Posts

Showing posts from May, 2020

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Image
കട്ടൻ☕️ ചന്ദ്രേട്ടാ... രണ്ട് കട്ടൻ ഓയ്... ഇച്ചായോ... എന്നതാ ഈ ആലോചിക്കുന്നേ ? " ഹൃദയസ്പന്ദനം കൊണ്ട് ജ്വലിക്കുന്ന തീപ്പൊരിയാണ് ചിന്ത " അവൾ കൂട്ടിച്ചേർത്തു. പലപ്പോഴും ഞാൻ ദൈവത്തോട് ചോദിച്ചു. എന്തേ ഇത്ര വൈകിയത് ? എല്ലാ കുറവുകളോടും കൂടി ചേർത്ത് നിർത്തുകയും വലുപ്പചെറുപ്പങ്ങളില്ലാതെ തോളോട് തോൾ ചേർന്ന് നടക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയും ചെയ്യുന്ന ഒരു കൂട്ടുകാരി. വലിയൊരു തകർച്ച മുന്നിൽ സംഭവിച്ചപ്പോഴായിരുന്നു അവളെ പരിചയപ്പെട്ടത്. കോളേജിലെ ആർട്സ് ഡേയുടെ അവസാന ദിവസം ; എല്ലാവരും നേരത്തെ തന്നെ വീടുപിടിച്ചിരുന്നു. ആളും ആരവങ്ങളും ഇല്ല. അവിടാകെ വല്ലാത്തൊരു ശൂന്യത. ജ്വലിച്ചു മറിയുന്ന നക്ഷത്രത്തിൽ നിന്നും ഒരു മായികാ ദീപം മുഖത്തു പതിച്ചു. നെറ്റി ചൂളി. പാദസ്പര്‍ശമേറ്റാൽ സംഗീതം പൊഴിക്കുന്ന കരിങ്കൽ പടിക്കെട്ടുകൾ.  അവൾ ഒറ്റക്കായിരുന്നു. ഞാൻ അടുത്തേക്ക് ചെന്നു. തെല്ലൊന്ന് തലയുയർത്തി നോക്കി. കണ്ണ് കലങ്ങിയിരിക്കുന്നു. ഒന്നും മിണ്ടിയില്ല. ദയനീയമായ അവളുടെ നോട്ടം ഉച്ചവെയിൽ പോലെ തീക്ഷണമായിരുന്നു. 

മാധുരി❤️

കട്ടൻ☕️ എടാ... ജോജൂ.. എന്നാ... അമ്മച്ചിയേ... ഒന്നിങ്ങു വന്നേച്ചും പോ... നിനക്കൊരു കത്ത് വന്നിട്ടുണ്ട്. എനിക്കോ? എനിക്കിപ്പോ ആരയക്കാനാന്നേ...? ചിലപ്പോ പ്ലാമൂട്ടിലെ സണ്ണിച്ചനാകും. എത്രയും പ്രിയപ്പെട്ട ഇച്ചായന്, സുഖമാണെന്ന് വിശ്വസിക്കുന്നു. സാലിയും കുട്ടികളും സന്തോഷായിട്ട് ഇരിക്കുന്നോ? കഴിഞ്ഞ ദിവസം ഞാൻ സാമിനെ കണ്ടിരുന്നു. അവൻ നാളെ കാനഡക്ക് പോകും. എനിക്ക് ഇവിടാകെ മടുത്തു. ഈ പ്രേമത്തിന്റെ ആവേശം കല്യാണം കഴിയുന്നത് വരേയുള്ളു എന്ന് പണ്ട് ആരാ പറഞ്ഞത് പോലെയാ ഇപ്പോ ഇവിടുത്തെ ജീവിതം. പിന്നെ അങ്ങോട്ട്‌ എല്ലാം അഭിനയം അല്ലേ... ഇച്ചായോ അടുത്ത ആഴ്ച ഞാൻ പാലായ്ക്ക് വരുന്നുണ്ട്. നേരിട്ട് സംസാരിക്കാം. പിന്നെ നമ്മൾ എന്നും പോകാറുള്ള ചന്ദ്രേട്ടന്റെ കടയില്ലേ അവിടൊരു ബെഞ്ച് പിടിച്ചോ? വിശദമായി വന്നിട്ട് പറയാം. എന്ന്. ആരുടെ കത്താ ഇച്ചായാ...? അത്...

സ്നേഹത്തിന്റെ ശക്തി💜

Image
അത്ഭുതങ്ങൾ🖤 " ഓരോ ദിവസവും നിങ്ങളുടെ അവസാന ദിനമാണെന്ന് കരുതി ജീവിക്കുക, ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാകും " ഇത് സ്റ്റീവ് ജോബ്സിന്റെ വാക്കുകളാണ്. കഴിഞ്ഞു പോയ മണിക്കൂറുകളിൽ ഞാൻ ചിന്തിച്ചത് ചില സുഹൃത്തുക്കളുടെ വാക്കുകളായിരുന്നു. തീർച്ചയായും സ്നേഹത്തോടെയുള്ള ചില വാക്കുകൾ ഒരനുഗ്രഹമാണ്. ഇന്നോളം പിന്നിട്ട വഴികൾ ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് ചുറ്റും സംഭവിച്ചതും, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ശരിക്കും അത്ഭുതങ്ങളാണ്. മാർച്ച്‌ 31 എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു ദിവസം ആയിരുന്നു. പെട്ടന്ന് മനസ്സിൽ തോന്നിയ ഒരാശയം ബ്ലോഗ്. ആദ്യത്തെ ബ്ലോഗ് പോസ്റ്റ്‌ ചെയ്തു. ആദ്യം ലഭിച്ച പ്രതികരണം ഇതായിരുന്നു. "നീ ഒരിക്കലും എഴുത്തിനെ വിട്ടു കളയരുത്". അവിടെ ആദ്യത്തെ ടിക്മാർക്ക്‌ വീണു. എന്നെ സംബന്ധിച്ചിടത്തോളം പിന്നീട് നടന്നത് അത്ഭുതങ്ങളായിരുന്നു. ഇടക്ക് എപ്പോഴോ കാല് ചെറുതായൊന്നു ഇടറി. അവിടെ എന്നെ ചേർത്ത് പിടിച്ചതും മുന്നോട്ട് പോകാൻ വീണ്ടും ധൈര്യം തന്നതും പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു, അവരുടെ സ്നേഹത്തോടെയുള്ള വാക്കുകളായിരുന്നു. നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് ...

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ കാലങ്ങൾക്കിപ്പുറം രാമു ചിന്തിച്ചു ; ഇനി ഒരിക്കലും മടങ്ങി പോകാനാകാത്ത വിധം മണ്മറഞ്ഞിരിക്കുകയാണോ പഴയ ആ ഓർമ്മകൾ. പാതയ്ക്കു പ്രകാശമേറിയ മിന്നാമിനുങ്ങുകളില്ല, നടന്നകന്ന പാടവരമ്പുകളില്ല, കാതിൽ കഥ ചൊല്ലിയ അപ്പൂപ്പൻ താടിയുമില്ല. ദ്രവിച്ചു തുടങ്ങിയവന്റെ ലോകത്തു നിന്നും ഓർമ്മകൾ കാറ്റുപാറ്റുന്ന പതിർപോലെ വിടവാങ്ങുകയായിരുന്നു. കണ്ണിലാകെ എന്തോ ഇരുണ്ടു കയറുന്നതു പോലെ ; ഹൃദയത്തിന്റെ ഒരു ഭാഗത്ത്‌ അഗ്നിപർവതം പുകയുന്നുണ്ടായിരുന്നു. ഈ കോൺക്രീറ്റ് കൂരയ്ക്കുള്ളിൽ വല്ലാതെ വിയർപ്പുമുട്ടുന്നു. അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങുമ്പോൾ എന്തെന്നല്ലാത്തൊരു ആശ്വാസം. ഇടയ്ക്കെപ്പോഴോ ആ കരസ്പർശം കവിളിൽ തെല്ലൊന്നു തലോടി മറഞ്ഞു. കൈത്തണ്ടയിലെ പരുക്കൻ തഴമ്പുകൾ ആയുസ്സിന്റെ ആഴിയിൽ സ്മരണകളാൽ നിറയെഴുതി. പ്രശാന്തിയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളെ ചങ്ങലകളാൽ ബന്ധിക്കപ്പെടുമ്പോഴും ജീവിതമെന്ന യാഥാർഥ്യം മരണത്തിന്റെ കോണിപ്പടി കയറിയിരുന്നു. ഇഴപിരിയാനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന സിരകളിൽ ബാല്യത്തിന്റ നക്ഷത്രപ്പൂക്കൾ സ്വപ്നങ്ങളെ ഇന്നും തിരഞ്ഞു കൊണ്ടേയിരിക്കുന്നു. വീടിന്റെ ഉമ്മറത്തുള്ള ഉതിർമുല്...

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ വേനലവധി ആയതിനാൽ ജയഘോഷങ്ങളുടെ ആരവങ്ങൾ നിലയ്ക്കാതെ പ്രവഹിക്കുന്നുണ്ട്. കുസൃതി കൂട്ടങ്ങൾ ആർപ്പുവിളികളോടെ മേടസംക്രാന്തിയിലെ വിഷുവിനെ എതിരേറ്റു. കാർമുകിൽ വർണനെ കണികണ്ടുണർന്നപ്പോൾ സുമനസുകളിൽ നന്മയുടെ തിരിനാളം വർഷിച്ചു. രാമു തന്റെ പൈക്കിടാവിനോടൊപ്പം കുന്നിലേക്ക് ചേക്കേറി. കാലം കരുതിവെച്ച താഴികക്കുടത്തിൽ നിന്നും കുന്നിക്കുരുവും മഞ്ചാടിയും അവൻ വാരിയെടുത്തു. ശിശിരം വിടവാങ്ങുമ്പോൾ ആരും കാണാതെ കുഞ്ഞുമണിചെപ്പിൽ ആ സ്വർണകുഞ്ചകങ്ങൾ ഭദ്രമായി സൂക്ഷിച്ചുവെക്കണം. ഒഴുകിയെത്തിയ ഇളംങ്കാറ്റിൽ എവിടേക്കെന്നറിയാതെ കുതിച്ചുയരുന്ന അപ്പൂപ്പൻതാടി കാതിലൊരു കഥ ചൊല്ലി. കനകനിലാവിൽ കവിതയായി എത്തുന്ന താരകത്തെപ്പോലെ പൂത്തുമ്പികൾ അവന്റെ മാറിൽ തുടിച്ചു തുള്ളി. കഥനം നിറഞ്ഞ വീഥിയിൽ ഒരു പൊൻതൂവലായ് നാട്ടുമൈന കിന്നരം പാടി ; കനകതൊങ്ങലിനാൽ അഴകുപാകിയ ഓലഞ്ഞാലി തെങ്ങോലത്തുമ്പിൽ ഊഞ്ഞാലാടി. ജ്വരമന്ദിരമെന്നോണം ഋതുമതിയുടെ പിൻബലത്തിൽ തലയെടുപ്പോടെ; കിങ്ങിണി കുന്നിൽ നിന്നും ശോഭനമായ രാഗ താള മേളങ്ങളുടെ മർമരം അവിടാകെ അലയടിച്ചു. കുയിലിന്റെ നാദം പ്രണയത്തിന്റെ ശൂൽക്കാരം പോലെ ധരണിയിൽ ആഴ്ന്നിറങ്ങി. ചെമ്പകചോട...

