവും കടന്ന് വന്നു. ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ നിന്നും മലയാള സംഗീതവും പാശ്ചാത്യ സംഗീതവും കൂടിക്കലർന്ന സമ്മിശ്രസംഗീതാരാവങ്ങൾ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.  ഹാളാകെ നിറഞ്ഞിരിക്കുന്നു. ചെയർമാൻ അജ്മലിക്കയും തന്റെ പ്രിയതമയും ഓരോരോ തിരക്കുകളിലായിരുന്നു.  മൂന്ന് കൊല്ലം നീണ്ടുനിന്ന കലാലയ ജീവിതത്തിനെ ആഘോഷത്തിമിർപ്പിലൂടെ അവസാനിപ്പിക്കുകയാണ്. നിരാശ പ്രതിഭലിപ്പിച്ചിരുന്ന മുഖങ്ങൾ കൃത്രിമമായി മുഖത്തെ മാംസപേശികൾ ചലിപ്പിക്കുന്നത് കാണാം.  മഠത്തിൽ ചങ്ങാതിമാരോടൊപ്പം നല്ലനിമിഷങ്ങൾ ആസ്വദിക്കുന്നവരും ഉണ്ട്.  പരക്കെ നിവർന്നു കിടക്കുന്ന മൈതാനിയിലൂടെ പ്രിയപ്പെട്ടവളോടെയൊപ്പം കൈകൾകോർത്ത്‌ നടക്കുന്നവന് ഉള്ളിലെവിടെയോ ഒരാന്തലും ഉണ്ടായിരുന്നു.  ...

മാധുരി❤️

Image
നീനയും നിമ്മിയും💕 ബേബിച്ചേട്ടൻ രാവിലെ തന്നെ കവലയിലേക്ക് പോവുകയാണ്. കതിരോൻ ഇന്നത്ര ഉത്സാഹത്തിലല്ല. ആകാശമാകെ മൂടിക്കെട്ടി നിൽക്കുകയാണ്.  ബേബിച്ചേട്ടൻ കവലയിലുള്ള ഗോപാലേട്ടന്റെ പീടികയിലെത്തി. എല്ലാവരുടെയും മുഖത്ത്‌ ഒരു മന്ദഹാസം മിന്നിത്തെളിയുന്നത് കാണാനുണ്ടായിരുന്നു.  "നിമ്മിക്ക് റാങ്ക് ഉണ്ട്. "  പത്രത്തിൽ കണ്ണോടിച്ചുകൊണ്ടിരുന്ന ദിവാകരൻ ബേബിച്ചേട്ടനോട് പറയുകയുണ്ടായി.  സന്തോഷം കൊണ്ടാവാം ബേബിച്ചേട്ടൻ ദിവാകരന്റെ കൈയിൽ നിന്നും പത്രം തട്ടിമേടിച്ചു. വീട്ടിലേക്ക് ഓടി. വഴിയിൽ കണ്ടവരോടൊക്കെ ഇക്കാര്യം പറയുകയുണ്ടായി.  നിമ്മിക്ക് ഈ വാർത്തയറിയുമ്പോൾ ഒത്തിരി സന്തോഷമാകും അതിനേക്കാളേറെ നീനയ്ക്കും.  നീനയും നിമ്മിയും സഹോദരിമാരാണ്. മാതാപിതാക്കളില്ലാതെ അനാഥരായി വളർന്നവരാണ് ഇരുവരും. നന്നേ ചെറുപ്പത്തിൽ തന്നെ അവരുടെ പിതാവ് ഉപേക്ഷിച്ചു പോയി. പിന്നെ അമ്മയായിരുന്നു അവരുടെ താങ്ങും തണലും. അധികം താമസിയാതെ ദൈവം അവരെയും വിളിച്ചു.  ജീവിതമാകെ ഇരുൾ നിറഞ്ഞപ്പോൾ സ്വാന്തനമായി എത്തിയത് ബേബിച്ചേട്ടനും ഭാര്യ റോസിയുമായിരുന്നു. ഇവർക്കാകട്ടെ കുട്ടികൾ ഇല്ലായിരുന്നു. ദൈവം അവർക്ക് നൽകിയ മക്കളാണ് നീനയ...