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ സൂര്യന്റെ ദിനചലനവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും നക്ഷത്രാവൃതമായ രാത്രിനഭസ്സും ; ഈ പ്രപഞ്ചഗോളം എത്ര പവിത്രമാണ്. പുലരിയുടെ നൈർമല്യം ; പതിവിലും വിപരീതമായി പകലിനു വല്ലാത്തൊരു കാന്തി. രാമു... ഞാൻ പാടത്തേക്ക് പോവുകയാ... ഇന്ന് ഞാറു നടീലുണ്ട്. മേട മാസത്തിലെ കൃഷിയൊരുക്കം ഒരു ഉത്സവം തന്നെയാണ്. ഞാറ്റുവേലകിളികൾ ദൈവത്തിന്റെ തേരിൽ ആനന്ദനൃത്തം ചവിട്ടി. എല്ലാവരും സന്തോഷത്തോടെ മെയ്യും മനസും മണ്ണിൽ അർപ്പിച്ചു സൂര്യ ഭഗവാന് സ്തുതി പാടി. ഇവിടുത്തെ മണ്ണിൽ കുടികൊള്ളുന്ന പരദേവതകളുടെ പ്രീതിക്കായി മാടുകളെ ബലികഴിക്കാറുമുണ്ട്. പാടവരമ്പിനു കിഴക്കു ഭാഗത്തായാണ് അന്നപൂർണേശ്വരിയുടെ പ്രതിഷ്ഠ. ഉത്സവങ്ങളുടെ രാവുകൾ എത്തിക്കഴിഞ്ഞു. അമ്മച്ചിപൂരത്തിനു കൊടിയേറി. അക്കരെ നിന്നും ആളുണ്ടാകും. ഒത്തൊരുമയുടേയും സ്നേഹത്തിന്റെയും പ്രവാഹസന്നദ്ധമായി നിലനിൽക്കുന്ന സുന്ദര മുഹൂർത്തം കൂടിയാണ് അമ്മച്ചിപ്പൂരം. ഇവിടം സമൃദ്ധിയുടെ ഉറവിടമാണ്. കൊടിക്കൂറുകളാൽ അലംകൃതമായ കാവിന് ചുറ്റും എന്തെന്നല്ലാത്ത ചൈതന്യമാണ്. സന്ധ്യയാകുമ്പോൾ കൽവിളക്കുകളിൽ ദീപം തെളിയും ; ഭക്തിസാന്ദ്ര പൂർണമായ അന്തരീക്ഷം വല്ലാത്തൊരു അനുഭൂത...

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ ചാണകമെഴുകിയ തറയിൽ തഴപ്പായ വിരിച്ച് അവൻ നീണ്ടു നിവർന്നു കിടന്നു. ചിലപ്പോഴൊക്കെ ഉറക്കം വരാറേയില്ല. ഓരോന്ന് ആലോചിച്ചു കൂട്ടും. ഇടക്കെപ്പോഴോ ഉറക്കം കണ്ണിൽ തട്ടി. നേരം പുലരാൻ തുടങ്ങിയിരിക്കുന്നു. ഇട്ടിച്ചന്റെ വീട്ടിലെ പൂവൻ കോഴി നീട്ടി കൂവി. ഒരു സംഗീതം പോലെ പള്ളിമണി മുഴങ്ങി. തെക്കേ പള്ളിയിൽ പ്രഭാത കുർബാന തുടങ്ങിയിട്ടുണ്ടാകും. ഒരു ഛായാചിത്രമെന്നോണം ; കിഴക്ക് നിന്നും പടിഞ്ഞാറേക്ക് പോകുന്ന കൊറ്റികൾ. കുങ്കുമം ചാലിച്ചെഴുതിയ ആകാശ വിതാനിയിൽ പ്രതീക്ഷയുടെ കതിർ പോലെ ഉദിച്ചുയരുന്ന വർണപൊട്ട് നയങ്ങൾക്ക് മാറ്റൊലി കൂട്ടി. പുൽനാമ്പുകളിൽ ഇന്ദ്രജാലം തീർത്ത ഹിമകണം വിധിയെ പഴിചാരാതെ മടക്കയാത്രക്കായി ഒരുങ്ങി. ആരാലും വെറുക്കപ്പെടാതെയും സൃഷ്ടാവിന്റെ ന്യായപ്രമാണങ്ങളെ ലംഘിക്കാതെയും സ്നേഹത്തിന്റെ പനിനീർ പൂക്കളിൽ ഒന്നു മുത്തമിടാൻ കൊതിക്കുന്ന ശലഭങ്ങൾ രാമുവിന്റെ സ്വപ്നങ്ങൾക്ക് മിഴിവേകി.

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ ക്ഷീണം കൊണ്ട് രാമു ചെറുതായൊന്നു മയങ്ങി. ടാ... രാമു... കഞ്ഞി കുടിക്കെടാ... കണ്ണ് മെല്ലെ തിരുമി രാമു ചാടി എഴുന്നേറ്റു. പിഞ്ഞാണത്തിൽ നിന്നും ആവി പാറുന്ന ചൂട് കഞ്ഞി അവൻ ആർത്തിയോടെ കുടിച്ചു. വിശപ്പ് എന്ന വികാരം രാമുവിനെ 'തീവിഴുങ്ങി പക്ഷി' ആക്കിയതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. രാമു നന്നേ വിയർത്തു. വല്ലാത്തൊരു ഉഷ്ണം. രാമുവിന് അസ്വാരസ്യം പോലെ തോന്നി. വാതിൽ മെല്ലെ തുറന്നു അവൻ പുറത്തിറങ്ങി. മേഘകൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്ന ചന്ദ്രൻ മെല്ലെ മറനീക്കി പുറത്തു വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കറുത്ത പരവതാനിയിൽ ചിതറി കിടക്കുന്ന നക്ഷത്ര കൂട്ടങ്ങൾ ഇടക്കിടെ പുഞ്ചിരിക്കുന്നുണ്ട്. നിലാവിന്റെ അരണ്ട വെളിച്ചം മരച്ചില്ലകൾക്കിടയിലൂടെ ഭൂമിയിൽ പതിക്കുമ്പോൾ വല്ലൊത്തൊരു നിർവൃതിയാണ്. പാട വരമ്പിലൂടെ ആരോ അക്കരേക്ക് പോകുന്നുണ്ട്. പെട്രോമാക്സിന്റെ വെളിച്ചം അവിടാകെ പ്രതിഫലിച്ചു. എവിടെ നിന്നോ വന്ന തണുത്ത കാറ്റ് ; ഒരു വാക്ക് പോലും ചൊല്ലാതെ ദൂരേക്ക് പോയി മറഞ്ഞു. രാമു... തണുപ്പത്ത്‌ നിന്നത് മതി. അകത്തേക്ക് വാ... മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ; രാമുവിന് കാലിനു ദീപവും പാതയ്ക...

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ റേഷൻ കടയിൽ നിന്നും കിട്ടുന്ന "ഇരുമ്പരി" ; അടുപ്പ് പുകയുന്നതല്ലാതെ കഞ്ഞി കുടിക്കാൻ കഴിയുമെന്ന് തോനുന്നില്ല. അല്പനേരത്തേക്കെങ്കിലും വിശപ്പിന്റെ കാഠിന്യം മറക്കാൻ രാമു പുസ്തകം വായിക്കാൻ നിർബന്ധിതനായി. ചാണകമെഴുകിയ തറയിൽ അമർന്നിരുന്നു. ' നാമുള്ള് ' ഇടക്കിടെ കുത്തിനോവിക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത. മണ്ണെണ്ണ വിളക്കിനു ചുറ്റും പ്രാണികൾ പറക്കുന്നുണ്ട്. ചിലതൊക്കെ കത്തി ജ്വലിക്കുന്ന വിദ്യുദ്ദീപത്തിൽ എരിഞ്ഞടങ്ങുന്നുമുണ്ട്. ചായിപ്പിൽ നിന്നുമുള്ള പൈക്കിടാവിന്റെ ശബ്ദം ; വിശപ്പിന്റെ തീവ്രത കൊണ്ട് തന്നെയാണ്. ഇടക്കെപ്പോഴോ മഴയൊന്ന് ശമിച്ചു. ഒരുപിടി നൊമ്പരങ്ങൾ ചേർത്ത് പിടിച്ചു കൊണ്ട് രാമുവിന്റെ ജീവിതത്തിൽ വീണ്ടും പൊൻപ്രഭാതം ദൂരെവിടെയോ പോയി മറഞ്ഞു. സന്ധ്യയായി. പാടവരമ്പിലൂടെ ആരോ പോകുന്നുണ്ട്. ചീവീടിന്റെയും തവള കൂട്ടങ്ങളുടെയും ആരവം ഇടക്കിടെ ഉയർന്നുകൊണ്ടിരുന്നു.

മാധുരി❤️

രാമുവിന്റെ ലോകം⛰️ ഒരു തിരമാല പോലെ ആർത്തിരമ്പി വന്ന മഴ രാമുവിനെയും പൈക്കിടാവിനെയും കുളിരണിയിച്ചു. ബാൽ ദേവന്റെ പറുദീസയിൽ നിന്നും ഉത്ഭവിക്കുന്ന തീവ്രാനുഭൂതിയുടെ അനർഗള പ്രവാഹം ഭൂമിയെ ഉന്മാദത്തിലാഴ്ത്തി. രാമു തന്റെ പൈക്കിടാവിനെയും കൊണ്ട് കുന്നിറങ്ങി. ഓടുന്നതിനിടയിൽ കാലൊന്ന് കാഞ്ഞിരത്തിന്റെ കുറ്റിയിൽ തട്ടി. ലോകം രണ്ടായി പിളർന്നത് പോലെ തോന്നി. വല്ലാത്തൊരു തരിപ്പ് അനുഭവപ്പെട്ടു. തൊലി ചെറുതായി അടർന്നിട്ടുണ്ട്. മഴയിൽ കുതിർന്ന് ; ഇരുവരും വീട്ടിലെത്തി. ഒറ്റമുറി വീട്. രാമുവിന്റെ സ്വർഗം. വീടിനോട് ചേർന്നുള്ള ചായിപ്പിൽ പൈക്കിടാവിനെ ബന്ധിച്ചു. ചണച്ചാക്കിൽ കാലുകൾ മെല്ലെ ഉരസിയെന്നു ഉറപ്പ് വരുത്തി ; അകത്തേക്ക് കയറി. പൊട്ടിയ ഓടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളം ശേഖരിക്കാനായി തറയിൽ ഒരു പിഞ്ഞാണം വെച്ചിട്ടുണ്ട്. ഊർന്ന് വീഴുന്ന മഴ വെള്ളം പത്രത്തിൽ പതിക്കുമ്പോഴുള്ള ശബ്ദം കാതുകളിൽ ദാരിദ്ര്യത്തിന്റെ പ്രത്യാശ ജനിപ്പിച്ചു. മുഷിഞ്ഞ കുപ്പായം മാറ്റി ; രാമു ഒറ്റമുണ്ടിൽ വേഷ പ്രച്ഛന്നനായി. അമ്മേ... കഞ്ഞി ; രാമുവിന്റെ ദയനീയ സ്വരം അമ്മയുടെ മുഖത്തു വിഷാദത്തിന്റെ മൂടുപടലം സൃഷ്ടിച്ചു. 

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ തനിക്ക് പിറകിൽ ആരോ ഉദിച്ചുയർന്നു ; രാമു തെല്ലൊന്ന് തലയുയർത്തി നോക്കി. ആകാശത്തു ഇരുണ്ടു കൂടിയ കൂമ്പാരത്തിനു നടുവിലായി ചെറിയൊരു വിടവ്. മിഹിരത്തിൽ നിന്നും ചെറുതായി പൊടിഞ്ഞ വിയർപ്പുകണങ്ങൾ രാമുവിന്റെ മുഖത്തു ചുംബിച്ചു. കറുത്തിരുണ്ട വാതകപിണ്ഡങ്ങളിൽ ആരോ പ്രത്യാശയുടെ ചിത്രപ്പണികൾ കൊത്തിവെച്ചിരിക്കുന്നു. ആകാശവിതാനത്തിലെ മേൽത്തട്ടിൽ മായികദീപം കൊളുത്തി വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു മീൻപക്കി. അപ്പോഴേക്കും മേൽനിരകളിൽ നിന്നും ഘനീഭവിച്ച മഞ്ഞുപരലുകൾ അടർന്നു വീഴുന്നുണ്ടായിരുന്നു. ക്ഷീരപഥത്തിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന ധൂമകേതുവിനെപ്പോലെ ; ഗതിവേഗത്തിൽ ചിലച്ചുകൊണ്ട് വയവൻ പഞ്‌ജരത്തിലേക്ക് കുതിച്ചുയർന്നു. പൈക്കിടാവിനോടൊപ്പം ആ കുന്നിൻ ചെരുവിൽ രാമു ശങ്കിച്ചു നിന്നു. മലകൾക്കപ്പുറത്തു നിന്നും ആർത്തിരമ്പി വന്ന ധൂമജത്തിന്റെ കൊഞ്ചൽ രാമുവിന്റെ കാതുകളിൽ ശീൽക്കാരത്തിന്റെ ആർദ്രതാമന്ത്രം ഉരുവിട്ടു.

മാധുരി❤️

Image
പൂജ്യൻ💜 ചെറിയൊരു കാര്യത്തിന്റെ പേരിൽ എനിക്ക് സാവിത്രിയുമായി തർക്കിക്കേണ്ടി വന്നു. എന്റെയുള്ളിലെ വിധ്വേഷം ഒരു നിമിഷം എന്നെ ഭോഷനാക്കി. എനിക്ക് വേണ്ടി എപ്പോഴും തോറ്റു തരാറുള്ള അവൾ ഇവിടെയും തോറ്റു തന്നു. പക്ഷേ... തോറ്റത് ശെരിക്കും ഞാനായിരുന്നു. ആർദ്രമാം സ്നേഹത്തിൽ അലിഞ്ഞു ചേരേണ്ട എന്റെ ഈ കരങ്ങൾ അവളുടെ വദനത്ത്‌ പ്രഹരമേല്പിച്ചു ; എന്റെ വാക്കുകളും. നമ്മൾ പറയുന്ന ഓരോ വാക്കിനും ചിലപ്പോൾ വലിയ വില നൽകേണ്ടി വരും. ഒരു പക്ഷേ ശരീരത്തിൽ ഏൽക്കുന്ന മുറിവുകളേക്കാൾ വേദന ഹൃദയത്തിൽ പതിയുന്ന വാക്കുകൾക്ക് ഉണ്ടാകും. വാക്കിന് ഇരുതല വാളിനേക്കാൾ മൂർച്ചയുണ്ടാകും. സാവിത്രി വാതോരാതെ പൊട്ടിക്കരഞ്ഞു. ആ നിമിഷം എന്റെ പ്രാണൻ പൊയ്പ്പോയിരുന്നു. അരിഷ്ടതയുടെ ഇരുമ്പു ചങ്ങല എന്റെ വൈരികളെ ഞെരുക്കി. എന്റെ വാക്കുകൾ ഇടറി. പിന്നീടുള്ള എന്റെ ദിനരാത്രങ്ങൾ ഏകാന്തതയുടെ ജയാഘോഷങ്ങളാൽ നിർവൃതി അടഞ്ഞു. സാവിത്രി എന്നെ കാണാൻ കൂട്ടാക്കിയില്ല ; എന്തിന് ഒരു വാക്ക് ഉരുവിടാൻ പോലും. മനസ്സിൽ കുറ്റബോധം തോന്നിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറയുന്നത് എത്ര ശെരിയാണ്. ഞാൻ എന്റെ തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ ...

മാധുരി❤️

Image
പൂജ്യൻ💜 മൂർദ്ധാവിൽ തഴുകികൊണ്ട് ചോദിച്ചു ; മോളെ... ആ വിളി, പാറയിലടിച്ചു തകരുന്ന തിരമാല പോലെ ഉള്ളിലെവിടെയോ തട്ടിത്തെറിച്ചു. "ഈ വീട്ടിൽ മൗനം മാറാല കെട്ടാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി അതിൽ സ്വയം ഇരയാകാനാണോ നിനക്കും താല്പര്യം " അച്ഛന്റെ മുഖത്തു നോക്കാൻ ശക്തിയുണ്ടായില്ല. നല്ല പോലെ ആലോചിച്ചിട്ടു തന്നെയല്ലേ ? അച്ഛന്റെ ചോദ്യത്തിലെ ശാന്തതയും വാത്സല്യവും തിരിച്ചറിഞ്ഞപ്പോൾ നെഞ്ചിലൊരു വിങ്ങൽ വന്നു കനത്തു. മനസ്സ് പൊള്ളുന്നു... പതറുന്നു... തലമുടിയിഴകൾക്കിടയിലൂടെ മെല്ലെ തഴുകി കൊണ്ട് പറഞ്ഞു. "കുട്ടി ഉറങ്ങിക്കൊള്ളൂ " പുഴയിപ്പോൾ തെളിഞ്ഞു ശാന്തമായി ഒഴുകുകയാണ്. എന്റെ സാവിത്രി ; നിന്റെ അമ്മ... നിന്നെ എന്റെ കൈകളിൽ ഏൽപ്പിച്ചിട്ട് അവൾ അങ്ങ് യാത്രയായി. നീ അന്ന് മുലകുടി മാറാത്ത കുട്ടിയാ... ഓപ്പോളും ഞാനും നിനക്ക് ഒരു കുറവും വരുത്തിയിട്ടില്ല. സാവിത്രി എന്റെ ജീവിതത്തിലേക്ക് വരുന്നതിന് മുന്നേയുള്ള ഒരു കാലം ; പ്രേമസുരഭിലമായ എന്റെ യവ്വനം. ക്യാമ്പസ്‌ സെലെക്ഷനും സെമസ്റ്റർ എക്‌സാമും ടെൻഷനടിപ്പിക്കാത്ത ആ പഴയ കാലം. ഹിപ്പിയും ബോൽബോട്ടൻ പാന്റും പടിയിറങ്ങി മീശയും സിഗരറ...

മാധുരി❤️

Image
പൂജ്യന്‍💜 ടോ രാഘവൻ നായരേ... താൻ അത്രക്ക് അങ്ങട് കടുപ്പിച്ച് പറയേണ്ടിയിരുന്നില്ല. കുട്ടിക്ക് വിഷമം ഉണ്ടാവും. താൻ എന്താടോ ഇങ്ങനെ ? ജീവിതത്തിൽ പ്രശ്നങ്ങളും പ്രയാസങ്ങളും വരുമ്പോൾ ചാരി നിൽക്കാൻ ഒരത്താണി അത് ആരും കൊതിക്കും. അശ്വതി മറച്ചു വെച്ചില്ലല്ലോ ? തന്നോട് തുറന്നു പറഞ്ഞില്ലേ... അമ്മ ഇല്ലാണ്ട് വളർന്ന കുട്ടി അല്ലെ... എന്റെ കുട്ടിയെ ഞാൻ ഒരു കുറവും ഏൽപ്പിക്കാതെ അല്ലേ വളർത്തിയേ... എന്നിട്ടും കുട്ടി... തന്നോട് പറഞ്ഞു എന്റെ നാക്കിലെ വെള്ളം വറ്റുന്നതല്ലാതെ... ഞാൻ ഇറങ്ങാണ്... ഇനിയും വൈകിയാൽ... ശാരദ കാത്തിരിപ്പുണ്ടാവും. പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘം ക്ഷണത്തിൽ തിരോഭവിച്ചു. മൂർദ്ധാവിൽ തഴുകികൊണ്ട് ചോദിച്ചു ; മോളെ...

മാധുരി❤️

Image
അവൾ🖤 ഉറക്കം നന്നേ നഷ്ടപ്പെട്ടിരുന്നു. കണ്ണടക്കുമ്പോൾ അവളുടെ മുഖമാണ്. സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. ജനൽ പാളികൾക്കിടയിലൂടെ അകത്തേക്ക് വന്ന മിന്നൽ വെളിച്ചം മുഖത്തു പ്രതിഭലിച്ചു. നനവു വറ്റാത്ത രാത്രിയായിരുന്നു. ഇരുൾ തളം കെട്ടിനിൽക്കുന്ന മുറിയിൽ മരണത്തിന്റെ ഗന്ധം. വല്ലാത്തൊരു അസ്വസ്ഥത. രോമാവൃതമായ കമ്പിളിപ്പുതപ്പ് മെല്ലെ മാറ്റിയ ശേഷം കിടക്കയിൻ നിന്നും എഴുന്നേറ്റു. ഇരുൾ നിറഞ്ഞ മുറിയെ അരിഷ്ടതയുടെ വക്രതയിൽ നിന്നും ഉന്മൂലനം ചെയ്തു കൊണ്ട് ; നൻമയുടെ വെളിച്ചം അവിടാകെ പരന്നു. ഭിത്തിയിൽ പറ്റിപ്പിടിച്ചിരുന്ന പല്ലി അലമാരയുടെ മറവിൽ ചേക്കേറി. "എനിക്കിത് സഹിക്കാൻ കഴിയുന്നില്ല" വല്ലാത്തൊരു വീർപ്പുമുട്ടൽ. വാതിൽ പഴുതിലൂടെ മെല്ലെ കണ്ണോടിച്ചു. ആരും തന്നെയില്ല. ആകാശത്ത്‌ മിന്നൽ വെളിച്ചത്തോടൊപ്പം വളഞ്ഞുപുളഞ്ഞ രേഖകൾ തീപ്പൊരി പോലെ തിളങ്ങി. കാഴ്ച മങ്ങുന്നതു പോലെ. ചാരു കസേരയിൽ ഇരുന്നു കൊണ്ട് പതിയെ നെടുവീർപ്പിട്ടു. ശക്തിയിൽ വീശിയ കാറ്റിനോടൊപ്പം വന്ന ധൂളി നഗ്നമായ മുഖത്തു പതിച്ചപ്പോൾ രോമഹർഷത്താൽ കോരിത്തരിച്ചു. സൂര്യൻ ചക്രവാളത്തിനപ്പുറം മ...