മാധുരി❤️

Image
എന്ന് സ്നേഹപൂർവ്വം💙 ഇന്ന് നേഹയ്ക്ക് പതിനെട്ട് വയസ്സ് പൂർത്തിയാവുകയാണ്.  രാമൻനായർ ഉമ്മറക്കോലായിൽ നിന്ന് അകത്തേക്ക് നോക്കി പറഞ്ഞു.  "അവൾക്ക് എന്ത് സമ്മാനമാണ് നൽകുക." നായരുടെ സഹധർമ്മണി ജിജ്ഞാസയോടെ ചോദിച്ചു.  "ഞാനൊരു കത്തെഴുതാൻ തീരുമാനിച്ചു." "കത്തോ... ?"  "അതെ കത്ത്‌ തന്നെ. വിലകൂടിയ വസ്ത്രങ്ങളോ ആടയാഭരണമോ അല്ല ഞാനവൾക്ക് നൽകുന്നത്.  അതിലും വിലപ്പെട്ടതാണിത്." തന്റെ തീരുമാനങ്ങളെ ശരിവെച്ചുകൊണ്ട് ശ്രീമതി തലയാട്ടി.  രാമൻനായർ തന്റെ വായനാമുറിയിലേക്ക് പ്രവേശിച്ചു. ഒരു നെടുവീർപ്പിട്ടുകൊണ്ട് കസേരയിൽ നിവർന്നിരുന്നു.  അൽപനേരം ചിന്തയിലാണ്ടു.  നായർ വെള്ളക്കടലാസിൽ ഫൗണ്ടൻപേന കൊണ്ട്  എഴുതാൻ തുടങ്ങി.  എന്റെ പ്രിയപുത്രി നേഹയ്ക്ക്,  അച്ഛൻ എഴുതുന്നത്. ഇന്ന് നിനക്ക് പതിനെട്ട് വയസ്സ് പൂർത്തിയാവുകയാണ്.  ഇന്ത്യൻ ഭരണഘടനാപരമായി നീ ഇന്നുമുതൽ സ്വതന്ത്രയാണ്. സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവകാശമുള്ള വ്യക്തിയായിരിക്കുന്നു.  നിന്റെ അച്ഛനെന്ന നിലയിൽ നിന്നോടൊപ്പം നിന്റെ സന്തോഷത്തിലും ദുഃഖത്തിലും നിന്റെ നല്ലനടത്തിപ്പിനായി നിർദ്ദേശങ്ങളും ഞാൻ നൽകുകയുണ്ടായി. നിന്ന...

മാധുരി❤️

Image
നൊസ്റ്റാൾജിയ🌺 ഇന്ന് വീടിന് മുന്നിലെ മാവിൻകൊമ്പിലെ ചില്ലമേൽ കുറച്ച് ഇരട്ടവാലൻ കിളികൾ (കാടുമുഴക്കി )വന്നിരുന്നു.  ഈ പക്ഷികൾ ഒച്ചവെച്ചിക്കുകയും ചിറകടിച്ച് പറന്ന് പോവുകയും ചെയ്തു.  മിഴികൾ അവയിലേക്ക് പായുമ്പോൾ ചില നല്ല ഓർമകളാണ് എന്റെ മനസ്സിലേക്ക് വന്നത്.  നല്ല ഓർമകളെ നമുക്ക് അത്രയെളുപ്പത്തിൽ മറക്കാൻ കഴിയില്ല.   ഞാനെന്റെ കുട്ടിക്കാലത്തേക്ക് ഒന്ന് യാത്രചെയ്യുകയാണ്.  പണ്ട് യു. പി സ്കൂളിൽ പഠിക്കുമ്പോൾ അടിസ്ഥാന പാഠാവലിയിൽ മുട്ടത്തു വർക്കിയുടെ ഒരു നോവൽ പഠിക്കാനുണ്ടായിരുന്നു.  "ഒരുകുടയും കുഞ്ഞുപെങ്ങളും"  സ്കൂൾ വിട്ടത്തിനു ശേഷം വൈകുന്നേരങ്ങളിൽ ട്യൂഷനുണ്ടാകും.  വിദ്യാനികേതൻ എന്നാണ് ട്യൂഷൻ സെന്ററിന്റെ പേര്.  വയൽക്കരയുടെ ഒരു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ ട്യൂഷനിൽ എന്നെയും എന്റെ സുഹൃത്തുക്കളെയും മലയാളം പഠിപ്പിച്ചത് ജയശ്രീ ടീച്ചറായിരുന്നു.  കടയ്ക്കൽ ടൗൺഹാളിന് സമീപമുള്ള ആയൂർവേദാശുപത്രിയിലാണ് ടീച്ചർക്ക് ജോലി.  വൈകുന്നേരങ്ങളിൽ ട്യൂഷൻ ക്ലാസും.  ടീച്ചർ മധ്യവയസ്കയായിരുന്നു. അതുകൊണ്ട് തന്നെ ഒരമ്മയുടെ സ്നേഹവും ടീച്ചറിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചി...