കീചെയ്ൻ🎻

Image
ജീവിതം⏰️ കഥ കേൾക്കാനായ് എന്നോടൊപ്പം വരാന്തയിൽ മാമനും ഉണ്ടാകും. ഒരു വൈദികൻ ആകാൻ സെമിനാരിയിൽ പോയെങ്കിലും ; അപസ്മാരം എന്ന പൈശാചിക ശക്തി മാമനെ തളർത്തിയിരുന്നു. മാമനിൽ നിന്നും ഗ്രഹിച്ച ഈശോയുടെ ദൈവിക വചനങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. പണ്ട് ആദ്യമായി വീട്ടിൽ ഡി. വി. ഡി പ്ലയെർ വാങ്ങിയ ദിവസം ; ആദ്യമായി ഞാൻ കണ്ട സിനിമ ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല. സചിത്ര ബൈബിൾ കഥകളിലും സൺ‌ഡേ ക്ലാസ്സിലും എന്നെ അത്ഭുതപ്പെടുത്തിയ ഈശോ... ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് യേശുദേവനെ കുരിശിൽ തറച്ച ജൂതപരിഷകൾ അട്ടഹസിക്കുകയും ആനന്ദനൃത്തം ആടുകയും ചെയ്യുന്നത് കണ്ടപ്പോൾ ; കണ്ണീരിന്റെ പാട വന്ന് എന്റെ കാഴ്ചയെ മൂടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു അഞ്ചാം ക്ലാസുകാരന്റെ മനസ്സിൽ ഉടലെടുത്ത ആത്മസംഘർഷം. മാപനവ്യവസ്ഥയിലെ അടിസ്ഥാന അളവുകളിൽ ഒന്നാണല്ലോ സമയം. പൈകോ സെക്കന്റുകളും നാനോ സെക്കന്റുകളും അതിവേഗം കടന്നു പോയി. കൂടെ ഈ ദിനവും. ജീവിതം തന്നെ വലിയൊരു യാത്ര ആണല്ലോ... യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല. നിർത്താതെ തുടരുക...

കീചെയ്ൻ🎻

Image
പ്രതീക്ഷ💛 അങ്ങനെ... ഞാൻ വീട്ടിൽ എത്തിച്ചേർന്നു. നന്നായൊന്നു തലതോർത്തി. അൽപനേരം കസേരയിൽ ചാരി ഇരുന്നു. ടാ... നിനക്കൊരു കുട കൊണ്ട് പോയ്ക്കൂടേ ? അമ്മയുടെ വാക്കുകൾ... ഒരു നിമിഷം ഞാൻ ആലോചിച്ചു കുടുംബത്തോടെയുള്ള എന്റെ വിമുഖത ചിന്തനീയമാണ്. പലപ്പോഴും എല്ലാവരിൽ നിന്നും മാറി എന്റേതായൊരു ലോകം ഞാൻ സ്വപ്നം കണ്ടിരുന്നു. ചിലപ്പോൾ തോന്നാറുണ്ട് ഒറ്റപ്പെടലാണോ എന്ന്. കസേരയിൽ നിന്നും ചാടി എഴുന്നേറ്റ ഞാൻ പെട്ടന്ന് അമ്മയെ തിരിഞ്ഞു നോക്കി. അതെ ശെരിയാണ്... എന്റെ ലോകം എന്റെ സ്വർഗ്ഗരാജ്യം അത് ഇവിടമാണ്. എന്റെ വീട്... എന്റെ കുടുംബം... കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം അത് അക്ഷരംപ്രതി സത്യമാണ്. വൈകുന്നേരം അപ്പച്ചിയുടെ വീട്ടിലേക്ക് പോയി. അപ്പച്ചിയുടെ പേര് എസ്തർ. എനിക്ക് അവിടെയുള്ളതിൽ വെച്ച് ഏറ്റവും സുന്ദരമായ ഗതകാലസുഖസ്‌മരണ എന്തെന്നാൽ... എനിക്ക് അപ്പച്ചി പറഞ്ഞു തരാറുള്ള കഥകളാണ്. എനിക്ക് പ്രിയപ്പെട്ടത് "ചക്കിയും ചങ്കരനും" ഇവരുടെ കഥകൾക്ക് ഒരു പ്രതീക്ഷയുണ്ട്. പ്രതീക്ഷ... പ്രതീക്ഷ എന്ന വാക്കിനെ കൂടുതൽ അവിസ്മരണീയമാക്കുന്നത്... വിശ്വാസം, കാത്തിരിപ്പ്, ക്ഷമ ഇവ കൂടിച്ചേരുമ്പോഴാ...

കീചെയ്ൻ🎻

Image
ഉറുമ്പ്🐜 മഴ തോർന്നപ്പോൾ ഞാൻ വീട്ടിലേക്ക് പതുക്കെ നടന്നു. വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോൾ; മാനത്തു നിന്നും പെയ്തിറങ്ങിയ ജലകണങ്ങൾ ചെറുപുഴകളായി രൂപാന്തരം പ്രാപിക്കുകയും അശ്‌മരികളിലൂടെ അലതല്ലി ഒഴുകുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. കണ്ടിട്ട് കൂട്ടത്തിൽ ശക്തിമാൻ ഇദ്ദേഹമാണെന്ന് തോനുന്നു. ഒരു കറുത്ത പിപീലിക. കൂട്ടം തെറ്റി വന്നതാകാം. മനുഷ്യനെപ്പോലെ മടി ഇല്ലാത്തതു കൊണ്ടാവാം ഇവയൊക്കെ മഴകാലത്തിനു മുന്നേ ഭക്ഷണം ശേഖരിക്കുന്നത്. ഏറ്റവും മികച്ച സാമൂഹിക ജീവിതം നയിക്കുന്ന ജീവിവർഗ്ഗമാണ് ഉറുമ്പുകൾ പലപ്പോഴും ഇവ മനുഷ്യനെ അത്ഭുതപ്പെടുത്താറുണ്ട്. ആസക്തിയും അഹന്തയും നിറഞ്ഞ നമ്മൾ മനുഷ്യർ തീർച്ചയായും ഉറുമ്പുകളുടെ ജീവിതരീതിയും ഐക്യവും ഒരു പാഠമാക്കേണ്ടതാണ്. പെട്ടന്ന് വന്ന ഇളംങ്കാറ്റ് ശിഖരങ്ങളെ ചെറുതായി ഉലച്ചു. ഇലകളിൽ പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികൾ എന്നിലേക്ക് പതിച്ചപ്പോൾ മനസ്സിൽ ; കൊഴിഞ്ഞുപോയ ഇലയുടെ ജീവിതരേഖ അനുസ്മരണമാക്കും വിധം ഓർമ്മകൾ തലോടി. എത്തിനോക്കാനാകാത്തവിധം ഓർമകളുടെ താളുകളിൽ കുടികൊള്ളുന്ന എന്റെ ബാല്യം. അങ്ങനെ...

കീചെയ്ൻ🎻

Image
കുളിർമ💙 ദൂരങ്ങൾക്കിപ്പുറം... ഞാൻ കണ്ട കാഴ്ചകൾ മനസിന്‌ കുളിർമ നൽകുന്നതായിരുന്നു. ഒരു കൊച്ചു കുട്ടി വീടിന്റെ മുറ്റത്ത്‌ നിന്ന് മഴ നനയുകയായിരുന്നു. കുട്ടിയുടെ അടുത്തേക്ക് ഓടി വന്ന അമ്മ സ്നേഹത്താൽ വാരിപ്പുണർന്നു ; സാരിത്തലപ്പുകൊണ്ട് തല തോർത്തി. പെട്ടന്ന് തന്നെ വീടിനകത്തേക്കു പോയി. മാതൃവാത്സല്യത്തിന്റെ പവിത്രമാർന്ന ഒരു കരസ്പർശം തന്നെ ആ ഒരു കാഴ്ച്ചയിൽ എനിക്ക് കാണാൻ സാധിച്ചു. ആത്മാക്കളുടെ പറുദീസയിൽ സന്തോഷത്തിന്റെ പുതുവസന്തം അലയടിക്കുന്നു കൊണ്ടാവാം ; മഴ ശക്തമായി ഭൂമിയിലേക്ക് പെയ്തിറങ്ങിയത്. കാർമേഘങ്ങളിൽ നിന്നും പൊട്ടിവീണ മഴത്തുള്ളികൾ എന്നെ പ്രഹരിക്കുന്നതായി അനുഭവപ്പെട്ടു. ഞാൻ വേഗത്തിൽ ഓടി ഒരു കടയുടെ തിണ്ണയിൽ സ്ഥാനം പിടിച്ചു. ഒരു ശകടത്തിൽ വന്ന ദമ്പതികൾ പെട്ടന്ന് കടയിലേക്ക് ഓടിക്കയറി. അവരുടെ കയ്യിൽ ഉണ്ടായിരുന്ന തൂവാല കൊണ്ട് പരസ്പരം തല തോർത്തുന്നുണ്ടായിരുന്നു. അവരുടെ സ്നേഹം കണ്ടമാത്രയിൽ ; കൗതുകത്തോടെ ഞാൻ നോക്കി നിന്നു. എന്നുള്ളിൽ ആമോദവേള ദാഹം രൂപം പ്രാപിച്ചു. ഞാൻ കൃതാർഥതനായി... ആനന്ദകരമായ മറ്റൊരു മുഹൂർത്തത്തിന് കൂടി ഞാൻ സാക്ഷിയായതിൽ...

മാധുരി❤️

Image
കൊലപാതകി👹 അങ്ങനെ ആ ദിവസവും വന്നു ചേർന്നു... എന്റെ ഇടവക പള്ളിയിൽ വെച്ച് ; ഫാദർ ഡേവിസ് ചിറമേലിന്റെ കാർമികത്വത്തിൽ ഞങ്ങളുടെ മനസുചോദ്യവും കഴിഞ്ഞു. വിവാഹവും നിശ്ചയിച്ചു. ഞാനും രാജീവും കൊച്ചിയിലേക്ക് തിരിച്ചു ഞങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളെ ക്ഷണിക്കുന്നതിനു വേണ്ടി. അവിടെ നിന്നും തിരികെ യാത്ര തിരിച്ചപ്പോൾ നന്നേ വൈകിയിരുന്നു. പെട്ടന്നായിരുന്നു എല്ലാം ഒരു നിമിഷം കൊണ്ട് തലകീഴായി മറിഞ്ഞു. ആളുകൾ ഓടിക്കൂടിയിരുന്നു. ആംബുലൻസിന്റെ സൈറണും ആ പ്രകാശവും ഞാൻ ഓർക്കുന്നു. എന്റെ ഹൃദയം മരവിക്കുന്ന പോലെ അനുഭവപ്പെട്ടു. ഡോക്ടർ എമർജൻസി... ആംബുലൻസ് ഡ്രൈവറും കൂടെ ഉണ്ടായിരുന്നവരും രാജീവിനെയും എന്നെയും സ്ട്രെക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി. അബോധാവസ്ഥയിൽ എന്തൊക്കയോ കേൾക്കുന്നുണ്ടായിരുന്നു. ചെവിയിൽ ആരോ മന്ത്രിക്കുന്നത് പോലെ. വിവരം അറിഞ്ഞു അപ്പച്ചനും ഞങ്ങളുടെ സുഹൃത്തുക്കളും ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. ഡോക്ടർ അവർക്ക് എങ്ങനെയുണ്ട്. ആ പെൺകുട്ടിക്ക് കുഴപ്പമില്ല. പക്ഷേ ആ പയ്യന്റെ കാര്യത്തിൽ... കൃത്യമായി ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. അല്ലെങ്കിലും ഈ വിധിയുടെ ഹൃദയം പലപ്പോഴും കല്ലുപോലെയാണല...

മാധുരി❤️

കൊലപാതകി👹 പിന്നെ... ഞാൻ അപ്പച്ചനോട്‌ കാര്യങ്ങൾ അവതരിപ്പിച്ചു. ഇത്തരത്തിൽ പ്രശ്നങ്ങൾ ഒക്കെയുള്ള ഒരാൾ സ്വന്തം മകളുടെ ജീവിതത്തിൽ കടന്നുവന്നാൽ എന്തൊക്ക ഉണ്ടാകാം എന്ന് എന്റെ അപ്പച്ചൻ ചാക്കോ മാപ്പിള ആലോചിക്കാതിരുന്നില്ല. അത് അങ്ങനെയാണ് എല്ലാ മാതാ പിതാക്കൻമാരും ചിന്തിക്കുന്നത് പോലെ എന്റെ അപ്പച്ചനും അമ്മച്ചി ലില്ലികുട്ടിയും ചിന്തിച്ചു. ആദ്യ നാളുകളിൽ അവർ ഞങ്ങളുടെ കാര്യത്തിൽ വിസമ്മതിച്ചു. എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും എന്റെ നിലപാടുകൾ മാറ്റാൻ ഞാൻ തയാറായിരുന്നില്ല. ഒടുവിൽ അപ്പച്ചന് സമ്മതിക്കേണ്ടി വന്നു.  രാജീവിനെ കാണണമെന്ന് അപ്പച്ചൻ ആവശ്യപ്പെട്ടു. ടോ... രാജീവേ.. ഞാൻ തന്നെ കാണണമെന്ന് പറഞ്ഞത് എന്തിനാണെന്ന് അറിയാവോ... ? എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരു മകളാണ്; സ്റ്റെല്ല. ഇക്കണ്ട സ്വത്തിന്റെയൊക്കെ അവകാശി. എനിക്കുള്ളതൊക്ക അവൾക്കാ... ഞാൻ ആഗ്രഹിച്ചത് തന്നെ പോലൊരു ആളെയല്ല എന്റെ മകളുടെ ജീവിത പങ്കാളിയായിട്ട്. പക്ഷേ... അവളുടെ വിഷമം കണ്ടില്ലെന്നു നടിക്കാനും എനിക്ക് കഴിയില്ലടോ... അവളുടെ മനസ്സിൽ താൻ എങ്ങനെ കേറികൂടിയടോ... ? എന്റെ കാര്യങ്ങൾ സ്റ്റെല്ലയോടു ഞാൻ പറഞ്ഞതാണ്. അറ...

കീചെയ്ൻ🎻

Image
ചോര💘 മോനേ ഇതൊക്കെ എങ്ങനെ? അതൊക്കെ പിന്നെ പറയാം... നീ വാ പോകാം. ക്ലാസ്സ്‌ ഇപ്പോ തുടങ്ങും. പെട്ടന്നായിരുന്നു ഇലക്ട്രിക് ബെൽ മുഴങ്ങിയത്. എല്ലാവരും നേരത്തെ തന്നെ വീട്ടിൽ എത്തിച്ചേരാൻ നിർബന്ധിതരായി. ആകാശമാകെ കറുത്തിരുണ്ടിരിക്കുന്നു. കറുപ്പ്... ഇരുളിന്റെ നിറമാണ്... അന്ധതയുടെ ലോകവും... മരണത്തിന്റെ പ്രതീകവും... ടാ ജിത്തൂ... സ്നേഹ ദേ പോകുന്നു. തന്റെ ഉറ്റ ചങ്ങാതിമാരോടൊപ്പം നടന്നു നീങ്ങുകയായിരുന്നു സ്നേഹ. നേരത്തെ പോകാൻ കഴിയാത്തതിൽ ആര്യ നീരസം പ്രകടിപ്പിച്ചു. ഫോണിൽ മറ്റാരോടോ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അമൃത. മണികുട്ടിയാകട്ടെ തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് പോലും അറിയാതെ മറ്റൊരു ലോകത്തിലും. ബൈക്ക് സ്റ്റാൻഡിന്റെ അവിടെ നിന്നു കൊണ്ട് വീക്ഷിക്കുകയായിരുന്നു ജിത്തു. താമസിയാതെ ജിത്തുവും അനുവും ശകടത്തിൽ യാത്രയായി. ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത്‌ ; മഴ പെയ്യുമോ... ഇല്ലയോ ഒന്നും ആലോചിക്കാതെ അനുരാഗത്തിന്റെ ലോകത്തിൽ മുഴുകി നിൽക്കുന്ന കാമിനികളെയും കാണാം. ഖ്നും ദേവന്റെ ക്രോധത്താൽ പ്രകൃതിയാകെ പേടിച്ചു വിരണ്ടു. വാക്കുകൾ കൊണ്ട് പ്രിയപ്പെട്ടവർ പ്രഹരിക്കുന്നത് പോലെ ; ...

കീചെയ്ൻ🎻

Image
പുഷ്പൻ🐓 ആരും കാണാതെ കളക്ഷൻ എടുക്കാൻ പോയ മനുവും അച്ചുവേട്ടനും മാവിൻ ചുവട്ടിൽ ഗതികിട്ടാതെ അലയുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ തരുണി മണികളെ വായ്നോക്കുകയായിരുന്നു. കൂയ് സാജ്... സജ്മി കോളനിയെ കണ്ടോ... ? ഓഹ് അഷ്ടമിയാ... അവിടെ എവിടെയെങ്കിലും കാണും. പോകല്ലേ... അൻപത് രൂപ എടുക്കാൻ കാണോ? കടമായിട്ടാലും മതി ഇവനെ കൂലിപ്പണിക്ക് വിട്ടിട്ടായാലും തിരിച്ചു തരാം. എന്നാ നിനക്ക് പോയ്ക്കൂടെ മനു... വേണ്ടായിരുന്നു... ടാ അളിയാ ദേ ആ കൊച്ചിനെ കണ്ടാ... ഏത്... ആ മഞ്ഞ ചുരിദാർ ആണോ... പല്ല് കുറച്ചു ഉന്തിയിട്ടയാ... എന്നാലും കൊള്ളാം. അത് ഇപ്പോ ഒരു ട്രെൻഡ് അല്ലേ... എന്നാലും കുഴപ്പില്ല അളിയാ... ചെന്ന് മുട്ട്. പോകാം അല്ലെ. നീ ധൈര്യം ആയിട്ട് ചെല്ല്. ഹലോ പേരെന്തെന്നാ പറഞ്ഞെ... അതിന് പറഞ്ഞില്ലല്ലോ... ഓരോന്ന് വന്നോളും ഒലിപ്പിച്ചോണ്ട്... പോ കോഴി... ടാ മനു ഇങ്ങ് പോര്... അവൾക്ക് കാര്യം മനസിയിലായി. പാകിസ്ഥാനിൽ കേറി ബൈബിൾ വായിക്കല്ലേ അളിയാ... പോട്ടെ നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ. തളരരുത് മനു തളരരുത്. ഇതൊക്കെ എങ്ങനെയാണെന്ന് ഞാൻ കാണിച്ചു തരാം. ഇതിനൊക്കെ ഒരു നേയ്ക്ക് ഉണ്ട്. ദേ ടാ അഗ...

കീചെയ്ൻ🎻

Image
ഏകൻ😔 ജിത്തു തന്റെ പ്രണയം തുറന്ന് പറഞ്ഞത് കാരണം ടിക്ടോക് സിംഹം മനീഷ് സാറിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. ജിത്തു ഇടക്ക് ഉനൈസിനോട് ചോദിച്ചു. അളിയാ നമ്മൾ സ്നേഹിക്കുന്ന പെണ്ണിന്റെ ചിരികാണാൻ എന്ത് ഭംഗിയാ അല്ലേ... പിന്നേ... മിണ്ടാതെ കിടന്നുറങ്ങടാ... എന്റെ ഉറക്കവും കളഞ്ഞു. അളിയാ... പൊന്നളിയാ... വീട്ടിലാ... ഞാൻ ഉറങ്ങുന്നില്ല ഇവിടെയെങ്കിലും ഞാനൊന്നു ഉറങ്ങട്ടെ. നീ എന്താ കൊച്ചു പിള്ളേരെ പോലെ... ടാ എന്നപോലൊരു പയ്യനെ അവൾക്ക് ഇഷ്ട്ടാവൂ... നീ തട്ടത്തിൻ മറയത്ത്‌ കണ്ടിട്ടില്ലേ... അതിൽ അബ്ദു വിനോദിനോട് പറയും നീ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകൻമാരെ കണ്ടിട്ടില്ലേ... തനി ഊളൻ മാരായിരിക്കും. അപ്പൊരു ചാൻസ് ഉണ്ടല്ലേ... നീ സമ്യപനം പാലിക്ക്... പെട്ടന്നായിരുന്നു ഭൂമികുലുക്കം അത് ജിത്തുവിന്റെ ഉള്ളിലെ തീവ്രത അളക്കാൻ റിക്ടര്‍ സ്‌കെയിലിനു പോലും ആയില്ല. ചുരുക്കി പറഞ്ഞാൽ ലഞ്ച് ബ്രെക്കിനുള്ള ബെൽ മുഴങ്ങി. എങ്ങനെയെങ്കിലും പുറത്ത് പോകണം അവളാണെങ്കിൽ ആ വാതിലിന്റെ അടുത്ത് നിൽക്കുന്നു. ജിത്തുവിന്റെ ഉള്ളിൽ ചെറിയൊരു അപകര്‍ഷതാബോധം തോന്നി. ജിത്തു അങ്ങനെ വരാന്തയിൽ ഞങ്ങളോടൊപ്...