മാധുരി❤️

Image
കുമ്പസാരം🛐 പല്ലവിയുടെ ചോദ്യം എന്നെ അലോസരപ്പെടുത്തി.  "നീയിങ്ങനെ സ്വയം നശിക്കുകയാണോ ?  ഈ ജീവിതമെന്നൊക്കെ പറയുന്നത് ഒരിക്കൽ മാത്രം കിട്ടുന്നതാണ്.  അതുകൊണ്ട് ഒരു തിരിച്ചുവരവ് ആവശ്യമാണ്.  നിനക്ക് വേണ്ടി മനോഹരമായൊരു ചിത്രം തന്നെയാകും ജീവിതവും ഈ ലോകവും ഒരുക്കിയിരിക്കുന്നത് " പല്ലവി പറയുന്നതൊക്കെ കേൾക്കുന്നുണ്ടെന്ന മട്ടിൽ ഞാൻ അചഞ്ചലനായിരിരുന്നു.  ഹൃദയത്തോടൊന്ന് ചേർത്ത് പിടിക്കാനോ വിട്ട് കളയാനോ ആവാതെ വീർപ്പുമുട്ടുകയാണീ ഞാൻ.  കടന്ന് പോകുന്ന ഒരോ നിമിഷവും എന്നിൽ വൈകാരികമായ ഒരുതരം ഭ്രാന്ത്‌ പിടിപ്പിക്കുന്നുണ്ട്.  ചുറ്റുമെന്താണ് നടക്കുന്നത് പോലും എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല.  ആ ഒരാളിലേക്ക് തന്നെ ഇപ്പോഴും എന്റെ ചിത്തം ഹഠാദാകാർഷിച്ചു കൊണ്ടിരിക്കുകയാണ്.  എനിക്കെന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി.  ശരിക്കും ഞാൻ എന്നെ നഷ്ടപ്പെടുത്തിയോ ? ഇതാപേക്ഷികമല്ലേ...?  കഴിഞ്ഞു പോയതൊക്കെ ഈ വർത്തമാനകാലത്തിൽ ഓടിമറയുന്ന വെറും മൂല്യമില്ലാത്ത ഓർമ്മകൾ മാത്രാണ്.  ഒരൊറ്റ കൈവിട്ട നിമിഷത്തെ തോന്നലിന് ചിലപ്പോൾ ജീവിതത്തിന് കൊടുക്കേണ്ടിവരുന്നത് ഒരായിരം നിമിഷങ്ങ...

മാധുരി❤️

Image
കുമ്പസാരം🛐 ഞാൻ പറഞ്ഞു വരുന്നത് നൈവേദ്യയുടെ കാര്യമാണ്. ഒരിക്കൽ അത്രമേൽ സ്നേഹിച്ചൊരുവളുടെയുള്ളിലെ വെറുമൊരു ഓർമ്മമാത്രമാണിന്നു ഞാൻ.  ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന അവളുടെ മുഖചിത്രം എന്നെ വാചാലനാക്കാറുണ്ട്.  ഇടയ്ക്കൊന്ന് പൊട്ടിക്കരയാൻ തോന്നും ചിലപ്പോഴാകട്ടെ എവിടെയ്ക്കെങ്കിലും ഒളിച്ചോടിയാലോ എന്നും.  ഞാനല്ലേ അവളെ വേദനിപ്പിച്ചത് ? അതെ എന്നുതന്നെയാണ് എന്റെയുത്തരവും.  മറ്റൊരു സത്യം സ്ത്രീയ്ക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും എന്നവൾ പറയാതെ പറഞ്ഞു തന്നതാണ്.  ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ മുറിവുകൾ അവളെ നിശബ്ദയാക്കി.  ഞാനിന്നും അവളുടെ ഫോൺ കോളുകൾക്കായി കാത്തിരിക്കുകയാണ്.  ഞാൻ കാരണം അവളുടെ മനസ്സിൽ ചോര കിനിയുന്നുണ്ടാകും. ഈ കാത്തിരിപ്പിന് അർത്ഥമുണ്ടോ ? അറിയില്ല.  ലോകം ഇരുണ്ടതല്ലേ എവിടെയെങ്കിലും വെച്ച് കാണുമ്പോൾ ഒരു പുഞ്ചിരി അതും സാധ്യമാണോ ? അറിയില്ല.  മൗണ്ടൻഹിൽ പാർക്കിൽ എത്തിയതോടെ യാത്ര അവസാനിച്ചു.  പല്ലവി വളരെ നേരത്തെ തന്നെ എത്തിയിരുന്നു.  അന്തർമുഖനായ ഞാൻ എന്താണ് സംസാരിക്കേണ്ടത് എന്ന ആശങ്കയിലായിരുന്നു.  ഓട്ട് കഷ്ണങ്ങൾ പാകിയ നടപ്പാതയ...