മാധുരി❤️

Image
കൊലപാതകി👹 ചേച്ചി അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു...? രാജീവേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞോ... ? പറഞ്ഞു... നമുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാം. രാജീവ്‌ പറഞ്ഞു തീരും മുന്നേ ഞാൻ ചോദിച്ചു അതെന്താ... ? വ്യവസ്ഥാപിത നിർവചങ്ങളും അടയാളങ്ങളുമാകില്ല ബന്ധങ്ങളുടെ ആഴം നിർണയിക്കുന്നത്. ബന്ധങ്ങൾ രൂപപ്പെടുന്നത് മനസ്സറിയാതെയോ മനപ്പൂർവമോ ആകാം. അച്ഛനെയും അമ്മയെയും ആർക്കും തിരഞ്ഞെടുക്കാനാകില്ല. സൗഹൃദങ്ങൾ കൃത്യമായ തെരഞെടുപ്പിലൂടെ മാത്രം സംഭവിക്കുന്നതാണ്. എങ്ങനെ തുടങ്ങി എന്നതിനേക്കാൾ എങ്ങനെ തുടരുന്നു എന്നതാണ് എന്നതാണ് ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും തീരുമാനിക്കുന്നത്. അതു കൊണ്ട് തന്നെയാണ് രക്തബന്ധങ്ങളേക്കാൾ ഹൃദയബന്ധങ്ങൾ പ്രസക്തമാകുന്നത്. നൽകപ്പെട്ടിരിക്കുന്ന വേഷങ്ങളോട്, അവയുടെ എല്ലാ പോരായ്മകളോടും കൂടെ, നീതി പുലർത്തുന്നവർക്കിടയിലാണ് ഹൃദയബന്ധങ്ങൾ രൂപപ്പെടുക. എല്ലാമാകുമെന്നു പ്രതിജ്ഞ ചൊല്ലി തുടങ്ങുന്ന ബന്ധങ്ങളിൽ പലതും പാതിയിൽ അവസാനിക്കുന്നത് ഹൃദയം കൈമാറാൻ മറന്നു പോകുന്നത് കൊണ്ടാണ്. ഹൃദയത്തിന്റെ ഉടമകൾക്ക് സ്പന്ദനങ്ങൾ മനസ്സിലാകും ; കൂടെയുള്ളപ്പോഴും ഇല്ലാത്തപ്പോഴും. നിവൃത്തികേടിന്റെ പേരി...

കീചെയ്ൻ🎻

Image
രസതന്ത്രം💕 പാതി ഇടറിയ സ്വരത്തിൽ അവൻ ചോദിച്ചു... സ്നേഹാ... എനിക്ക് ഒരു കാര്യം പറയാനുണ്ട്. നമുക്ക് അങ്ങോട്ട്‌ മാറി നിൽക്കാം. അല്പം മാറി വരാന്തയുടെ ഒരു ഭാഗത്ത്‌ അവർ നിലയുറപ്പിച്ചു. പെൺകുട്ടിയോട് പ്രണയം തുറന്നു പറയുക എന്നത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കീറാമുട്ടി തന്നെയാണ്. ഫിറമോണിന്റെയും ഡോപമിന്റെയും സെറാടോണിന്റെയും തീവ്രമായ സമ്മിശ്ര പ്രതിപ്രവർത്തനം ജിത്തുവിന്റെ ഹൃദയത്തിൽ അനുരാഗത്തിന്റെ തന്മാത്രകൾ രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഈ തന്മാത്രകൾ ഗാഢ ലോഹസങ്കരം പോലെ ദൃഢമുള്ളതും ഇലക്ട്രോണുകളുടെ പ്രവാഹം പോലെ ശക്തിയേറിയതുമാണ്. രസതന്ത്രം... അനുരാഗത്തിന്റ രസതന്ത്രം. ജിത്തുവിന്റെ ഹൃദയമിടിപ്പ് കൂടി, മുടിയിഴകളിൽ നിന്നും വിയർപ്പ് കണങ്ങൾ പൊടിഞ്ഞു. പ്രേമ പരവശയായ അവൻ അവളോട്... പേടികൊണ്ട് ശബ്ദം ചെറുതായി ഇടറി. ധൈര്യം സംഭരിച്ചു കൊണ്ട് ജിത്തു സ്നേഹക്ക് മുന്നിൽ അവന്റെ ഹൃദയം തുറന്നു. സ്നേഹ എനിക്ക് നിന്നെ ഇഷ്ടമാണ്. പരിഭ്രാന്തിയോടെ ആണെങ്കിലും ജിത്തു പറഞ്ഞു. അത്ഭുതത്തോടെ കേട്ട് നിൽക്കുകയായിരുന്നു സ്നേഹ.എന്ത് പറയണം എന്നറിയാതെ... പ്രിയേ എന്റെ പ്രേമം വീഞ്ഞു പോലെ ശ്ലാഘിക്കും. നിന്റെ മ...

മാധുരി❤️

കൊലപാതകി👹 രാജീവിന് പെയിന്റിംഗ് വളരെ ഇഷ്ട്ടമാണ്. ഡാവിൻഞ്ചി, മൈക്കിൾ ആഞ്ചെലോ, സാൽവദോർ ദലി, പിക്കാസോ, വിൻസെന്റ് വില്ലെം വാൻ‌ഗോഗ് ഇവരുടെയൊക്കെ വലിയൊരു ആരാധകൻ കൂടിയായിരുന്നു അവൻ.  ഞാൻ അവന്റെ ഇഷ്ടങ്ങളെ തേടിക്കൊണ്ടേ ഇരുന്നു... അവൻ ഒറ്റക്ക് ഇരിക്കാൻ കൂടുതലും ഇഷ്ടപ്പെട്ടിരുന്നു. ചെറായി ബീച്ചിൽ പലപ്പോഴും പോകാറുണ്ട്. അതുപോലെ വൈപ്പിൻ ദ്വീപിലും. ഒരു ആർക്കിറ്റെക്റ്റ് ആയതു കൊണ്ട് തന്നെ പുരാതനമായ കെട്ടിടങ്ങൾ സ്ഥലങ്ങൾ അവയുടെ അവയുടെ പൗരാണികമായ വാസ്തുവിദ്യയും രാജീവിനെ കൂടുതൽ അതിലേക്ക് ആകൃഷ്ടനാക്കി. എനിക്ക് അധികനാൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ അവനോട് എന്റെ ഇഷ്ടം പറഞ്ഞു. പക്ഷേ... രാജീവ്‌ മറുപടി ഒന്നും പറഞ്ഞില്ല. അതെന്താ ചേച്ചി... അത്... തന്നെ സ്നേഹിച്ചവർ ആരും അധികനാൾ ജീവിച്ചിരിക്കില്ല എന്ന പേടി. ആ ഒരു ചിന്ത എപ്പോഴു അവനെ അലട്ടുന്നുണ്ടായിരുന്നു. അനുജത്തിയോട് പോലും അധികം സംസാരിക്കാറില്ല. പിന്നിടാണ് മനസിലാക്കാൻ സാധിച്ചത് രാജീവിന് ചെറോഫോബിയ ആണെന്ന്. സന്തോഷം അവന് ഭയമായിരുന്നു. അത് കൊണ്ട് തന്നെ ആൾക്കൂട്ടങ്ങളിൽ ഒത്തുചേരുന്നതിന് അധികം താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഞാൻ തോക്കാൻ ...

കീചെയ്ൻ🎻

Image
സത്യം🔥 പക്ഷേ... എല്ലാ സൗഹൃദത്തിനു പിന്നിലും ചെറിയ സ്വാർത്ഥ താല്പര്യമെങ്കിലും ഉണ്ടാകും. സ്വാർത്ഥതാല്പര്യം ഇല്ലാത്ത സൗഹൃദം ഇല്ല എന്നത് കൈപ്പുള്ളസത്യമാണ്. നിങ്ങളുടെ നിലയിൽ നിന്ന് വളരെ താഴ്ന്നതും വളരെ ഉയർന്നവരുമായി സൗഹൃദം ഉണ്ടാക്കാൻ ശ്രമിക്കാതിരിക്കുക. അങ്ങനെയുള്ള സൗഹൃദം നിങ്ങൾക്ക് സന്തോഷം തരുകയില്ല. മറ്റൊരു പ്രധാനപ്പെട്ട വസ്തുത എന്തെന്നാൽ... കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്. നാം നമ്മുടെ കൂട്ടുകാരനോടു വഞ്ചനയായി കള്ളം പറയുകയോ, അവന്റെ രഹസ്യങ്ങളെ വെളിവാക്കുകയോ അവന് ദുഷ്പ്രവാദം പറയുകയോ, അവനെ അപകീർത്തിപ്പെടുത്തുകയോ, ചെയ്യാതെ അവനെ താങ്ങിപ്പറയുകയും, അവനെക്കുറിച്ചു നന്മ സംസാരിക്കുകയും എല്ലാറ്റിലും അവനെ ദയവായി നിദാനിക്കുകയും ചെയ്യുന്നതിന് നാം ദൈവത്തെ ഭയപ്പെടുകയും സ്നേഹിക്കുകയും ചെയ്യണം. വലിയൊരു സത്യം... ജിത്തുവും അനുവും വൈകിയാണെങ്കിലും കോളേജിൽ എത്തിച്ചേർന്നു. ടാ ഡിങ്കാ... അവളെ കണ്ടോ? പുതിയൊരു ആവേശം അവനിൽ കാണാൻ കഴിഞ്ഞിരുന്നു. ഹെൽമറ്റ് ഡിപ്പാർട്മെന്റിൽ വെച്ച് അവൻ അവളെ കാണാൻ കുതിച്ചു പാഞ്ഞു... വരാന്തയിൽ തൂണിൽ ചാരി നിൽക്കുന്ന തന്റെ പ്രിയതമയെ കണ്ടമാത്രയിൽ അവൻ ആശ്വാസത്താ...

മാധുരി❤️

കൊലപാതകി👹 തന്റെ അപ്പച്ചന്റെ വിടവാങ്ങൽ രാജീവിനെ തളർത്തി. പതുക്കെ അവൻ വിഷാദരോഗത്തിന് അടിമപ്പെട്ടു. പ്രിയപ്പെട്ടവരുടെ വേർപാട് പലരെയും പുതിയ ഒരു സൃഷ്ടിയാക്കും. അതാണ് മരണം... മരണം രംഗ ബോധമില്ലാത്ത കോമാളി. ആത്മാവിന്റെ അമർത്യതയിൽ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ല. അവന്റെ ശ്വാസം പോകുന്നു. അവൻ മണ്ണിലേക്ക് തിരിയുന്നു. അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. പാപമോചനത്തിനും ശരീരത്തിന്റെ പുനരുത്ഥാനത്തിനും നിത്യജീവനും വേണ്ടി കർത്താവ് അവനെ അവന്റെ സന്നിധിയിൽ ക്ഷണിച്ചു. വളരെ നാളത്തെ ട്രീറ്റ്മെന്റ് കൊണ്ടാണ് രാജീവ്‌ തിരിച്ചു ജീവിതത്തിലേക്ക് വന്നത്. അവനു കൂട്ടായ് അനുജത്തിയും. ചേച്ചി ഇത്തരത്തിൽ ഒരു പ്രശ്നം ഉള്ളയാണോ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. കുറച്ചു കൂടി പ്രാക്ടിക്കൽ ആയി ചിന്തിക്ക്. എനിക്ക് ചേച്ചിയുടെ കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം തോനുന്നു. നിങ്ങളൊക്കെ നിങ്ങളെ സ്നേഹിക്കുന്നവരെ പറ്റിക്കുന്ന പോലെ ഞാനും അവനോട് ചെയ്‌താൽ... അവനെ ഞാൻ ഒരിക്കലും തനിച്ചാക്കില്ല. അവൻ ഇല്ലെങ്കിൽ ഈ ഞാനും ഇല്ല. അതിനു ശേഷം സ്കൂളിൽ നല്ല പോലെ പഠിക്കുകയും ശേഷം ബിരുദപഠനത്തിനും ചേർന്നു. സാമ്പത്തികമാ...

കീചെയ്ൻ🎻

Image
ചൊറിയണം🌱 അളിയാ നീ അത് കണ്ടോ ? എന്താടാ മനു ? ആകാംഷയോടെ അച്ചുവേട്ടൻ ചോദിച്ചു. ടാ... അഭിജിത്തെ ദേ... ആ പോകുന്ന കൊച്ചിനെ കണ്ടോ... എനിക്ക് മാച്ച് അല്ലേ അളിയാ... ? ആഹ് അറിഞ്ഞിട്ട പേരാ... കൂടുതൽ ഇളിക്കല്ലേ... പെൺപിള്ളേരെ കാണുമ്പോൾ നിനക്ക് ഇത്തിരി ഇളക്കം കൂടുതലാ... ഈ കാര്യത്തിൽ നിന്നെ പോലെ വ്യാളി നീ മാത്രമേ ഉള്ളൂ... നൻപാ... വാ... പോകാം ഇനി ഉച്ചക്ക്. മാടൻ കുറച്ചു നേരം ആയല്ലോ മിണ്ടാതിരിക്കുന്നു. പാവം ചിക്കൻ ഡിന്നർ കിട്ടാത്തത്തിന്റെ വിഷമം. നീ വാ അളിയന് ഒരു പണി കൊടുക്കാം. അളിയാ മാടാ... ഇത് കണ്ടാ... ചെറിയൊരു തൂവൽ സ്പർശം. അയ്യോ... ചൊറിയുന്നു. നീ എന്താടാ എന്റെ പുറത്തു തേച്ചത് ? റോസാപൂവല്ല... മൊസാന്റയുമല്ല... ഇതിന്റെ നറുമണം ഒളിപ്പിച്ചു വച്ചാലും ഒളിച്ചിരിക്കില്ല. അതാണ് അളിയാ ചൊറിയണം. ടാ... പുല്ലേ... പ്രണയത്തെക്കുറിച്ച് പാടിയ കവികളാരും സൗഹൃദത്തെക്കുറിച്ച് പാടിയില്ല. കാരണം അതിന്റെ ആഴം അളക്കാനാവാത്തതായിരുന്നു. സൗഹൃദത്തിന്റെ കൊടുമുടികൾ കയറിക്കൊണ്ടേയിരിക്കുന്നു. നാലാളു കൂടുന്നിടത്ത്‌ പൊട്ടനാക്കുകയും വെറുതെ വഴക്കിടുകയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ചില സൗഹൃദങ്ങളുമുണ്ട...

മാധുരി❤️

Image
കൊലപാതകി👹 തിരികെ വീട്ടിലെത്തിയ സ്റ്റെല്ല നെടുവീർപ്പിട്ടു കൊണ്ട് കസേരയിൽ ഇരുന്നു. ചേച്ചി ഇച്ചായനെ കണ്ടോ... അറിയാനുള്ള ആഗ്രഹം കൊണ്ട് എസ്തർ ചോദിച്ചു. പതിയെ തലയാട്ടിക്കൊണ്ട് ചോദ്യത്തിനു ഉത്തരമരുളി. തന്റെ ശ്രദ്ധ ഒരു നിമിഷം ഒരു യാത്ര പോയി. ചേച്ചി... എന്താ ആലോചിക്കുന്നേ... നീ കുറച്ചു വെള്ളം കൊണ്ടു വന്നേ... അത്യാർത്തിയോടെ അവൾ പാനം ചെയ്തു. ചേച്ചി ഇച്ചായനെ എവിടെ വെച്ചാ പരിചയം. നിനക്ക് ഇതല്ലാതെ വേറെ ഒന്നും ചോദിക്കാനില്ലേ... പറ ചേച്ചി... കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗര സമൂഹമാണ് കൊച്ചി. ഞാൻ അന്ന് കണ്ണമാലിയിൽ സെൻ തോമസ് എഞ്ചിനീയറിംഗ് കോളേജിൽ അവസാന വർഷം. പഠിപ്പും അതോടൊപ്പം ഉഴപ്പും എല്ലാം കൂടിക്കലർന്ന എന്റെ യവ്വനം. ഒരു ദിവസം ഞങ്ങൾ കുറച്ചു പേർ ചേർന്ന് ഫോർട്ട് കൊച്ചി ബീച്ചിനു സമീപത്തായി ഒരു ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു. അന്നാണ് ആദ്യമായി രാജീവിനെ ഞാൻ കാണുന്നത്. അധികമാരോടും സംസാരിക്കാത്ത പ്രകൃതം. രാജീവ്‌ ഒരു ആർക്കിറ്റെക്റ്റ് ആണ്. മിതഭാഷിതൻ കൂടിയായ രാജീവിന്റെ ഉറ്റ സുഹൃത്താണ് പ്രശാന്ത്. അവനെ ഒരിക്കലും തനിച്ചാക്കില്ല. രണ്ടാളും ഒരുമിച്ച് കോളേജിൽ പഠിച്ചതാണ്. എന്റെ സുഹൃത്തുക്കളിൽ...

കീചെയ്ൻ🎻

Image
ലില്ലിപ്പൂവ്🌸 അതേ... മിണ്ടൂലെ... ? എടോ ഇതിനും മാത്രം പിണങ്ങാൻ എന്താടോ ? എടിയേ... നീ ദേഷ്യപ്പെടല്ലേ... മുഖം തിരിച്ചു കൊണ്ട് അടക്കിച്ചിരിക്കുകയായിരുന്നു സോഫി. ആഹാ... ചിരിക്കുന്നാ... ഇക്കാ... നമ്മളെന്താ ഇങ്ങനെ... ? ഗിരിനിരകളിൽ തെളിയുന്ന ദീപവും ചെറു ചിരികൊണ്ട് വിരിയുന്ന മുഖവും ചിലസമയങ്ങളിൽ പ്രിയപ്പെട്ടവരുടെ മനസ്സിൽ ഒരായിരം പ്രകാശം തന്നെ വിരിയിക്കും. എന്താ ഇക്കാ ഇങ്ങനെ നോക്കുന്നേ... എന്റെ പെണ്ണേ... 'ഞാൻ ശറോനിലെ പനിനീർപൂവാണ്‌, താഴ്‌വരയിലെ ലില്ലിപ്പൂവ്'. 'മുള്ളുകൾക്കിടയിലെ ലില്ലിപ്പൂവാണ് പെൺകൊടികൾക്കിടയിൽ എന്റെ പ്രിയ ' 'കാട്ടുമരങ്ങൾക്കിടയിൽ ആപ്പിൾ മരം പോലെയാണ്, തരുണന്മാർക്കിടയിൽ എന്റെ പ്രിയതമൻ '. ആകാശ ഗോപുരത്തിന്റെ ഇടനാഴിയിൽ നിന്ന് മാലാഖമാർ അവർക്ക് സ്തുതി പാടി. മിഴിയിതളുകളിൽ അനുരാഗത്തിന്റെ കാഴ്ചാനുഭൂതി തഴുകി തലോടിക്കൊണ്ട് ഹൃത്തിൻ മടിത്തട്ടിലേക്ക് കൊതുമ്പുവള്ളത്തിൽ ഒരു യാത്ര. അതായിരുന്നു അവർ കണ്ട സ്വപ്നം. കോളേജിന്റെ മറ്റൊരിടത്ത്‌. അളിയാ നീ അത് കണ്ടോ ? 

മാധുരി❤️

Image
കൊലപാതകി👹 ഹൃദയം നുറുങ്ങിയവന് കർത്താവ് സമീപസ്ഥനാണ്. വചനത്തിന്റെ മറവുപിടിച്ച് അവൻ സ്വന്തം തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സ്നേഹിക്കാൻ ആരുമില്ല താൻ ഏകനാണ് എന്ന് അവൻ സ്വയം വിലയിരുത്തി. ദുർബല ഹൃദയനായ അവൻ തെറ്റുകളുടെ തുറന്ന ശവക്കുഴിയിലേക്ക് പോവുകയായിരുന്നു. അവനെ ആർക്കും മനസിലാക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. സ്വർണ ചേലകൾ അവന്റെ കണ്ണുകളിൽ വലിയൊരു കൊലപാതകിയെ സൃഷ്ടിച്ചു. ഹൃദയത്തിന്റെ അടിത്തട്ടിൽ ഗാഢമായ കറകൾ അടിഞ്ഞു കൂടിയിരുന്നു. പലരും അവനെ ഉപദേശിച്ചു. നിർദോഷിയായ അവൻ പലരുടെയും വാക്കുകൾ ചെവികൊടുത്തില്ല. കാലഗതിയിൽ വന്ന മാറ്റങ്ങളാവാം അവനെ ഒരു കൊലപാതകിയാക്കി തീർത്തത്. തന്റെ പ്രിയപ്പെട്ടവളെ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ അവൻ വാവിട്ടു കരയുന്നുണ്ടായിരുന്നു. എന്തിനു നീ എന്നെ തേടി വന്നു... ഏകനായ് ജീവിക്കാനായിരുന്നു അവന് ഇഷ്ടം. അത്ര പെട്ടന്ന് ആർക്കും പിടിതരാൻ കഴിയാത്ത ഒരു പ്രത്യേകത തരം വ്യക്തിത്വമായിരുന്നു. അവന്റെ അടങ്ങാത്ത പകയിൽ പലരും വെന്തുരുകിയിട്ടുണ്ട്. ദുഷ്ട ദേവതകളെ അവൻ ആരാധനയോടെ വണങ്ങിയിരുന്നു. ചോരയുടെ മണം അവന് രാത്രിയുടെ യാമങ്ങളിൽ നിശാഗന്ധി പൂക്കു...