മാധുരി❤️

Image
കുമ്പസാരം🛐 ത്വാതികമായൊരു അവലോകനത്തിനല്ല ഈ കൂടിക്കാഴ്ച. ഹൃദയത്തിൽ വലിയൊരു മുറിവ് ഉണങ്ങാതെ ഇന്നുമുണ്ട്.  ഇനിയും സുഖപ്പെടുത്തിയില്ലെങ്കിൽ ചിലപ്പോൾ വലിയൊരു വൃണമായേക്കാം. ഞാനൊരു ധൈര്യശാലിയല്ല. പലപ്പോഴായി പല സന്ദർഭങ്ങളിൽ എനിക്കത് എന്നിൽ പ്രകടമാകുന്നതായി തോന്നിയിട്ടുണ്ട്.  പല്ലവി രാവിലെ തന്നെ മൗണ്ടൻഹിൽ പാർക്കിൽ വരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ ഞാൻ പത്ത്‌ മിനിറ്റ് ലേറ്റാണ്.  ഭക്ഷണം കഴിച്ചു എന്ന് സ്വയം ബോധ്യപ്പെടുത്തി എന്നതല്ലാതെ പൂർണമായും ആസ്വദിച്ച് കഴിക്കാൻ എനിക്കായില്ല.  അല്ലെങ്കിൽ തന്നെ അതെനിക്ക് എങ്ങനെ സാധിക്കും.  ശിരസ്സിൽ വലിയൊരു തീച്ചൂള പുകയുന്നുണ്ടായിരുന്നു.  ഓർക്കുട്ടിൽ സെർച് ബോക്സിൽ ഞാൻ നൈവേദ്യ എന്ന് തിരയാതിരിരുന്നില്ല അവിടെ കണ്ടില്ലെന്നുമാത്രമല്ല അങ്ങനൊരു പേരിൽ അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല.  ട്രാഫിക് ബ്ലോക്ക്‌ എന്നിൽ ക്ഷമയുടെ മൂടുപടലം തീർക്കുകയും വൃക്ഷത്തലപ്പുപോലെ ആഴ്ന്നിറങ്ങുകയും ചെയ്തിരുന്നു.  റോഡിലൂടെ കൈക്കുഞ്ഞുമായി പോകുന്ന ഭിക്ഷക്കാരിക്ക് ശരീരത്തിൽ വൃത്തിഹീനമായ ആടകൾ. മുടിയിഴകളാകട്ടെ ജടപിടിച്ചിരിക്കുന്നു. അവർ കൈക്കുഞ്ഞുമായി മറ്റെവിടേ...

മാധുരി❤️

Image
ചിന്തകൾക്കതീതമായി🤔 ഞാനാകെ അസ്വസ്ഥനാണ്. ഹൃദയം സ്നിഗ്ദ്ധമായ ചേതസ്സിൽ ബദ്ധനായിരിക്കുന്നു എന്നതാണ് സത്യം.  ഒരായിരം ചോദ്യങ്ങൾ മനസ്സിൽ കൊടുമ്പിരി കൊള്ളുകയാണ്. വീഞ്ഞ് പോലെ വീര്യമുള്ള ചോദ്യങ്ങൾ അടിത്തട്ടിൽ അലതല്ലുമ്പോൾ അതിന് ചാരുത കൂട്ടുന്നത് എന്റെ പ്രവർത്തികളായിരുന്നു എന്നത് എന്നിൽ കുറ്റബോധത്തിന്റെയും നിരാശയുടെയും മൂടുപടലം ആലേഖനം ചെയ്യപ്പെടുന്നു.  ചത്വരത്തിലൂടെ ഉലാത്തുകയായിരുന്ന ഞാൻ ശരീരത്തെ ഉപേക്ഷിച്ച് ഒരു യാത്രയിലായിരുന്നു.  പെയ്തൊഴിഞ്ഞു പോയ ചാറ്റൽ മഴ എനിക്കായ് കരുതിവെച്ചത് അഴയിൽ പറ്റിപ്പിടിച്ചിരുന്ന നനുത്ത ജലകണങ്ങൾ മാത്രമായിരുന്നു.  ചെറുതായൊന്ന് മഴത്തുള്ളികളിലൂടെ വിരലോടിച്ചു. വീടിന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന കവുങ്ങിലേക്ക് ഞാൻ തലയുയർത്തി നോക്കി.  അചഞ്ചലമായി നിൽക്കുന്ന കവുങ്ങിന് മുന്നിൽ ഞാനൊരു പിപീലികയായി തോന്നിയേക്കാം.  ഇരുധ്രുവങ്ങളിലെന്നോണം ക്രൗര്യത്തോടെ ചിലയ്ക്കുന്ന നത്തുകളുടെ വീചികൾ മരണമണി മുഴക്കുന്നത് പോലെ തോന്നി.  അപ്രതീക്ഷിതമായി എന്റെ മുന്നിലൂടെ പാഞ്ഞുപോയ കറുമ്പിപ്പൂച്ച എന്നെ ഭയചകിതനാക്കി. രോമകൂപങ്ങൾ ഉയർന്നു പൊങ്ങി.  റോഡിലൂടെ ബുള്ളറ്റ് പോക...

മാധുരി❤️

പല്ലവി💕 മന്ദസ്മിതം തൂകി കല്പടവുകളിറങ്ങി വരുന്ന പല്ലവിയെ ഞാൻ ആശ്ചര്യത്തോടെ നോക്കി നിന്നു.  കലാലയത്തിലേക്ക് കടന്ന് വന്നിട്ട് മാസം മൂന്ന് കഴിഞ്ഞു. എന്നെ അവൾക്ക് പരിചിതമാണോ എന്നെനിക്കറിയില്ല.  പക്ഷേ... ഞാൻ കണ്ടിട്ടുണ്ട്. ആദ്യമായി എന്നോട് മിണ്ടിയത് ഞാൻ ഓർക്കുന്നു.  തിരുനെറ്റിയിൽ അലംകൃതമായ ചന്ദനക്കുറി, ഇമചിമ്മുന്ന കൺപീലികളെ 

മാധുരി❤️

Image
അവളിലേക്ക്...🖤 തീർച്ചയായും അവളെന്നെ കാത്തിരിക്കുന്നുണ്ടാകും... പക്ഷേ...  എന്താ ഒരു പക്ഷേ...  അവൾക്ക് എന്നെ മനസ്സിലാകുമോ... ?  താൻ പേടിക്കണ്ട. ഗായത്രിക്ക് മനസ്സിലാകും  ഇന്ന് തിരിച്ചാൽ നാളെ വൈകുന്നേരം മണ്ണാന്തൊടിയിലെത്താം.  എന്താ ഇത് ?  കുറച്ച് പണമാണ്. ഇത് വാങ്ങുക. തന്നോട് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്... ?  ഫോർമാലിറ്റി ഒന്നും വേണ്ട. ഞാൻ തന്റെ നല്ല സുഹൃത്തല്ലേ... ?  മം.  താനെന്താടോ ഒരുഷാറില്ലാത്തപോലെ... ? എനിക്കുറപ്പാണ് ഗായത്രിക്ക് തന്നെ മനസ്സിലാകും.  അതുകൊണ്ട് താൻ പോകണം.  പക്ഷേ... അവളുടെ മിഴികളിൽ നോക്കാൻ എനിക്കാവില്ല. എനിക്കതിനുള്ള ധൈര്യമില്ല.  അതുകൊണ്ട് പോകണ്ട എന്നാണോ... ?  അല്ല. എന്നാലും...  ഇതൊക്കെ തന്റെ തോന്നൽ മാത്രമാണ്.  അവൾ തന്നെ കാത്തിരിക്കുന്നുണ്ടാകും.  യാത്ര ചോദിക്കുന്നില്ല. ഇറങ്ങുകയാണ്. എന്നാ ഇനി കാണുക... ?  ഞാൻ വരും താൻ അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തുന്നത് കാണാൻ.  ഹൃദയത്തിൽ കൊരുത്ത താലിയുമായി തന്റെ കാലടികൾക്ക് കാതോർത്ത് അവളവിടെ കാത്തിരിക്കുന്നുണ്ടാകും...  പറയാതെ   തമ്മിൽ ...