കീചെയ്ൻ🎻

Image
സഖീ💗 അതേ സമയം കോളേജിൽ. പൊൻപുലരി സുവർണ്ണ ശോഭയാൽ ദീപം തെളിയിച്ചു കൊണ്ട് വാനവീഥിയിൽ പറന്നുയർന്നു. മനസ്സിൽ കുളിർ മഴയായി ആരോ പാടിയ ധ്വനി പോലെ തണുത്ത കുളിർക്കാറ്റ് തഴുകി തലോടി ദൂരേക്ക് മാഞ്ഞു പോയി. അളിയാ ദേ പോകുന്നു നിന്റെ സ്വപ്നവും പ്രതീക്ഷയും പ്രഭാതവും... താര... അവന്റെ നോട്ടം കണ്ടാലറിയാം ഇനി അങ്ങോട്ടൊരു റൊമാന്റിക് ഡ്യൂയറ്റ് സോങാണെന്ന്. സഖിയേ... എൻ സഖിയേ... നീ ഒരു നാളെൻ അരികിൽ എൻ മോഹങ്ങൾ ചൊല്ലാതെ ചൊല്ലും... എന്നുയിരേ... നിന്നെ കാത്തു... കാത്തു ഞാനിരിക്കും തളിരാർന്നൊരീ... മനമോടേ... പ്രേമസുരഭിലമായ എന്റെ യവ്വനത്തിലേക്ക് ഞാൻ അവളെ ക്ഷണിക്കട്ടേ അളിയാ... ആഹ് ചെല്ല് അവൾ നിന്നെ സ്ലഗ്ഗറിന് എറിഞ്ഞിടും. എന്നാ വേണ്ട വാ പോകാം. ചില പ്രിയപ്പെട്ടവരില്ലേ ഇലകൾ കൊഴിയുന്നത് പോലെ പിണങ്ങുകയും ഇലകൾ വീണ്ടും സുന്ദരമായി തളിർക്കുന്നതുപോലെ ഇണങ്ങുകയും ചെയ്യുന്നവർ... അതേ... മിണ്ടൂലെ... ?

മാധുരി❤️

Image
തിരിച്ചറിവ്  കാറ്റിന്റെ ചലനങ്ങൾക്കൊപ്പമിളകിടയാടുന്ന കരിയില തുണ്ടുകൾക്കിടയിലൊരു കൊച്ചു വീടു കണ്ടെത്തിയപ്പോൾ... കുഞ്ഞു കണ്ണുകളിലൊരു കൗതുകം പോകെപ്പോകെ വീടിനൊരു രൂപമാറ്റം സംഭവിക്കുന്നതിൽ അവൾക്കത്ഭുതം ഒടുവിലൊരുനാൾ കാറ്റിൻ കരങ്ങളാൽ ഇലച്ചാർത്തു താഴേക്കു പതിക്കുമ്പോൾ കണ്ണുകളിൽ പടർന്നത് നിരാശതൻ നീർക്കണം... ഇളകിയടർന്ന കരിയിലതൻ അരികെ നിന്നും ചിത്രപഥങ്ങളെ കാണവേ... മനസ്സിലുയർന്നതു വാനോളമുയരെയുള്ള പ്രതീക്ഷതൻ കണികകൾ... പ്രൗഢിയോടെ വീശിയ ചിറകുകൾ ഒരു നാൾ... മഴത്തുള്ളിയോടൊപ്പം താഴേക്ക് പതിച്ചപ്പോൾ അവൾ തിരിച്ചറിഞ്ഞത് മരണമെന്ന നിത്യസത്യം... -  സജ്‌മി ജെ. എസ് -

കീചെയ്ൻ🎻

Image
യാത്ര🛵 ദേവലോകത്തു നിന്നുമുള്ള അശിരീരി പോലെ പെട്ടന്നായിരുന്നു അനുവിന്റെ ഫോൺ കാൾ. ടാ ജിത്തൂ നീ ഇറങ്ങിയില്ലേ... അളിയാ ദാ എത്തി. ധൃതിയിൽ ബാഗുമെടുത്തുകൊണ്ട് അവൻ താഴേക്ക് ഓടി. അമ്മാ... ഞാൻ ഇറങ്ങുവാ... ജിത്തു തന്റെ സഹചാരി കൂടിയായ എൻഫീൽഡ് ബുള്ളറ്റിൽ ചാടിക്കയറി. നിശബ്ദമായ അന്തരീക്ഷത്തിൽ ഒരു പ്രത്യേകതരം പ്രതിഫലനം സൃഷ്ടിച്ചു കൊണ്ട് ഡുകു... ഡുകു ശബ്ദം ഉയർന്നു. ഗെയ്റ്റ് കടന്നു പോകുമ്പോൾ അവന്റെയുള്ളിൽ... തന്റെ വലിയൊരു സ്വപ്നം ദൂരെ നിന്നും കളിയാക്കി ചിരിച്ചു. ഇന്റർസെപ്റ്റർ ഒരു യാത്ര പോകണം. കോടമഞ്ഞിനെ ചുബിച്ചുണർത്തി കുളിർക്കാറ്റിനെ തഴുകി തലോടി ഇളം വെയിലിനോട്‌ കണ്ണ് ചിമ്മി തണൽ മരങ്ങളിൽ ചാഞ്ഞുറങ്ങി എങ്ങോട്ടെന്നില്ലാത്ത ഒരു യാത്ര... വഴിയരികിൽ തന്നെ കാത്ത് നിൽക്കുകയായിരുന്നു അനു. അളിയാ വാ പോകാം... ടാ... നീ സനൂപിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടോ... ദാ നോക്ക്. പഴി പറയാനെങ്കിലും രണ്ട് വാക്ക് മൊഴിയണം നീ... ഈ മൗനമെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. ആഹ്... ബെസ്റ്റ് ചിഞ്ചുവിനെ കാണുമ്പോൾ കാല് കൂട്ടി മുട്ടുന്നവനാ...

കീചെയ്ൻ🎻

Image
സ്മൃതി💙 താടിയിൽ മെല്ലെ തലോടിക്കൊണ്ട് ചെറു മന്ദഹാസത്തോടെ അവൻ പറഞ്ഞു. ദൂരത്തു നീയുണ്ടെങ്കിൽ പെണ്ണേ... നീ ഒരുത്തിക്കു വേണ്ടി ഞാൻ കാത്തിരിക്കാം... ഗല്‍താജിയിലെ മണലാരണ്യത്തിൽ അവൻ അവൾക്കായി വിലപിച്ചു നടന്നു. പ്രണയവിഭ്രാന്തിയിൽ മജ്നു ലൈലായെ തേടി മണൽക്കാടുകളിൽ ഭ്രാന്തമായി അലയുകയും ഒടുവിൽ അവർ കണ്ടുമുട്ടുന്നു... എന്നാൽ വിധിയുടെ വിളയാട്ടം... അനശ്വര പ്രേമത്തിനു മൂകസാക്ഷിയായി ആ മരുഭൂമിയിലെ മണൽതരികൾ മാത്രമായി ഇന്നും അവശേഷിക്കുന്നു. കാലചക്രം ജിത്തുവിനെ ചരിത്രത്തിന്റെ താളുകളിലേക്ക് കൊണ്ടു പോയെങ്കിലും അവന്റെ മനസ്സിൽ ആ സുന്ദരി തന്നെയായിരുന്നു. ടാ... കിത്തൂ ടീവിയുടെ സൗണ്ട് ഒന്ന് കുറയ്ക്കുവോ... ഉച്ചത്തിലാണെങ്കിലും ടീവിയിൽ നിന്നും കേട്ട ആ മാധുര്യം അവന്റെ മനസ്സിൽ... "മൗനമാണെങ്കിലും... കൂട്ടിനായുണ്ടു നീ... ചുണ്ടിലേ... നാദമായി നെഞ്ചിലേ... ഈണമായി... "

കീചെയ്ൻ🎻

Image
മഴവില്ല്🌈 അമ്മേ... ദേ... ചേട്ടൻ എന്തൊക്കെയോ പറയുന്നു. ടാ... എഴുന്നേൽക്കെടാ... ജിത്തൂ... ടാ... എഴുന്നേൽക്കാൻ... അമ്മാ... അത് സ്വപ്നമായിരുന്നു. തലയിൽ മെല്ലെ തലോടിക്കൊണ്ട് ജിത്തുവിനോട്‌ അമ്മ പറഞ്ഞു നിന്നു ചിണുങ്ങാതെ പോയി കുളിക്കാടാ... എന്നിട്ട് കോളേജിൽ പോകാൻ നോക്ക്. അമ്മാ... അച്ഛനാ... അച്ഛൻ ഡ്യൂട്ടിക്ക് പോയടാ... ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് അവൻ താഴേക്കോടി. ടി... കമ്മു... ഇന്ന് നേരത്തെ ഇങ്ങു വന്നോ... കമ്മുവിനെ വാരിപുണർന്നുകൊണ്ട് അവൻ ചോദിച്ചു. എന്താണെന്നറിയില്ല പതിവിൽ നിന്നും വ്യത്യസ്തമായി ജിത്തു സന്തോഷവാനായി കാണാപ്പെട്ടു. ആ മിഴികളിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മഴവില്ല് വിരിയുന്നത് കാണാമായിരുന്നു. വികാരഭരിതനായി മൂളിപ്പാട്ട് പാടുകയും ഒരു വണ്ണാത്തിപ്പുള്ളിനെ പോലെ തുള്ളിച്ചാടുകയും ചെയ്തു. മേഘങ്ങൾക്കിടയിൽ നിന്നുമെത്തിയ ആ സുന്ദരി... അവനു മുന്നിൽ സപ്തവർണ്ണങ്ങളുടെ പ്രകീർണ്ണനം പടർത്തുകയും അനുരാഗത്തിന്റെ അസ്ത്രം അവനിൽ തൊടുത്തുവിടുകയും ഉണ്ടായി... അലമാരയുടെ മുന്നിൽ നിന്നു കൊണ്ട് കണ്ണാടിയിലേക്കു നോക്കി ജിത്തു ഇങ്ങനെ പറഞ്ഞു...