മാധുരി❤️

Image
സ്ത്രീ💙 നമ്മളൊക്കെ കുഞ്ഞുകുട്ടിയായിരുന്നപ്പോൾ കുറുമ്പ് കാട്ടിയിട്ടുണ്ടാകുമല്ലോ... ചിലപ്പോൾ നമ്മുടെ വികൃതികൾക്ക് അച്ഛനോ അമ്മയോ ചൂരൽകഷായവും നൽകിയിട്ടുണ്ടാകും.  അപ്പോഴൊക്കെ നമ്മുടെ രക്ഷക്കായി എത്തുന്നത് മുത്തശ്ശിയാകാം.  മുടിയൊക്കെ നരകയറി പല്ലൊക്കെ കൊഴിഞ്ഞ് ഒട്ടിയകവിൾത്തടവും കുഴിഞ്ഞ കൺപോളയും ചുക്കിച്ചുളിഞ്ഞ ശരീരവുമായി ഒരായുസ്സിന്റെ നേർചിത്രം അവിടെ നമുക്ക് കാണാൻ കഴിയും.  വിശപ്പും മനോവേദനകളും ഉള്ളിലൊതുക്കി കുടുംബത്തിനായി പകലന്തിയോളം പണിയെടുക്കുന്ന ഒരമ്മയായിരുന്നു.  പരുക്കൻ തഴമ്പുകൾ നിറഞ്ഞ കൈത്തണ്ടയിൽ സുഖദുഃഖങ്ങളുടെ നീണ്ടയൊരു അദ്ധ്യായവും ഉണ്ടാകും.  ഒരേങ്ങലോടെ ഈ ഭൂമിയിലേക്ക് പിറന്നുവീഴുമ്പോൾ അവളിൽ ഒരായിരം സ്വപ്നങ്ങളാവും അച്ഛനും അമ്മയും നെയ്തുകൂട്ടിയിട്ടുണ്ടാവുക.  കുറുമ്പുകൾ നിറഞ്ഞ ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടക്കുമ്പോൾ അവളുടെ ഏറ്റവും പവിത്രവും ശ്രേഷ്ഠവുമായ അവസ്ഥയിലൂടെ കടന്ന് പോകുകയും ചെയ്യും.  യൗവ്വനതീക്ഷണമായ കാലത്തിൽ പ്രണയവും ; അത് നൽകിയ വേദനയും കയ്പുനീരും പേറി അവൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ടാകും.  സ്വന്തം കാലിൽ നിലനിൽക്കാനായി ആഗ്രഹി...

മാധുരി❤️

Image
തമസ്സ്🖤 കണ്മുന്നിൽ മണൽപ്പരപ്പ് മാത്രമാണ്. ആകാശത്തിലെ പഴുത്ത തീഗോളത്തിന് തീക്ഷ്ണത കൂടിവരുകയാണ്.  കറേന്യ മരുഭൂമിയിലൂടെയുള്ള യാത്ര വളരെ ക്ലേശകരമാണ്. ചൂട് കാറ്റ് ശരീരത്തിൽ പതിക്കുമ്പോൾ ദേഹമാസകലം ചൂളിപ്പോകുന്നു.  നഫ്താലി ഗോത്രത്തിൽ ഏനാന്റെ മകനാണ് അഹീര. ദെക്കപ്പൊലി ദേശത്തെ അറിയപ്പെടുന്ന കാർഷിക കുടുംബമായിരുന്നു അഹീരയുടേത്.  അഹീര വളരെ അവശനായിരിക്കുന്നു. കണ്ണുകളിൽ ഇരുട്ട് പ്രാപിച്ചു. ഇനിയും നടക്കാൻ വയ്യ. തലയ്ക്ക് പിറകിൽ ആരോ ശക്തിയായി ആഞ്ഞടിച്ചപോലെ അഹീര ബോധരഹിതനായി മണൽക്കൂനയിലേക്ക് വീണു.  അവിടാകെ ശൂന്യത മാത്രം. പടിഞ്ഞാറേ ചക്രവാളത്തിൽ ചുവപ്പ് ചാലിച്ചെഴുതി സൂര്യൻ മറ്റെവിടേക്കോ മടങ്ങുന്നു.  ഇരുൾ മൂടാൻ തുടങ്ങിയിരിക്കുന്നു. ആകാശം നക്ഷത്രപ്പൂക്കളാലും പൂർണചന്ദ്രനാലും പ്രകാശപൂരിതമാണ്.  ജീവന്റെ പച്ചപ്പെന്നോണം മണൽപ്പരപ്പുകളിൽ ശിലപോലെ ഉയർന്നു നിൽക്കുന്ന കള്ളിമുൾ ചെടികൾ.  മേഘാവൃതമായ ആകാശനൗകയിൽ നിന്നും രണ്ട് മാലാഖമാർ അഹീരയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.  അവനോട് അരുൾചെയ്തു.  "ഇടുങ്ങിയ ചിന്താഗതിയും സ്വാർത്ഥമനോഭാവവും ഈശ്വരനിൽ ആരോപിക്കരുത്. നീ ഏത് അളവ് കൊണ്ട് അളക്കുന്ന...

നൂറിന്റെ നിറവിൽ💙

Image
നൂറ്ദിനങ്ങൾ💚 നൂറ്ദിനങ്ങൾ ഞാൻ പൂർത്തിയാക്കിയിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി. എന്റെ കുസൃതി നിറഞ്ഞ മറ്റൊരു താളിലേക്ക് എല്ലാവർക്കും സ്വാഗതം.  സ്നേഹപൂർവ്വം  എത്രയും പ്രിയപ്പെട്ട ശില്പാ ( മറിയാമ്മ ) നിനക്ക്, ചിലപ്പോൾ ദൈവം മനുഷ്യരൂപത്തിൽ എത്താറുണ്ടല്ലോ ഇടയ്ക്കെപ്പോഴോ കാലൊന്നിടറിയപ്പോൾ ചേർത്ത് പിടിച്ചതിന് എന്റെ സംശയങ്ങളും സങ്കടങ്ങളും ചോദ്യങ്ങളും നിശബ്ദമായി കേട്ടതിന്. എന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ പ്രാർത്ഥിക്കുന്നതിന്, വായനാശീലമില്ലാതിരുന്ന എന്നോട് പുസ്തകങ്ങൾ വായിക്കാൻ ആവശ്യപ്പെട്ടതിന്, ഒരു ആൺകുട്ടിക്ക് ഒരു പെൺകുട്ടിയിൽനിന്നു ലഭിക്കാവുന്ന ഏറ്റവും മനോഹരമായ കാര്യം അവളുടെ സൗഹൃദമാണെന്ന് പറയാതെ പറഞ്ഞു തന്നതിന്. വഴിതെറ്റിയ എന്നെ നന്മയിലൂടെ ചരിക്കുവാൻ നല്ലവഴികൾ കാണിച്ചുതന്ന കാവൽമാലാഖയായ നിനക്ക് നന്ദിയോടെ... കടപ്പാട്  നല്ലവരായ സുഹൃത്തുക്കൾക്ക് നിങ്ങൾ തന്ന സ്നേഹവും കരുതലുമാണ് എന്നെ പ്രതീക്ഷയോടെ മുന്നോട്ട് നയിക്കുന്നത്.  എന്നെയും എന്റെ എഴുത്തിനെയും അകമഴിഞ്ഞ്  സ്നേഹിച്ചതിന് വിമർശിച്ചതിന്  നിങ്ങൾക്ക് മുന്നിൽ എന്റെ കൂപ്പുകൈ.  "നീ ഒരിക്...

മാധുരി❤️

Image
എന്റെ ആത്മീയയാത്ര 💙 ഇന്ന് നല്ലൊരു ഞായറാഴ്ചയാണ്. രാവിലെ വീടിന്റെ പടിക്കെട്ടിൽ താടിക്ക് കൈയും കൊടുത്ത് ഇരിക്കുവായിരുന്നു ഞാൻ. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ചീവിടിന്റെ ശബ്ദവും. വളരെ സന്തോഷം തോന്നുന്ന കാര്യമെന്തെന്നാൽ ഇന്നലെ രാത്രിയോടെ ജോസഫ് അന്നംക്കുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം വായിച്ചു തീർത്തു. അതിന്റെ സന്തോഷത്തിൽ അദ്ദേഹത്തിന് മെയിൽ അയച്ചു. രാവിലെ 9:04 ന് അദ്ദേഹത്തിന്റെ മറുപടി വന്നു.  Thank you brother എന്നായിരുന്നു .  ഒരു സെലിബ്രെറ്റിയുടെ കയ്യിൽ നിന്നും ലഭിക്കുന്ന മറുപടി. ഒരുപാട് സന്തോഷം. സാധാരണ ഞായറാഴ്ചകളിൽ പള്ളിയിൽ പോകും കുർബാനയും ഉണ്ടാകും.  ആത്മീയത വളരെ കൂടുതലുള്ള ഒരാളാണ് ഞാൻ. ഇക്കാര്യം എന്നോട് പലപ്പോഴായി എന്റെ സുഹൃത്ത്‌ ശില്പ (മറിയാമ്മ ) പറഞ്ഞിട്ടുണ്ട്.  പാതിരിയുടെ ഭാഷയിൽ പറഞ്ഞാൽ ദൈവത്തിന്റെ കുഞ്ഞാട്. എന്നെ പണ്ട് സുഹൃത്തുക്കൾ കുഞ്ഞാട് എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു. അവരുടെയൊക്കെ ചിത്രം മനസ്സിൽ ഇങ്ങനെ വന്നു പോകുന്നുണ്ട്.  യാത്രകൾ തന്നെയായിരുന്നു എന്നെ ആത്മീയതയിലേക്ക് കൂടുതൽ അടുപ്പിച്ചത്. അദ്ധ്യായം ഒന്ന്  വളരെ ചെറുതിലെ അവധിക്കാല...

മാധുരി❤️

Image
മച്ചി🖤 അവൾ കരഞ്ഞിരുന്നില്ല. എല്ലാം ഉള്ളിലൊതുക്കി ഉരിയാടാതെ നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. വേഷപ്പകർച്ചയുടെ വ്യതിചലനം അവളിൽ അവ്യക്തമായിരുന്നു. കുത്തുവാക്കുകളുടെ പെരുമഴയിൽ മാരിവിൽ മാഞ്ഞതും കാറ്റിന്റെ തേരിൽ ഏകാന്തതയുടെ ശീൽക്കാരം അവളെ കൂടുതൽ പൊതിഞ്ഞു കൊണ്ടിരുന്നു. മറ്റെന്തും സഹിക്കാം... ആ വിളിയൊഴികെ മച്ചി... ഇവളെ എവിടെയെങ്കിലും കൊണ്ട് പോയി കളയ്. എന്തിനാ ഇവളിവിടെ ? രാധ ആരോടും പരിഭവം പറയാറില്ല. കേട്ട് നിൽക്കും അത്ര തന്നെ. കാവിൽ എന്നും വിളക്ക് വെക്കാറുണ്ട്. നാണുവാശാൻ എപ്പോഴും തിരക്കിലാണ്. ആട്ടക്കഥയുടെ ആരവങ്ങൾ മാത്രമായിരുന്നു അയാളുടെയുള്ളിൽ. രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്ന് പോയിരിക്കുന്നു. കാവിൽ ദേവിയുടെ മുഖം തെളിഞ്ഞു. പ്രകാശം തുളുമ്പുന്ന നറുനെയ്ത്തിരി നാഗരാജാവിനെ പ്രീതിപ്പെടുത്തി. നാണുവാശാന്റെ അർജുനൻ സുഭദ്രയിൽ അഭിരമിച്ചപ്പോൾ രാധയുടെ ചിത്തം വിങ്ങി. തെളിവാനത്ത്‌ പനിനീർമഴ പെയ്യുകയാണ്. ചിത്രപ്രതീക്ഷകളെ ചിരപ്രതിഷ്ഠകളാക്കിമാറ്റിയ നിമിഷങ്ങൾക്ക് ഇനി അനിത്യത മാത്രം. പറയാതെ തമ്മിൽ കണ്ടപ്പോൾ മൗനം ഒന്നായി അലിഞ്ഞു. യുഗമേറെ കൺചിമ്മിടാതെ കണ്ണിൻ കുറുമ്പുകൾ മനസ്സോട് ചേർന്നു. ...